ഹം ദിൽ ദേ ചുകേ സനം സെറ്റിൽ പ്രണയം നിറഞ്ഞിരുന്നു: സഞ്ജയ് ലീല ബൻസാലി പറയുന്നു
ഹം ദിൽ ദേ ചുകേ സനം എന്ന കൾട്ട് ക്ലാസിക് ചിത്രം 1999 ജൂൺ 18-നാണ് 'പുറത്തിറങ്ങിയത്. സൽമാൻ ഖാനും ഐശ്വര്യ റായിയും അജയ് ദേവ്ഗണും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ ഇരുപത്തിയാറാം വാർഷിക വേളയിൽ സഞ്ജയ് ലീലാ ബൻസാലി ചില രസകരമായ സംഭവങ്ങൾ ഓർത്തെടുത്തു. ചിത്രീകരണ സമയത്ത് പ്രണയം നിറഞ്ഞുനിന്നിരുന്ന സെറ്റായിരുന്നു ചിത്രത്തിന്റേത് എന്നാണ് സംവിധായകൻ വെളിപ്പെടുത്തി. ആ കാലത്ത് ഹം ദിൽ ദേ ചുകേ സനത്തിൽ ഒന്നിച്ചു അഭിനയിക്കുമ്പോൾ ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഐശ്വര്യ - സൽമാൻ പ്രണയം പൂവിട്ട ലൊക്കേഷൻ
അടുത്തിടെ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ, സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകനായ സഞ്ജയ് ലീല ബൻസാലി ബൻസാലി മറുപടി നൽകി. അവരുടെ പ്രണയത്തെക്കുറിച്ച് നേരിട്ട് പരാമറൈശിച്ചില്ലെങ്കിൽ പോലും, സെറ്റിൽ "പ്രണയം നിറഞ്ഞുനിന്നിരുന്നു" എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ, "അവർക്കിടയിൽ മാത്രമല്ല; ഞാൻ ക്രൂവിലുണ്ടായിരുന്നവർ എല്ലാവരും തമ്മിൽ വലിയ സ്നേഹബന്ധം ഉണ്ടായിരുന്നു" അറുപത്തിരണ്ടുകാരനായ സംവിധായകൻ കൂട്ടിച്ചേർത്തു.

സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "സോഹ്‌റ സെഹ്ഗൽ ജി, ഹെലൻ ആന്റി, സൽമാൻ, ഐശ്വര്യ, വിക്രം ഗോഖലെ, സ്മിത ജയകർ, ഞങ്ങൾ ഒരു വലിയ കുടുംബം പോലെയായിരുന്നു." തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും "സംതൃപ്തി നൽകുന്ന അനുഭവം" ആയിരുന്നു 'ഹം ദിൽ ദേ ചുകേ സനം' എന്നും ബൻസാലി വിശേഷിപ്പിച്ചു.
റീമേക്ക് സാധ്യത
'ഹം ദിൽ ദേ ചുകേ സനം' റീമേക്ക് ചെയ്യാനുള്ള സാധ്യതയെക്കുറിച്ചും ബൻസാലി സംസാരിച്ചു. തന്റെ ആദ്യ ചിത്രമായ 'ഖാമോഷി: ദി മ്യൂസിക്കൽ' ഒഴികെ മറ്റ് ചിത്രങ്ങളൊന്നും റീമേക്ക് ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, ഐശ്വര്യ റായിക്കൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള അതിയായ ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. 'ഹം ദിൽ ദേ ചുകേ സനം'-ൽ നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും, കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1999-ൽ പുറത്തിറങ്ങിയ 'ഹം ദിൽ ദേ ചുകേ സനം' എന്ന ചിത്രത്തിൽ അജയ് ദേവ്ഗണിനും ഒരു പ്രധാന വേഷമുണ്ടായിരുന്നു. ഒരു പ്രണയ ത്രികോണമായിരുന്നു ചിത്രത്തിന്റെ പ്രമേയം. തന്റെ ഗുരുവിന്റെ മകളുമായി പ്രണയത്തിലാകുന്ന ഒരു സംഗീത വിദ്യാർത്ഥിയുടെ വേഷമാണ് സൽമാൻ ഖാൻ ചെയ്തത്. രാജസ്ഥാൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, അവിടുത്തെ കൊട്ടാരങ്ങളും മരുഭൂമികളും മനോഹരമായി ഒപ്പിയെടുത്തു. കെമിസ്ട്രിക്ക് പുറമെ, ചിത്രത്തിലെ ഗാനങ്ങൾ, വസ്ത്രങ്ങൾ, സംഭാഷണങ്ങൾ എന്നിവയെല്ലാം സിനിമയ്ക്ക് കൾട്ട് പദവി നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
സഞ്ജയ് ലീല ബൻസാലി ചിത്രത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ ഐശ്വര്യ റായിയും സൽമാൻ ഖാനും വിവാഹിതരാകുമെന്ന് ഹിന്ദി സിനിമ വ്യവസായത്തിലെ അംഗങ്ങളും, ആരാധകരും ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷെ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു. സൽമാന്റെ പൊസ്സസ്സീവ് ആയ സ്വഭാവവും, അമിത നിയന്ത്രണവുമാണ് ഐശ്വര്യയെ നടനുമായി വേർപിരിയാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഒപ്പം നടിയുടെ മാതാപിതാക്കളുടെ കടുത്ത എതിർപ്പും കാരണമായി. ഇന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഭാര്യയാണ് ഐശ്വര്യ. ഇരുവർക്കും ആരാധ്യ ബച്ചൻ എന്നൊരു മകളുമുണ്ട്.


Click it and Unblock the Notifications











