ഡാൻസും അഭിനയവും മാത്രമല്ല പാട്ടും കയ്യിലുണ്ട്!! പവിഴമഴയേ പാടി സാനിയ... കയ്യടിച്ച് സോഷ്യൽ മീഡിയ
യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് സാനിയ അയ്യപ്പൻ. നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് സാനിയ. അത് താരം തെളിയിച്ചതു കൂടിയാണ്. എന്നാൽ ഇപ്പോൾ പാട്ട് പാടി താരം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സാനിയയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രകടനമായിരുന്നു ഇത്. ഫഹദ് സായി പല്ലവി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അതിരൻ എന്ന ചിത്രത്തിലെ പവിഴ മഴയെ എന്ന ഗാനമാണ് താരം അലപിച്ചിരിക്കുന്നത്.

പാട്ടിലെ പല്ലവി ഭാഗം മാത്രമാണ് സാനിയ ആലപിച്ചിരിക്കുന്നത്. കൊല്ലരുത് എന്ന കുറിപ്പോടൊയാണ് പാട്ടിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡാൻസും അഭിനയവും മാത്രമല്ല കുഴപ്പമില്ലാതെ പാടുകയും ചെയ്തിട്ടുണ്ടെന്നാണ് ആരാധകരുടെ ഭാഷ്യം. മികച്ച പ്രേക്ഷകാഭിപ്രായമാണ് ഈ പാട്ടിന് ലഭിക്കുന്നത്. നിരവധി പേർ സാനിയയുടെ പാട്ട് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
സാനിയയുടെ പാട്ടിന് പച്ചക്കൊടി കാണിച്ച് പാട്ടിന്റെ യഥാർഥ ഗായകൻ ഹരിശങ്കർ രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ പ്രിയപ്പെട്ടവർ നന്നായി ചെയ്തു എന്ന് കുറിച്ചു . പാട്ട് സൂപ്പറാണെന്ന് നടി ശൃന്ദയുടെ കമന്റ്. എന്തായാലും സാനിയയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സാനിയ അയ്യപ്പൻ. തന്റെ ചിത്രങ്ങളെ കുറിച്ചും പുതിയ വിശേഷങ്ങളെ കുറിച്ചുമുളള വിവരങ്ങൾ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സാണുള്ളത്.


Click it and Unblock the Notifications











