സിനിമയിൽ എത്തുന്നതിന് മുൻപ് അമ്മ ഒരു കാര്യം പറഞ്ഞിരുന്നു, സ്റ്റൈലൻ വസ്ത്ര ധാരണത്തെ കുറിച്ച് സാനിയ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി മലയാളി പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലെ കഥാപാത്രമായ ചിന്നു പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്വീന് ശേഷം നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ സാനിയയ്ക്ക് കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടും നൃത്ത വീഡിയോയുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറൽ ആകാറുമുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങളും സാനിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ആദ്യമൊക്കെ മൗനം പാലിച്ചുവെങ്കിലും പിന്നീട് നടി വിമർശകർക്ക് അതേ നാണയത്തിൽ തിരിച്ച് മറുപടി നൽകുകയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൈബർ ആക്രമണത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്. തുടക്കത്തിൽ സോഷ്യല്‍ മീഡിയ ട്രോളുകള്‍ കണ്ട് ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് . വീട്ടുകാർ നൽകിയ പിന്തുണയായിരുന്നു തന്റ ധൈര്യ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വസ്ത്രധാരണം

സാനിയയുടെ വാക്കുകൾ ഇങ്ങനെ... ഒരു കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. സോഷ്യല്‍ മീഡിയയെ ഭയന്ന് ഞാന്‍ മാറിയിട്ടില്ല. വരുമ്പോള്‍ ഉള്ള എന്റെ വസ്ത്രധാരണ രീതികള്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും തുടരുന്നത്. ഞാന്‍ പൈസ കൊടുത്ത് വാങ്ങിയ്ക്കുന്ന വസ്ത്രം എങ്ങനെ ധരിക്കണം എന്ന് എനിക്ക് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അതില്‍ പ്രശ്‌നമില്ലാത്തിടത്തോളം ഞാന്‍ പുറത്തുള്ളവര്‍ പറയുന്നത് മൈന്റ് ആക്കുകയില്ല.

  അമ്മ നൽകിയ ഉപദേശം

എന്റെ അമ്മ ആദ്യമേ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, നിനക്ക് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണം എന്ന് തോന്നിയാല്‍ ഇപ്പോള്‍ മാറ്റണം. ഇപ്പോള്‍ തീരുമാനിക്കണം. സിനിമയിലേക്ക് കടന്നു കഴിഞ്ഞാല്‍ പല തരത്തിലുള്ള കമന്റുകളുണ്ടാവും. മറ്റുള്ളവര്‍ പറയുന്നത് കേട്ട് മാറാന്‍ നില്‍ക്കരുത് എന്ന്. ഇപ്പോള്‍ ഞാന്‍ അമ്മ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഫോളോ ചെയ്യുന്നത്. പക്ഷെ തുടക്കത്തില്‍ ട്രോളുകള്‍ കണ്ട് ഒരുപാട് കറഞ്ഞിട്ടുണ്ട്

ട്രോളുകൾ  ബാധിച്ചിട്ടില്ല

മറ്റുള്ളവര്‍ പറയുന്നത് കേട്ട് മാറാന്‍ നിന്നാല്‍ ഞാന്‍ തോറ്റു കൊടുക്കുന്നതിന് തുല്യമാണ്. ഞാന്‍ എന്തിന് മാറണം. അങ്ങനെ ചിന്തിച്ച് തുടങ്ങിയ ശേഷം പിന്നെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ എന്നെ ബാധിച്ചിട്ടില്ല. എനിക്ക് തോന്നുന്നു, മലയാള സിനിമയില്‍ ബഹുഭൂരിപക്ഷം ആളുകളും അത്തരത്തില്‍ മാറി ചിന്തിച്ചു തുടങ്ങി എന്ന്. കമന്റുകളോട് കൃത്യമായി പ്രതികരിക്കാന്‍ തുടങ്ങി.

വേദനിപ്പിച്ചു

വെറും ട്രോളല്ലേ എന്ന് ചോദിച്ച് നിസ്സാരവത്കരിക്കാന്നുവരുണ്ട്. പക്ഷെ അത്തരം ട്രോളുകള്‍ കാരണം, സ്വകാര്യ ജീവിതത്തില്‍ എത്രമാത്രം വേദനകള്‍ അനുഭവിയ്ക്കുന്നുണ്ട് എന്ന് അവര്‍ മനസ്സിലാക്കുന്നുണ്ടോ. ഒരുപാട് ട്രോള്‍ ചെയ്യപ്പെടുമ്പോള്‍, ഒരു ഘട്ടമെത്തിക്കഴിഞ്ഞാല്‍ നമ്മള്‍ പ്രതികരിക്കും. അല്ലെങ്കില്‍ നിര്‍ത്തും. പ്രതികരിച്ചു തുടങ്ങിയപ്പോള്‍, അവരുടെ കമന്റുകള്‍ നമ്മളെ ബാധിയ്ക്കുന്നില്ല എന്ന തരത്തില്‍ നമ്മള്‍ ഇഷ്ടപ്പെട്ട വേഷം തന്നെ ധരിച്ച് നില്‍ക്കുമ്പോള്‍ ട്രോള്‍ ചെയ്യുന്നവര്‍ താനേ അടങ്ങിക്കൊള്ളും. അത്തരത്തില്‍ മാറ്റം ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട്.

വേദനിപ്പിച്ച കമന്റ്

സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ ഇത്തരം ഘട്ടങ്ങളില്‍ അത്യാവശ്യമാണ് എന്ന് തോന്നിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എനിക്ക് എതിരെ വളരെ മോശമായ കമന്റ് എഴുതിയത് ഒരു കുട്ടിയാണ്. ഏഴാം ക്ലാസ് കാരനായ ആ മകന് എങ്ങിനെ ഇങ്ങനെ ചിന്തിച്ച് എഴുതാന്‍ കഴിഞ്ഞു എന്നത് എന്നെ വല്ലാതെ അസ്വസ്തയാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ആവശ്യമാണ്. സോഷ്യല്‍ മീഡിയയില്‍ ആക്രമിയ്ക്കപ്പെടുന്നത് , നില്‍ക്കുന്ന ഫീല്‍ഡിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാം. പക്ഷെ അത് പരിധി കടക്കുമ്പോഴാണ് പ്രതികരിച്ചു പോകുന്നത് സാനിയ ഇയ്യപ്പന്‍ പറയുന്നു.

Recommended Video

Saniya Iyyappan shares her dream to become lady superstar | FilmiBeat Malayalam
സിനിമകൾ

ലോക്ക് ഡൗണിന് ശേഷം നടി വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. നിരവധ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുന്നുണ്ട് നടി. ദി പ്രീസ്റ്റാണ് ഏറ്റവും ഒടുവിൽ തിയേറ്ററിൽ െത്തിയ സാനിയ ഇയ്യപ്പന്റെ ചിത്രം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രത്തിലും സാനിയ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X