വിമര്‍ശകരെക്കൊണ്ട് കൈയ്യടിപ്പിച്ച് സാനിയ ഇയ്യപ്പന്റെ മാസ്സ്! ലൂസിഫറിലെ ആ രംഗം ചിത്രീകരിച്ചത് ഇങ്ങനെ
ബാലതാരമായി സിനിമയിലേക്കെത്തിയ സാനിയ ഇയ്യപ്പന്‍ നായികയായെത്തിയ ആദ്യ സിനിമയാണ് ക്വീന്‍. ചിന്നു എന്ന കഥാപാത്രത്തെയായിരുന്നു സാനിയ അവതരിപ്പിച്ചത്. ട്രോളര്‍മാരുടെ സ്വന്തം താരമായി മാറുകയായിരുന്നു ചിന്നു. സിനിമ വിജയിച്ചിട്ടും പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നിരുന്നു ഈ താരത്തിന്. ചിന്നു സ്റ്റൈലിലായിരുന്നു ട്രോളര്‍മാര്‍ കാര്യങ്ങളെ പരിഹസിച്ചത്. പിന്നീട് നിരവധി സിനിമകളിലും വെബ് സീരീസിലുമൊക്കെ മുഖം കാണിച്ചിരുന്നുവെങ്കിലും അത്ര മികച്ച സ്വീകാര്യതയായിരുന്നില്ല താരത്തിന് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനൊപ്പം സാനിയയും അണിനിരക്കുന്നുവെന്ന് കേട്ടപ്പോഴും വിമര്‍ശനമായിരുന്നു ആദ്യം ലഭിച്ചത്.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടപ്പോഴും സാനിയയുടെ കഥാപാത്രത്തെക്കുറിച്ച് വലിയ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മഞ്ജു വാര്യരുടെ മകളായാണ് എത്തുന്നതെന്നും ജാന്‍വി എന്നാണ് കഥാപാത്രത്തിന്‍രെ പേരെന്നുമുള്ള വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിരുന്നുള്ളൂ. സാനിയയുടെ കഥാപാത്രത്തെക്കുറിച്ച് അധികം സൂചിപ്പിക്കാതിരുന്നത് നന്നായെന്നും ഇല്ലെങ്കില്‍ ട്രോളര്‍മാര്‍ ആക്രമിച്ചേനെയെന്ന തരത്തിലായിരുന്നു കമന്റുകള്‍. സാനിയയുടെ പ്രകടനം കാണാനായി താനും കാത്തിരിക്കുകയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയതോടെയാണ് വിമര്‍ശകര്‍ അടങ്ങിയത്. സംവിധായകന് ഈ നടിയിലുള്ള വിശ്വാസത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. മാര്‍ച്ച് 28ന് സിനിമയെത്തിയപ്പോള്‍ സാനിയയ്ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

മയക്കുമരുന്നിന് അടിമയായ ജാന്‍വിയായി മികച്ച പ്രകടനമായിരുന്നു സാനിയ പുറത്തെടുത്തത്.അങ്ങനെയാവുന്നതിലേക്ക് നയിച്ച കാരണവും ഇടയ്ക്ക് ആശുപത്രിയിലായപ്പോള്‍ അമ്മ കാണാന്‍ വരുന്ന രംഗങ്ങളിലുമൊക്കെ അസാധ്യ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. വിമര്‍ശകര്‍ പോലും നിശബദരാവുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ചിത്രത്തിലെ ആശുപത്രി രംഗം ചിത്രീകരിക്കുന്നതിനിടയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ച് സാനിയ തുറന്നുപറഞ്ഞിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. ഈ രംഗം മനോഹരമാക്കാനായി തന്നെ സഹായിച്ച മഞ്ജു വാര്യര്‍ക്കും പൃഥ്വിരാജിനും നന്ദി അറിയിക്കുന്നതായും സാനിയ കുറിച്ചിട്ടുണ്ട്. സാനിയയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











