'പ്രണയവും വിവാഹവും തലവേദനയാണ്; സംവിധായകൻ എന്നെ കളിയാക്കി; നിക്കി എല്ലാം കണ്ട് മനസ്സിലാക്കി'; സഞ്ജന

കന്നഡ, തെലുങ്ക്, മലയാളം സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സഞ്ജന ​ഗൽറാണി. 2005 ൽ സൊ​ഗഡു എന്ന തെലുങ്ക് സിനിമയിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് വരുന്നത്. കന്നഡ സിനിമയിലാണ് സഞ്ജനയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. മലയാളത്തിലും ഒരുപിടി സിനിമകളിൽ സഞ്ജന അഭിനയിച്ചിട്ടുണ്ട്. കാസനോവ, കിം​ഗ് ആന്റ് കമ്മീഷണർ എന്നിവയാണ് സഞ്ജന അഭിനയിച്ച മലയാള സിനിമകൾ. 2020ൽ കന്നഡ സിനിമാ രം​ഗത്ത് വിവാദമായ ലഹരി മരുന്ന് കേസിൽ സഞ്ജന അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

വിവാദങ്ങളൊക്കെ പതിയെ അവസാനിച്ച് ഇന്ന് സിനിമാ രം​ഗത്ത് വീണ്ടും സജീവമാവുകയാണ് സഞ്ജന ​ഗൽറാണി. സഞ്ജനയുടെ സഹോദരിയാണ് നടി നിക്കി ​ഗൽറാണി. മലയാളികൾക്ക് കുറേക്കൂടി സുപരിചിത നിക്കിയാണ്. 1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളത്തിലേക്ക് വന്ന നിക്കി അന്ന് ഭാ​ഗ്യ നായികയായി അറിയപ്പെട്ടു. നടൻ ആദിയെയാണ് നിക്കി ​ഗൽറാണി വിവാഹം ചെയ്തത്. ഇപ്പോഴിതാ ഇന്ത്യാ ​ഗ്ലിറ്റ്സിന് സഞ്ജന നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

Sanjjanaa Galrani, Nikki Galrani

സഹോദരി നിക്കി ​ഗൽറാണി തന്നേക്കാൾ കുറച്ച് കൂടി നിറമുള്ളയാളാണെന്ന സ‍ഞ്ജന പറയുന്നു. അവൾക്ക് താൻ ജേഷ്ഠനെ പോലെയാണെന്നും സഞ്ജന വ്യക്തമാക്കി. 12ാം വയസ് മുതൽ ഞാൻ ചൈൽഡ് ആർട്ടിസ്റ്റായി വർക്ക് ചെയ്യുന്നുണ്ട്. വീട്ടിലേക്കും എനിക്കുമായി സമ്പാദിക്കുന്നുണ്ടായിരുന്നു.

ആദ്യമാെക്കെ എന്റെ ബിൽ അടയ്ക്കാനുള്ള ആവശ്യത്തിനായി സിനിമകൾ ചെയ്യുമായിരുന്നു. എന്റെ ആദ്യ സിനിമയ്ക്ക് ഒരു ഓട്ടോറിക്ഷയിലാണ് ഞാൻ പോയത്. സിനിമയുടെ നരേഷൻ കേട്ടു. നീ എങ്ങനെയാണ് വന്നതെന്ന് സംവിധായകൻ ചോദിച്ചു. ഞാൻ ഓട്ടോയിലെന്ന് പറഞ്ഞു. അവർ എന്നെ കളിയാക്കി.

ഞാനത് ശ്രദ്ധിച്ചില്ല. എനിക്കന്ന് 16-17 വയസ്സേയുള്ളൂ. പിന്നീട് എനിക്ക് സൂപ്പർ സ്റ്റാറുകളുടെ സിനിമ ലഭിച്ചു. നിക്കി ആദ്യമായി സിനിമയുടെ കഥ കേൾക്കാൻ പോയത് എന്റെ ബിഎംഡബ്ല്യു 5 സീരീസിലാണ്. നിക്കി കാര്യങ്ങൾ വേ​ഗം പഠിപ്പിച്ചു. അവൾ എന്റെ കൂടെ ലൊക്കേഷനിൽ വരുമായിരുന്നെന്നും സഞ്ജന ഓർത്തു. പ്രണയങ്ങൾ ഉണ്ടാവരുതെന്നാണ് തന്റെ അഭിപ്രായമെന്നും സഞ്ജന പറഞ്ഞു. വിവാഹവും ചട്ടങ്ങളുമൊക്കെയായി തലവേദനയാണ്.

Sanjjanaa Galrani

പക്ഷെ ചില സമയങ്ങളിൽ നല്ലതായി തോന്നുമെന്നും സഞ്ജന വ്യക്തമാക്കി. റൊമാൻസ് ജീവിതത്തിൽ എല്ലാവർക്കും കിട്ടുന്നില്ല. അത് കിട്ടുന്നുണ്ടെങ്കിൽ ആസ്വദിക്കുക. കാരണം റൊമാൻസിന് ഇന്ന് ചെറിയ ആയുസേയുള്ളൂ, സഞ്ജന ​ഗൽറാണി പറഞ്ഞു. നടൻ ശ്രീനാഥ് ഭാസി യൂത്ത് ഐക്കണാണെന്നും സഞ്ജന അഭിപ്രായപ്പെട്ടു.

ശ്രീനാഥ് ഭാസിയോടൊപ്പം സിനിമ ചെയ്യുന്നുണ്ട്. വിജയ് കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീനാഥിനോടൊപ്പമുള്ള സീനുകൾ നാളെയാണ് തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫെെൽ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹം യൂത്ത് ഐക്കണാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. വളരെ ടാലന്റുള്ള വ്യക്തിയാണെന്ന് കരുതുന്നു.

റേഡിയോ ജോക്കിയിൽ നിന്നും തുടങ്ങി ഇന്ന് സിനിമയിൽ നല്ല മാർക്കറ്റുള്ള ആൾ. സിനിമാ പശ്ചാത്തലമൊന്നുമില്ലാതെ സ്വന്തം കഴിവിനാൽ വന്നയാളാണ്. സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ്. നേരത്തെ നിക്കി ​ഗൽറാണിയുടെ വിവാഹത്തിന് സഞ്ജനയെ കാണാഞ്ഞത് ചർച്ചയായിരുന്നു. കേസിലകപ്പെട്ട ശേഷം സഞ്ജനയെ കുടുംബം അകറ്റി നിർത്തിയതാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

എന്നാൽ സംഭവിച്ചതെന്തെന്ന് നടി പിന്നീട് വ്യക്തമാക്കി. നിക്കിയുടെ വിവാഹം നടക്കുമ്പോൾ താൻ പൂർണ ​ഗർഭിണിയായിരുന്നു. വിവാഹത്തിന് ബാം​ഗ്ലൂരിൽ നിന്നും ചെന്നെെയിലേക്ക് പോവാൻ കഴിഞ്ഞില്ലെന്നും സഞ്ജന വ്യക്തമാക്കി. 2020 ലാണ് ഡോക്ടർ അസീസ് പാഷയുമായി സഞ്ജന വിവാഹം കഴിക്കുന്നത്.

More from Filmibeat

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X