സിനിമ കുറവെന്ന് സാനിയ തന്നെ പറയുന്നു, എന്നിട്ടും ഈ ചെലവുകൾ എങ്ങനെ താങ്ങുന്നു; കാരണമിതോ?

യുവനടിമാരിൽ ശ്രദ്ധേയയാണ് നടി സാനിയ അയ്യപ്പൻ. സിനിമകളേക്കാൾ ഡാൻസ് വേദികളിലാണ് സാനിയ കൂടുതലും തിളങ്ങിയത്. സിനിമകളിൽ അർഹമായ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് സാനിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ജനശ്രദ്ധ നേടുന്നത്. ഷോയിലെ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു സാനിയ. ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായാണ് സാനിയ അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. 2014 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഇതേ വർഷം അപ്പോത്തിക്കിരി എന്ന സിനിമയിലും അഭിനയിച്ചു. 2018 ൽ ക്യൂൻ എന്ന സിനിമയിലാണ് സാനിയ ആദ്യം നായികായെത്തുന്നത്.

സാനിയയുടെ പ്രകടനത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് അന്ന് ലഭിച്ചത്. സാനിയയുടെ ചില ഡയലോ​ഗുകൾ ട്രോളുകളായി. ലൂസിഫർ എന്ന സിനിമയിലാണ് സാനിയ മികച്ച അഭിനയം കാഴ്ച വെച്ചത്. ലൂസിഫറിന് ശേഷം ഇതുപോലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം സാനിയക്ക് ലഭിച്ചിട്ടില്ല. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനിൽ സാനിയക്ക് ഒട്ടും സ്ക്രീൻ സ്പേസ് ഇല്ലായിരുന്നു.

Saniya Iyappan

മുൻനിര നായിക നടിയായി മാറിയില്ലെങ്കിലും മുൻനിര താരങ്ങളെ വെല്ലുന്ന ലെെഫ് സ്റ്റെെലാണ് സാനിയയുടേത്. മിക്കപ്പോഴും വിദേശ രാജ്യങ്ങളിൽ സാനിയ യാത്രകൾ ചെയ്യാറുണ്ട്. പാർട്ടികളും യാത്രകളുമെല്ലാമായി ജീവിതം ആഘോഷിക്കുകയാണ് സാനിയ. എങ്ങനെയാണ് സാനിയക്ക് ഈ യാത്രകളും ലാവിഷ് ജീവിതവും നയിക്കാനാകുന്നതെന്ന ചോദ്യമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

ഒരുപാട് ഇവന്റുകളിൽ സാനിയ അതിഥിയായി എത്തുന്നുണ്ടെന്നും ഇതായിരിക്കാം പ്രധാന വരുമാന ശ്രോതസ്സെന്നും അഭിപ്രായങ്ങളുണ്ട്. എല്ലാം സാനിയ പോസ്റ്റ് ചെയ്യുന്നില്. കേരളത്തിലും മി‍ഡിൽ ഈസ്റ്റിലും ഒരുപാട് ഉദ്ഘാടനങ്ങൾ അറ്റൻഡ് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ട് ഇത്രയും വലുതായതിനാൽ ടൂർ ഓപ്പറേറ്റേർസ് പണം നൽകാനോ ചുരുങ്ങിയത് ഫ്ലെെറ്റ് ടിക്കറ്റും അക്കൊമൊഡേഷൻ ചെലവ് നൽകാനും സാധ്യതയുണ്ട് എന്നാണ് റെഡിറ്റിൽ വന്നിരിക്കുന്ന അഭിപ്രായങ്ങളിലൊന്ന്.

Saniya Iyappan

അതേസമയം അല്ലാതെയുള്ള ട്രിപ്പുകൾക്കും സാനിയ പോകാറുണ്ടെന്ന് കമന്റുകളുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് സാനിയ. യാത്രകൾ തനിക്ക് തരുന്ന സന്തോഷത്തെക്കുറിച്ച് നടി പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. സാനിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. യൂട്യൂബ് ചാനലിൽ സാനിയ അയ്യപ്പൻ സജീവമല്ല.

മുമ്പത്തെ പോലെ ട്രാവൽ വ്ലോ​ഗുകൾ പങ്കുവെക്കാത്തതിനെക്കുറിച്ച് അടുത്തിടെ സാനിയ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. വ്ലോ​ഗ് കാരണം ജീവിതത്തിലെ നിമിഷങ്ങൾ ആസ്വദിക്കുന്നത് കുറഞ്ഞത് പോലെ തോന്നിയെന്നാണ് നടി പറഞ്ഞത്. ആൾക്കാർക്ക് നമ്മുടെ സ്വകാര്യ കാര്യങ്ങളറിയാൻ ഇഷ്ടമാണ്. ആളുകൾ എന്റെ കാര്യത്തിൽ വല്ലാതെ ഇടപെടുന്നത് പോലെ തോന്നി. അതെനിക്ക് വേണ്ടായിരുന്നു. ട്രാവൽ വ്ലോ​ഗ് ഇനി ചെയ്യില്ല എന്നാണ് തീരുമാനം. എന്റെ സ്വകാര്യ ജീവിതത്തിലേക്ക് വല്ലാതെ എൻ‌ട്രി കൊടുക്കുന്നത് പോലെ തോന്നുന്നു. 24 മണിക്കൂറും ഞാൻ റെക്കോ‍ഡ് ചെയ്യുന്നു. അത് തന്റെ ആസ്വാദനത്തെ ബാധിച്ചെന്നും സാനിയ അയ്യപ്പൻ വ്യക്തമാക്കി.

2024 തന്നെ സംബന്ധിച്ച് ചില കാര്യങ്ങൾ മനസിലാക്കി തന്ന വർഷമാണെന്നും സാനിയ പറഞ്ഞിരുന്നു. ഒരു ഫങ്ഷന് പോയാൽ ഇപ്പോൾ സിനിമയില്ലേ എന്ന് ചോദിക്കും. വന്നില്ലെങ്കിൽ എന്തുകൊണ്ട് സാനിയ വന്നില്ല എന്ന സംസാരം. ഈ ചോദ്യങ്ങൾ‌ എന്നെ വേട്ടയാടാൻ തുടങ്ങിയെന്ന് നടി തുറന്ന് പറഞ്ഞു. എവിടെയും പോകാതെയായി. സമയം കിട്ടിയാൽ ട്രിപ്പ് പ്ലാൻ ചെയ്ത് സോളോ ആയി പോകുകയായിരുന്നു പതിവെന്നും സാനിയ പറഞ്ഞു.

More from Filmibeat

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X