എന്താ മെയ് വഴക്കം...!! നടി സാനിയയുടെ പഞ്ചാബി ഡാൻസ് വൈറൽ.. കയ്യടിച്ച് സോഷ്യൽ മീഡിയ
ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. ഇതിനോടകം തന്നെ മലയാള സിനിമയിലെ മുതിർന്ന താരങ്ങളോടൊപ്പം അഭിനയിക്കാനുളള അവസരവും താരത്തിന് ലഭിച്ചിരുന്നു. ഇത് യുവതാരങ്ങളിൽ അധികം ആർക്കിും ലഭിക്കാത്ത ഭാഗ്യമാണ്.

സിനിമയിൽ സജീവമായ സാനിയ സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ് ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഡാൻസിഭ് വീഡിയോയാണ്. ഒരു പഞ്ചാബി ഗാനത്തിനാണ് താരം ചുവട് വയ്ക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ തംരഗം സൃഷ്ടിച്ച ലംബോർഗിനി എന്ന പഞ്ചാബ ഗാനത്തിനാണ് താരം ചുവട് വെയ്ക്കുന്നത്. മെയ് വഴക്കത്തോടെ സ്റ്റൈലിഷായിട്ടാണ് താരം നൃത്തം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് സാനിയയുടെ നൃത്തത്തിന് ലഭിക്കുന്നത്. എന്നാൽ രസകരമായ ട്രോളുകളും ഉയരുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറായിരുന്നു സാനിയയുടെ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം. ജാൻവി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.


Click it and Unblock the Notifications











