ആദ്യം പ്രണയം തോന്നിയത് 5 -ാം ക്ലാസില്‍ നിന്നും! അയാളിപ്പോള്‍ സിനിമയിലുണ്ടെന്ന് നടി സാനിയ ഇയ്യപ്പന്‍!

പുതുമുഖമായ സിനിമയിലേക്ക് എത്തി ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയമായ ഒരുപാട് നടിമാരാണ് കേരളത്തിലുള്ളത്. അതില്‍ ഒരുവിധം ആളുകളെല്ലാം പില്‍ക്കാലത്ത് മലയാള സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയിട്ടുള്ളവരാണ്. അതിലൊരാളാണ് സാനിയ ഇയ്യപ്പന്‍. കോളേജ് പശ്ചാതലത്തിലൊരുക്കിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് സാനിയ.

ക്വീനിലെ ചിന്നു എന്ന കഥാപാത്രം ട്രോളന്മാരാണ് വൈറലാക്കിയത്. കളിയാക്കലുകളിലൂടെയാണെങ്കിലും സാനിയയെ പോലെയുള്ള പുതുമുഖങ്ങള്‍ക്ക് ആ പിന്തുണ വലിയ ഉപകാരമായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ സജീവമായിരിക്കുന്ന സാനിയ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ എഫ്എം ചാനലിന് കൊടുത്ത അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍.

 സാനിയ ഇയ്യപ്പന്‍

സാനിയ ഇയ്യപ്പന്‍

ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ സാനിയ ഇയ്യപ്പന്‍ ക്വീനിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴായിരുന്നു നായികയായിട്ടുള്ള സാനിയയുടെ വരവ്. സിനിമയിലെ ചിന്നു ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനാറ് വയസുകാരിയെ തേടി എത്തിയിരുന്നത്.

 സാനിയയുടെ വാക്കുകള്‍

സാനിയയുടെ വാക്കുകള്‍

ചിന്നുവിന്റെ ട്രോളുകള്‍ ഫേസ്ബുക്ക് വാളിലും വാട്‌സാപ്പ് ചാറ്റ് ബോക്‌സിലും വന്ന് വീഴാത്ത ദിവസങ്ങളില്ല. ചിന്നു ആരാണെന്ന് അറിയാന്‍ മാത്രം പടം തപ്പിപിടിച്ച് വന്ന് കണ്ടവരുമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ വെറുപ്പിക്കലാണെന്ന് പറയുന്നവരെ വെറിപ്പിക്കുമെന്നാണ് സാനിയ പറയുന്നത്. ഞാന്‍ ഫെയ്ക്ക് ആകാന്‍ ഉദ്ദേശിക്കുന്നില്ല. എങ്ങനെയാണോ അങ്ങനെ. മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഉദ്ദേശിക്കുന്നില്ല.

 ആദ്യം തോന്നിയ പ്രണയം

ആദ്യം തോന്നിയ പ്രണയം

സാമൂഹിക മാധ്യമങ്ങളിലൂടെ അധിഷേപിക്കുന്നവരെ താന്‍ ഗൗനിക്കുന്നില്ല. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ലൈവില്‍ വന്നപ്പോള്‍ ഒരു പതിനഞ്ച് വയസുള്ള കുട്ടിയോട് പറയുന്നത് ഇതാണെന്ന് ഓര്‍ക്കണം. പ്രതികരിക്കേണ്ട സമയത്ത് തന്നെ അത് ചെയ്യണം. മിണ്ടാതിരുന്നിട്ട് കാര്യമില്ല. തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും സാനിയ പറയുന്നു. അത് സ്‌കൂളില്‍ വെച്ച് തോന്നിയ ഒറു തമാശയായിരുന്നു.

 സിനിമയില്‍ അരങ്ങേറ്റം നടത്തി

സിനിമയില്‍ അരങ്ങേറ്റം നടത്തി

തന്റെ ആ പഴയ ക്രഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്ന രഹസ്യവും സാനിയ വെളിപ്പെടുത്തിയിരുന്നു. സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയന്‍ നായികയായി അഭിനയിക്കുന്ന ജൂണ്‍ എന്ന സിനിമയിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷയ്‌ക്കൊപ്പം സരജാനോ അഭിനയിച്ച ജൂണിലെ പാട്ട് അടുത്തിടെയായിരുന്നു പുറത്ത് വന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X