റിയാലിറ്റി ഷോ യിലൂടെ തുടങ്ങിയ പ്രണയം! പ്രണയ നായകനെ പരിചയപ്പെടുത്തി നടി സാനിയ ഇയ്യപ്പന്‍!!

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരസുന്ദരിയാണ് സാനിയ ഇയ്യപ്പന്‍. ക്വീനിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ ട്രോളന്മാരാണ് സാനിയയെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാക്കിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് നായികയായിട്ടുള്ള സാനിയയുടെ വരവ്. ആദ്യ സിനിമ ഹിറ്റായതോടെ കൈനിറയെ സിനിമകളുടെ തിരക്കിലാണ് സാനിയ ഇപ്പോള്‍.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ എഫ്എം ചാനലിന് കൊടുത്ത അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെയാണ് സാനിയ സിനിമയിലേക്ക് എത്തുന്നത്. ഇതേ ഷോ യിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പിയാണ് സാനിയയുടെ പ്രണയ നായകന്‍.

saniya

തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈ വിസ്ലിങ്‌വുഡ്‌സ് ഇന്റര്‍നാഷണന്‍ മീഡിയ സ്‌കൂളില്‍ സംവിധാനം പഠിക്കുകയാണെന്നും സാനിയ വെളിപ്പെടുത്തി. നകുലിനൊപ്പമുള്ള ഫോട്ടോസ് സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നകുലിനെ കുറിച്ച് മാത്രമല്ല തന്റെ ആദ്യ ക്രഷിനെ കുറിച്ചും സാനിയ തുറന്ന് പറഞ്ഞിരുന്നു.

തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും സാനിയ പറയുന്നു. അത് സ്‌കൂളില്‍ വെച്ച് തോന്നിയ ഒറു തമാശയായിരുന്നു. തന്റെ ആ പഴയ ക്രഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്ന രഹസ്യവും സാനിയ വെളിപ്പെടുത്തിയിരുന്നു. സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയന്‍ നായികയായി അഭിനയിക്കുന്ന ജൂണ്‍ എന്ന സിനിമയിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണെന്നും സാനിയ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X