കിക്കി ചലഞ്ചിനു പിന്നാലെ പൂള്‍ ഡാന്‍സുമായി സാനിയ! വീഡിയോ വൈറല്‍! കാണൂ
ക്വീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് സാനിയ അയ്യപ്പന്‍. കാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ക്വീന്‍ ഡിജോ ജോസ് ആന്റണിയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.
അങ്കമാലി ഡയറിസീനു ശേഷം ഒരു പുതുമുഖ ചിത്രത്തിന് കിട്ടാവുന്നതില്‍വെച്ച് എറ്റവും മികച്ച സ്വീകരണമായിരുന്നു ക്വീനിന് ലഭിച്ചിരുന്നത്. ചിത്രത്തിലെ ചിന്നുവെന്ന സാനിയയുടെ കഥാപാത്രം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു. ശ്രദ്ധേയ പ്രകടനമായിരുന്നു ക്വീനില്‍ സാനിയ നടത്തിയിരുന്നത്.

സിനിമയിലെത്തുന്നതിനു മുന്‍പ് ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയായ താരമായിരുന്നു സാനിയ. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെയായിരുന്നു സാനിയ ശ്രദ്ധ നേടിയിരുന്നത്. സാനിയയുടെതായി ഇറങ്ങാറുളള ഡാന്‍സ് വീഡിയോകള്‍ക്കും ഡബ്‌സ്മാഷുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുളളത്. അടുത്തിടെ കിക്കി ചാലഞ്ചില്‍ പങ്കെടുത്ത് സാനിയ ചെയ്ത ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കിക്കി ചാലഞ്ചിനു പിന്നാലെ സാനിയയുടെ പുതിയൊരു ഡാന്‍സ് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. പൂള്‍ ഡാന്‍സുമായാണ് ഇത്തവണ സാനിയ എത്തിയിരിക്കുന്നത്, സാനിയ തന്നെയായിരുന്ന പുതിയ ഡാന്‍സ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്.


Click it and Unblock the Notifications