»   » 'എന്നെയോ മമ്മൂട്ടിയെയോ കൂടുതലിഷ്ടം ആരെ?', ലാലിന്റെ ചോദ്യത്തിന് ശങ്കരാടിയുടെ കിടിലന്‍ മറുപടി!!!

'എന്നെയോ മമ്മൂട്ടിയെയോ കൂടുതലിഷ്ടം ആരെ?', ലാലിന്റെ ചോദ്യത്തിന് ശങ്കരാടിയുടെ കിടിലന്‍ മറുപടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ മികച്ച നടന്‍ എന്ന ചോദ്യത്തിന്‍ പല പ്രമുഖ താരങ്ങളും പല തവണ ഉത്തരം പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ മോഹന്‍ലാലിന് എപ്പോഴുമുള്ള സംശയമാണ് മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതല്‍ ഇഷ്ടം എന്നത്. തന്നോട് അടുത്ത് നില്‍ക്കുന്നവരോടെല്ലാം മോഹന്‍ലാല്‍ ഈ ചോദ്യം ആവര്‍ത്തിച്ചിട്ടുമുണ്ട്.

50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!

'ദുല്‍ഖര്‍ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'! എന്തിനാണീ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്? ഇത്രയ്ക്ക് ചീപ്പാണോ ഡിക്യു...

ലാല്‍ സലാം എന്ന് അമൃത ചാനലിലെ പ്രോഗ്രാമില്‍ സംവിധായകന്‍ രഞ്ജിത്തിനോട് മോഹന്‍ലാല്‍ ഈ ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നടന്‍ ശങ്കരാടിയോട് ഈ ചോദ്യം ചോദിച്ചതിന്റെ കഥ സത്യന്‍ അന്തിക്കാട് ഓര്‍മിക്കുണ്ട്.

ഗ്രാമീണര്‍

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വിവരിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളില്‍ ഒരാളായ ശങ്കരാടിയുമൊത്തുള്ള സത്യന്‍ അന്തിക്കാടിന്റെ ബന്ധവും ഈ പുസ്തകത്തില്‍ നിറയുന്നുണ്ട്.

ആരെയാണ് ഇഷ്ടം

ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ ശങ്കരാടിയോട് ആ ചോദ്യം ചോദിച്ചത്. 'എന്നെയാണോ മമ്മൂട്ടിയെയാണോ ഇഷ്ടം?'

മറുപടി പറഞ്ഞില്ല

ശങ്കരാടി ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ശങ്കരാടിയോട് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ശങ്കരാടി ലാലിനോട് ഉത്തരമൊന്നും പറഞ്ഞില്ല.

ഒടുവില്‍ പറഞ്ഞു

എന്നാല്‍ മോഹന്‍ലാലിന് വിടാന്‍ ഉദ്ദേശമില്ലായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ലാല്‍ ചോദ്യം ആവര്‍ത്തിച്ചു. ഒടുവില്‍ ശങ്കരാടി ഉത്തരം നല്‍കി. മമ്മൂട്ടിയെയാണ് ഇഷ്ടം.

എന്തുകൊണ്ട് മമ്മൂട്ടി?

ഉടന്‍ വന്നു ശങ്കരാടിയോട് മോഹന്‍ലാലിന്റെ മറുചോദ്യം, എന്തുകൊണ്ട് മമ്മൂട്ടി? മമ്മൂട്ടിക്ക് ദേഷ്യമോ ഇഷ്ടക്കേടോ തോന്നിയാല്‍ അത് ഉടന്‍ പ്രകടിപ്പിക്കും. തുറന്ന് പറയുകയും ചെയ്യുമെന്നായിരുന്നു ശങ്കരാടിയുടെ ഉത്തരം.

മോഹന്‍ലാലിന്റെ പ്രത്യേകത

മമ്മൂട്ടിയില്‍ നിന്നും നേര്‍വിപരീതമായിരുന്നു മോഹന്‍ലാലിന്റെ അവസ്ഥ. ദേഷ്യം തോന്നിയാല്‍ അത് പ്രകടിപ്പിക്കില്ല. എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യും, പിന്നെ കോംപ്രമൈസ് ചെയ്യുമെന്നും ശങ്കരാടി പറഞ്ഞു.

സൂക്ഷ്മ നിരീക്ഷണം

യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിനെ ഒന്നു ചൊടിപ്പിക്കാനായിരുന്നു ശങ്കരാടി അങ്ങനെ പറഞ്ഞത്. കുറിക്ക് കൊള്ളുന്ന ഹാസ്യം കൈമുതലായുള്ള ശങ്കരാടിയുടെ ഉത്തരത്തില്‍ ഇരുവരുടേയും സ്വഭാവത്തേക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണമുണ്ടായിരുന്നെന്ന് സത്യന്‍ അന്തിക്കാട് ഓര്‍മിക്കുന്നു.

രഞ്ജിത്തിനും മമ്മൂട്ടി

ലാല്‍ സലാം എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ ഇതേ ചോദ്യം സംവിധായകന്‍ രഞ്ജിത്തിനോട് ആവര്‍ത്തിച്ചത്. മമ്മൂട്ടിയെയാണ് ഇഷ്ടം എന്ന് തന്നെയായിരുന്നു രഞ്ജിത്തിന്റേയും മറുപടി. എന്നാല്‍ എന്തുകൊണ്ടാണെന്ന് രഞ്ജിത് പറഞ്ഞില്ല.

English summary
Actor Sankaradi likes Mammootty than Mohanlal. Sathyan Anthikkad penned these in his book named Grameenar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam