ഡ്രസ് വാങ്ങിയാല്‍ പൈസ കൊടുക്കുന്നത് അച്ഛനും അമ്മയും! ബാക്കി മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്ന് സാനിയ
ഒരു സിനിമയിലൂടെ തന്നെ മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ യുവനടിയാണ് സാനിയ അയ്യപ്പന്‍. ക്വീന്‍ സിനിമയിലെ ചിന്നു എന്ന വേഷമായിരുന്നു സാനിയയ്ക്ക് ഏറ്റവുമധികം ആരാധകരെ നേടി കൊടുത്തത്. ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നു നടിയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. പിന്നാലെ കൈ നിറയെ അവസരങ്ങളായിരുന്നു സാനിയയ്ക്ക് ലഭിച്ചത്.
ചിന്നുവിന് കിട്ടിയത് പോലെ തന്നെ സാനിയയ്ക്കും വിമര്‍ശനങ്ങള്‍ ഒരുപാട് ലഭിച്ചിട്ടുണ്ട്. അതില്‍ പ്രധാനം വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. മോഡേണ്‍ ലുക്കിലെത്തിയ സാനിയയുടെ ചിത്രങ്ങളില്‍ അശ്ലീല കമന്റിടുന്നവര്‍ക്ക് നടി തന്നെ മറുപടി കൊടുക്കാറുണ്ട്. ഇപ്പോഴിതാ കേരളകൗമുദിയിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് സാനിയ മനസ് തുറന്നിരിക്കുകയാണ്.

ഇനി സമയമില്ല. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ ശബ്ദം ഉയര്‍ത്തണം. കാര്യങ്ങള്‍ തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. പറയേണ്ട കാര്യങ്ങള്‍ പറയുക തന്നെ വേണം. പതിനേഴ് വയസുള്ള പെണ്‍കുട്ടിയാണ് ഞാന്‍. എനിക്ക് എന്റേതായ കാഴ്ചപാടുണ്ട്. ചിന്തുയുണ്ട്, അഭിരുചി വ്യത്യസ്തമാണ്. ഞങ്ങള്‍ യൂത്തിന് ഒരു ലോകമുണ്ട്. പുറത്ത് നില്‍ക്കുന്നവര്‍ക്ക് അതിന്റെ ആഴം മനസിലാക്കാന്‍ കഴിയില്ല. ഒരു സംഭവം ഉണ്ടായാല്‍ പ്രതികരിക്കാതെ ഇരിക്കുകയാണ് വേണ്ടതെന്ന ധാരണയാണ് പലര്‍ക്കും.

ശബ്ദം ഉയര്‍ത്തിയാല്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കും. പലരും ഏറ്റുപിടിക്കും. നമ്മുടെ അഭിപ്രായം അറിയിക്കാന്‍ നമ്മുടേതായ ഇടങ്ങളുണ്ട്. അത് നല്ല കാര്യമാണ്. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്ത് പറയുന്നുവെന്ന് ഞാന്‍ ചിന്തിക്കാറില്ല. എന്നെ ബാധിക്കാറ് പോലുമില്ല. എനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ഉണ്ടാവുമ്പോള്‍ ഞാന്‍ പ്രതികരിക്കാന്‍ ബാദ്ധ്യസ്ഥയാണ്. എന്റെ പ്രായത്തില്‍ അല്ലെങ്കില്‍ അതിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടിയും ചെയ്യുന്നതാണ് ഇതൊക്കെ. ഞാന്‍ സെലിബ്രിറ്റിയായതിനാല്‍ പറയുന്നത് കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നുവെന്ന് മാത്രം.

വസ്ത്രധാരണത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരാവുന്നു. അതിന് ഞാനും ഇരയായിട്ടുണ്ട്. ഞാന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പണം അച്ഛനോ അമ്മയോ ഞാനോ ആണ് കൊടുക്കുക. എനിക്ക് ഇഷ്ടപ്പെട്ട ഡ്രസാണ് ധരിക്കുന്നത്. വീട്ടില്‍ എതിര്‍പ്പില്ല. മറ്റുള്ളവര്‍ എന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറില്ല. അവരോട് മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ല. ഇത് കൊണ്ടൊന്നും ഞാന്‍ മാറാന്‍ പോവുന്നില്ല. മാറേണ്ട ആവശ്യവുമില്ല. എന്റെ സ്‌റ്റൈലിനെ വിമര്‍ശിക്കുന്നവരുണ്ട്. സ്‌റ്റൈലിഷായി വരുന്നതായിരിക്കും കുറ്റം.

സോനം കപൂറാണ് എന്റെ ഫാഷന്‍ ഐക്കണ്‍. അതേ പോലെ വെല്‍ ഡ്രസ്ഡാകാന്‍ ശ്രമിക്കുന്നു. അത് എന്റെ ഇഷ്ടം. ഞാന്‍ അല്‍പം പിടിവാശിക്കാരിയാണ്. ഒരു കാര്യം വിചാരിച്ചാല്‍ അത് നടക്കണം. ചെറിയ ഒരു ചുറ്റുവട്ടമാണ് എന്റെ ലോകം. ആ ലോകത്ത് കഴിയുന്നവര്‍ക്ക് എന്നെ വിശ്വസിക്കാന്‍ അധികാരവും അവകാശവുമുണ്ട്. അല്ലാതെ എവിടെയോ ഉള്ളവര്‍ക്ക് എന്നെ കുറ്റപെടുത്താന്‍ എന്ത് അധികാരമാണുള്ളത്. മറ്റുള്ളവരെ പോലെ വിഷമങ്ങളുള്ള ആളാണ് ഞാനും. വളരെ വേണ്ടപ്പെട്ടവര്‍ പരിഗണന നല്‍കുന്നില്ലെന്ന് തോന്നിയാല്‍ ഞാന്‍ തളരും. ബോള്‍ഡ് എന്ന് പറയുമ്പോഴും ഇത്തരം കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ സെന്‍സിറ്റീവാകും. അപ്പോള്‍ പെട്ടെന്ന് ദേഷ്യം വരുമെന്നും സാനിയ പറയുന്നു.


Click it and Unblock the Notifications











