'വിവാദങ്ങൾക്ക് ശേഷം വീട്ടുകാരുമായി അകന്നോ?, സഹോദരി നിക്കി വിവാഹം ക്ഷണിച്ചില്ലേ?'; മറുപടിയുമായി സഞ്ജന ​ഗൽറാണി!

തെലുങ്കിൽ നിന്നും മലയാളത്തിൽ വന്ന് ഹൃദയം കവർന്ന നായികയാണ് നിക്കി ​ഗൽറാണി. 1983യിലൂടെയാണ് നിക്കി മലയാളത്തിലേക്ക് എത്തിയത്. ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിമാരിൽ ഒരാള്‍ കൂടിയാണ് താരം.

വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നിക്കി മലയാളത്തിൽ കാലുറപ്പിച്ചത്.

മലയാളത്തിൽ ധമാക്ക എന്ന ഒമർ ലുലു സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്. അടുത്തിടെയായിരുന്നു നിക്കി​ ​ഗൽറാണിയുടെ വിവാഹം. തമിഴ് സിനിമ താരം ആദി പിനിസെട്ടിയാണ് നിക്കിയെ വിവാഹം ചെയ്തത്.

ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങുകളിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.

വിവാദങ്ങൾക്ക് ശേഷം വീട്ടുകാരുമായി അകന്നോ?

വിവാഹ ദിവസത്തേയും മെഹന്ദി ചടങ്ങിലേയുമെല്ലാം നിക്കിയുടേയും കുടുംബാം​ഗങ്ങളുടേയും ചിത്രങ്ങൾ വൈറലായപ്പോൾ ആരാധകർ തിരക്കിയത് നിക്കിയുടെ സഹോദരി സഞ്ജന ​​ഗൽറാണിയെയായിരുന്നു. സഹോ​ദരിമാരാണെങ്കിൽ കൂടിയും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് നിക്കിയും സഞ്ജനയും കഴിഞ്ഞത്.

തനിക്ക് എന്ത് പ്രശ്നം വന്നാലും സഹോദരി സഞ്ജനയുടെ അടുത്തേക്കാണ് ചെല്ലാറുള്ളതെന്നും സഹോദരിയായിട്ടില്ല സഹോദരനെപ്പോലെയാണ് സഞ്ജ്ന തനിക്ക് വേണ്ടി നിലകൊള്ളാറുള്ളതെന്നും നിക്കി പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

സഹോദരി നിക്കി വിവാഹം ക്ഷണിച്ചില്ലേ?

ഇത്രയൊക്കെ അടുത്ത ബന്ധമുള്ളവരായിട്ടും സഞ്ജന എന്തുകൊണ്ടാണ് നിക്കിയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് ആരാധകർ ചർച്ച ചെയ്തിരുന്നു. ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടതും പിന്നീട് നടന്ന വിവാദങ്ങളും കാരണം സഞ്ജനയെ ചിലപ്പോൾ കുടുംബം അകറ്റി നിർത്തിയിരിക്കുകയായിരിക്കുമെന്നാണ് ചില ആരാധകർ‌ ആ സമയത്ത് ഊഹാപോഹങ്ങളിലൂടെ പറഞ്ഞത്.

ഇപ്പോഴിത സ​ഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിനുള്ള വിശദീകരണം സഞ്ജന തന്നെ നൽകിയിരിക്കുകയാണ് പുതിയ അഭിമുഖത്തിൽ.

മറുപടിയുമായി സഞ്ജന ​ഗൽറാണി

'നിക്കിയുടെ വിവാഹം നടക്കുമ്പോൾ ഞാൻ പൂർണ ഗർഭിണിയായിരുന്നു. ഒമ്പത് മാസം ഗർഭിണിയായിരിക്കെ ചെന്നൈയിൽ വെച്ച് നടന്ന ആദി-നിക്കി വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നും പോകാൻ സാധിച്ചില്ല. നിക്കിയുടെ വിവാഹം ഉച്ചയ്ക്ക് 2:30ന് ആയിരുന്നു.'

'എന്റെ ഡെലിവറി സമയം അതേ ദിവസം രാവിലെ 6:30 ആയിരുന്നു' സഞ്ജന ​ഗൽറാണി വ്യക്തമാക്കി. 2020 മെയ് മാസത്തിലാണ് ഡോക്ടർ അസീസ് പാഷയുമായി സഞ്ജനയുടെ രഹസ്യ വിവാഹം നടന്നത്. വിവാഹത്തിൽ കുടുംബാംഗങ്ങളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഞാൻ പൂർണ ഗർഭിണിയായിരുന്നു

ശേഷം ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. സഞ്ജന കന്നട, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ജനിച്ച് വളർന്ന സഞ്ജന കോളജ് കാലത്ത് തന്നെ മോഡലിംഗിൽ സജീവമാണ്. ബോളിവുഡ് ചിത്രമായ മർഡറിന്റെ കന്നട റീമേക്ക് ആയ ഗന്ധ ഹെന്ദതി എന്ന ചിത്രത്തിലൂടെയാണ് സഞ്ജന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സഞ്ജനയുടെ മലയാള അരങ്ങേറ്റം മോഹൻലാൽ ചിത്രമായ കാസനോവയിലൂടെയായിരുന്നു. ദ കിംഗ് ആൻഡ് കമ്മീഷണർ, ചില നേരങ്ങളിൽ ചിലർ എന്നീ ചിത്രങ്ങളിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്.

വീണ്ടും മലയാളത്തിലേക്ക്

ഇപ്പോഴിത സഞ്ജനയുടെ പുതിയ മലയാള സിനിമ ചോരൻ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവരാണ് സഞ്ജനയ്ക്ക് പുറമെ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. സാന്റോ അന്തിക്കാടാണ് സിനിമ സംവിധാനം ചെയ്തത്.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രജിത് കെ.എം നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിർവഹിച്ചിരിക്കുന്നു. സ്റ്റാൻലി ആന്റണി കഥ തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

More from Filmibeat

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X