നടി സാനിയ അയ്യപ്പനും ശരീരസൗന്ദര്യത്തിന്റെ പാതയിലാണ്! കഠിനമായ വര്‍ക്കൗട്ടുമായി നടി, വീഡിയോ കാണു
ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായിട്ടെത്തിയ പത്താം ക്ലാസുകാരിയാണ് സാനിയ അയ്യപ്പന്‍. പ്രായം കുറവാണെങ്കിലും മലയാള സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് സാനിയ ഇപ്പോള്‍. ക്വീനിലെ ചിന്നു എന്ന കഥാപാത്രം ട്രോളന്മാരിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. തന്നെ പ്രശസ്തിയിലേക്ക് എത്തിച്ച ട്രോളന്മാര്‍ക്ക് സാനിയ നന്ദി വരെ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ സജീവമായതോടെ ശരീര സൗന്ദര്യത്തിന്റെ പിന്നാലെയാണ് സാനിയയും
നേരത്തെ പലതവണ സാനിയ വര്‍ക്കൗട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴും അതുപോലെ തന്നെ പുതിയ വീഡിയോസ് എത്തിയിരിക്കുകയാണ്. വീഡിയോയില്‍ കാണിച്ചിരിക്കുന്നത് പ്രകാരം കഠിനമായ വ്യായമങ്ങളാണ് സാനിയ ചെയ്ത് വരുന്നത്. വ്യത്യസ്തമായ പല വ്യായമമുറകളും ഇതിലുണ്ട്. സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെയാണ് ഇതെല്ലാം പുറത്ത് വിട്ടിരിക്കുന്നത്.

ക്വീനിന് ശേഷം കൈനിറയെ അവസരങ്ങളാണ് നടിയെ തേടി എത്തിയിരിക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം പ്രേതം 2 വില്‍ ശക്തമായതും ശ്രദ്ധിക്കപ്പെടുന്നതുമായ കഥാപാത്രത്തെ അവതരിപ്പിച്ച സാനിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും അഭിനയിച്ചിരുന്നു. ലൂസിഫറില്‍ മഞ്ജു വാര്യരുടെ മകള്‍ ജാന്‍വി എന്ന കഥാപാത്രത്തെമായിട്ടാണ് സാനിയ എത്തിയത്. ആദ്യ രണ്ട് സിനിമകളിലേത് പോലെയല്ല, ലൂസിഫറിലെ ജാന്‍വിയ്ക്ക് നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്.
2014 ലായിരുന്നു സാനിയ ആദ്യമായി സിനിമയിലഭിനയിക്കുന്നത്. ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. വീണ്ടും നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ജനുവരിയിലായിരുന്നു ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തുന്നത്. ഇപ്പോള്‍ ചെറുതും വലുതമായ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ സാനിയ അരങ്ങ് തകര്‍ക്കുകയാണ്.


Click it and Unblock the Notifications











