ലൂസിഫര്‍ 2 എമ്പുരാനില്‍ ജാന്‍വി ഉണ്ടാവുമോ? സാനിയ അയ്യപ്പന്റെ മറുപടി

By Midhun Raj

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ലൂസിഫര്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ്. രണ്ടുപേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പളളി ലോകമെമ്പാടും തരംഗമായി മാറിയിരുന്നു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷനില്‍ 200 കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു സിനിമ. മുരളി ഗോപിയുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ലൂസിഫര്‍ അണിയിച്ചൊരുക്കിയിരുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിച്ചു. ഒടിയന് പിന്നാലെ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയ മോഹന്‍ലാല്‍ ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മെഗാഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ലൂസിഫര്‍ വന്‍ വിജയമായതിന് പിന്നാലെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

ഇത്തവണയും വലിയ ക്യാന്‍വാസില്‍

ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാകും സിനിമ അണിയിച്ചൊരുക്കുക. അബ്രഹാം ഖുറേഷിയുടെ കഥയാണ് ലൂസിഫര്‍ 2 എമ്പുരാനില്‍ കാണിക്കുക. ലൂസിഫര്‍ പോലെ എമ്പുരാനും ചരിത്ര വിജയമാകുമെന്നുളള പ്രതീക്ഷയിലാണ് ആരാധകരുളളത്. സിനിമയുടെ എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍, പൃഥ്വിരാജ്

മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ ഇപ്പോഴത്തെ തിരക്ക് കഴിഞ്ഞതിന് ശേഷമാകും എമ്പുരാനിലേക്ക് കടക്കുക. അതേസമയം ലൂസിഫര്‍ 2വിലെ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന കാര്യത്തില്‍ എല്ലാവരും ആകാംക്ഷയിലാണ്. ആദ്യ ഭാഗത്തിലെ താരങ്ങള്‍ തന്നെ ഇത്തവണയും ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ലൂസിഫര്‍ ആദ്യ ഭാഗത്തില്‍

ലൂസിഫര്‍ ആദ്യ ഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളില്‍ ഒരാളാണ് സാനിയ അയ്യപ്പന്‍. ചിത്രത്തില്‍ ജാന്‍വി എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസിന്റെ മകളായിരുന്നു ജാന്‍വി. കൗമാരക്കാരിയായി എത്തിയ സാനിയ ചെറുപ്രായക്കാര്‍ക്കിടയില്‍ നടക്കുന്ന ലഹരി ഉപയോഗത്തിന്റെ പ്രതീകമായിരുന്നു.

ക്വീന്‍ എന്ന ചിത്രത്തിന് ശേഷം

ക്വീന്‍ എന്ന ചിത്രത്തിന് ശേഷം സാനിയയ്ക്ക് ലഭിച്ച മികച്ച വേഷങ്ങളിലൊന്നായിരുന്നു ലൂസിഫറിലേത്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ എമ്പുരാനുമായി ബന്ധപ്പെട്ട് ഒരാള്‍ ചോദിച്ച ചോദ്യത്തിന് സാനിയ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. എമ്പുരാനില്‍ ജാന്‍വിയായി സാനിയ ഉണ്ടാവുമോ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ നടിയോട് ചോദിച്ചത്.

യെസ്

യെസ്, നോ, മേ ബി എന്നിങ്ങനെ മൂന്നു കളങ്ങളിലും ഓരോ പുളളിയിട്ടാണ് സാനിയ ഇതിന് മറുപടി നല്‍കിയത്. അതായത് ഉണ്ട്, ഉണ്ടാവാം, ഇല്ല എന്നിങ്ങനെ ഒരു മറുപടി. എമ്പുരാനിലെ താരങ്ങളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ കൃത്യമായൊരു മറുപടി ഇപ്പോള്‍ സാനിയയ്ക്ക് നല്‍കാന്‍ സാധിച്ചില്ല.

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X