പഴയ ചിന്നുവല്ല, ചൂടന്‍ വസ്ത്രത്തില്‍ സാനിയ ഇയ്യപ്പനെന്ന് ആരാധകര്‍, സാനിയയ്‌ക്കെതിരെ സദാചാര ആക്രമണം!!
ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ സാനിയ ഇയ്യപ്പന്‍ ക്വീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴായിരുന്നു നായികയായിട്ടുള്ള സാനിയയുടെ വരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനാറ് വയസുകാരിയെ തേടി എത്തിയിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ വലിയ വിഭാഗം ആളുകളുടെ പിന്തുണയുള്ള സാനിയ ഇപ്പോള്‍ മോഡേണ്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് നൈറ്റ്‌സില്‍ പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരമായിരുന്നു സാനിയയ്ക്ക് ലഭിച്ചത്. പുരസ്‌കാര വേദിയില്‍ സാനിയയുടെ ഡാന്‍സും ശ്രദ്ധേയമായിരുന്നു. ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനൊപ്പമായിരുന്നു സാനിയയുടെ ഡാന്‍സ്.

പുരസ്‌കാര വേദിയിലേക്ക് എത്തിയപ്പോഴായിരുന്നു നടിയെ ലേശം മോഡേണ്‍ ലുക്കില്‍ ആരാധകര്‍ കണ്ടത്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി നടി തന്നെയായിരുന്നു ചിത്രങ്ങള്‍ പുറത്ത് വിട്ടതും. ഒരു വിഭാഗം ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. സാനിയയ്ക്ക് മാത്രമല്ല നടി ഐശ്വര്യ ലക്ഷ്മിയ്ക്കും ഇതേ അവസ്ഥയായിരുന്നു.
ഏഷ്യാവിഷന്‍ പുരസ്‌കാരം വാങ്ങാനെത്തിയ ഐശ്വര്യയും ഗ്ലാമറസ് ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഞങ്ങടെ ഐഷു ഇങ്ങനെയല്ലെന്നും ഈ വേഷം ഐശ്വര്യയ്ക്ക് ചേരുന്നില്ലെന്നും തുടങ്ങി വിമര്‍ശനവുമായിട്ടായിരുന്നു ഒരു വിഭാഗം ആളുകള്‍ എത്തിയത്. എന്നാല്‍ നടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്.


Click it and Unblock the Notifications