നടിയായ പെൺകുട്ടിക്ക് നല്ലൊരു പാട്നറേയോ ഫാമിലിയേയോ കിട്ടില്ലെന്ന തോന്നൽ അയാൾ എന്നിലുണ്ടാക്കി; സാനിയ അയ്യപ്പൻ

ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ജാൻവിയായി അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുന്ന താരം സാമൂഹിക മാധ്യമങ്ങളിലും നിരന്തരം ഇടപെടാറുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന താരം യാത്രാക്കുറിപ്പുകളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് റിയാലിറ്റി ഷോകളിലും സാനിയ സജീവമായിരുന്നു. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു സാനിയ.

ശേഷമാണ് സിനിമകൾ സാനിയയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. ഇരുപത്തിരണ്ടുകാരിയായ താരം ആദ്യം ചെയ്ത സിനിമ ബാല്യകാലസഖിയായിരുന്നു. പിന്നീട് അപ്പോത്തിക്കിരിയിൽ കൂടി അഭിനയിച്ചശേഷമാണ് നായികയായി ക്വീനിലേക്ക് സാനിയയ്ക്ക് ക്ഷണം ലഭിച്ചത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചും തുറന്ന് പറയാറുള്ള സാനിയ തന്റെ പ്രണയത്തകർച്ചയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

Saniya Iyappan

ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സെൽഫ് റെസ്പെക്ട് കളഞ്ഞ് റിലേഷൻഷിപ്പിലേക്ക് പോകരുതെന്ന കാര്യം താൻ പ്രണയത്തകർച്ചയോടെ പഠിച്ചുവെന്ന് താരം പറയുന്നു. എന്റെ റിലേഷൻഷിപ്പ് തകർന്നപ്പോൾ ഞാൻ പഠിച്ച കാര്യം ഇനി എനിക്ക് അടുത്തൊന്നും ഒരു റിലേഷൻഷിപ്പ് വേണ്ടെന്നതാണ്. ഞാൻ റിലേഷൻഷിപ്പിൽ‌ ഓവർ കമ്മിറ്റ്മെന്റ് ചെയ്യുന്നൊരാളാണ്.

അത് എന്റെ മിസ്റ്റേക്കുമായിരിക്കാം. ഒരു റിലേഷൻ‌ഷിപ്പിലാണെങ്കിൽ ഇരുപത്തിനാല് മണിക്കൂറും അതിനുള്ള അറ്റൻഷൻ കൊടുക്കാൻ ഞാൻ റെഡിയാണ്. എന്റെ പ്രണയം ബ്രേക്കപ്പായപ്പോൾ‌ എനിക്ക് പ്രായം 21 വയസായിരുന്നു. ആ ഒരു പ്രായത്തിൽ ഞാൻ എടുക്കാൻ പാടില്ലാത്ത സ്ട്രസ്സിലൂടെയാണ് ഞാൻ പോയത്. സിനിമാ മേഖലയിലുള്ള പെൺകുട്ടികൾക്ക് നല്ലൊരു മാരേജ് പ്രപ്പോസൽ കിട്ടില്ല.

സിനിമ വിടാതെ നടിയായിരിക്കുന്ന പെൺകുട്ടിക്ക് നല്ലൊരു പാട്നറെ കിട്ടില്ല. നല്ലൊരു ഫാമിലി അം​ഗീകരിക്കില്ല എന്നുള്ള കാര്യങ്ങൾ ആ വ്യക്തി എന്റെ തലയിലേക്ക് ഇട്ടു. ലൈഫിൽ നമ്മൾ ഇഷ്ടപ്പെടുന്നൊരാൾ നമ്മൾ ചെയ്യുന്ന ജോലി‌യുടെ എഫ്ക്ട് ഇതൊക്കെയാണെന്ന് പറഞ്ഞ് തരികയാണല്ലോ. എന്റെ ഭാവിയൊന്നും ഞാൻ ഇപ്പോൾ ആലോചിക്കാറില്ല.

പക്ഷെ പ്രണയത്തിലായിരുന്നപ്പോൾ ഞാൻ ഭാവിയെ കുറിച്ചൊക്കെ ആലോചിച്ചിരുന്നു. ഭാവിയിൽ പാട്നറെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കുമോ എന്നൊക്കെ തോന്നി. പക്ഷെ ഇപ്പോൾ പെൺകുട്ടികൾ വിവാഹം കഴിഞ്ഞും അഭിനയിക്കുന്നുണ്ട്. അന്ന് ഞാൻ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത് എന്നതുകൊണ്ട് തന്നെ അതെല്ലാം എന്നെ ഒരുപാട് ബാധിച്ചു. ആ വ്യക്തി ഇതൊക്കെ പറഞ്ഞുവെങ്കിലും സിനിമ വിടാൻ എനിക്ക് പ്ലാനുണ്ടായിരുന്നില്ല.

Saniya Iyappan

പ്രണയം ബ്രേക്കപ്പായശേഷം ഒരു വർഷത്തോളം എടുത്തു കരകയറി വരാൻ. ആ സമയത്ത് ഞാൻ കൊച്ചിയിൽ നിന്നിട്ടേയില്ല. വിവിധ സ്ഥലങ്ങളിലേക്ക് യാത്രയിലായിരുന്നു. ഒരു മാസം എന്റെ സഹോദരിക്കൊപ്പം ഓസ്ട്രേലിയയിൽ ആയിരുന്നു. ചെയ്യുന്ന കാര്യങ്ങളിലൊന്നും സന്തോഷം ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. പക്ഷെ ഇപ്പോൾ ഞാൻ ഹാപ്പിയാണ്.

എല്ലാം ഉൾക്കൊണ്ട് ഞാൻ തിരിച്ചുവന്നു. സെൽഫ് റെസ്പെക്ട് കളഞ്ഞ് റിലേഷൻഷിപ്പിലേക്ക് പോകരുതെന്ന് ഞാൻ മനസിലാക്കി. കൂടുതൽ‌ ഡിപ്പന്റാഡാകാനും പാടില്ല. കാരണം ആളുകൾ എപ്പോൾ വേണമെങ്കിലും മാറാം. പ്രണയത്തിലായാൽ ഞാൻ വളരെ റൊമാന്റിക്കാണ്. ​പ്രണയത്തിലായിരിക്കുമ്പോൾ ആ വ്യക്തിയിൽ നിന്ന് ​ഗിഫ്റ്റ് ഒന്നും അല്ല കെയറിങ്ങാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

കേൾക്കുമ്പോൾ പൈങ്കിളിയായി തോന്നും. എന്നെ ഒന്ന് നോക്കിയാൽ മതി എന്നത് മാത്രമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സാനിയ പറയുന്നു. പുതുതലമുറയുടെ പ്രണയങ്ങളെ കുറിച്ചും സാനിയ സംസാരിച്ചു. ഇപ്പോഴത്തെ പിള്ളേർക്ക് റിലേഷൻഷിപ്പിനേക്കാൾ‌ സിറ്റുവേഷൻ ഷിപ്പിനോടാണ് താൽപര്യമെന്ന് തോന്നുന്നുവെന്നും സാനിയ പറയുന്നു.

More from Filmibeat

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X