വൃത്തികേട്, അവരെ പുറത്താക്ക്! എന്നോടുള്ള ​ഗീതയുടെ പെരുമാറ്റം മമ്മൂട്ടി കണ്ടു, പ്രശ്നമായി: ശാന്തകുമാരി

മലയാളത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച നടിയാണ് ​ഗീത. എൺപതികളിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ സജീവ സാന്നിധ്യമായിരുന്നു ​ഗീത. പഞ്ചാ​ഗ്നി എന്ന സിനിമയിലെ പ്രകടനം ഏറെ ശ്ര​ദ്ധിക്കപ്പെട്ടു. സുഖമോ ദേവി, ക്ഷമിച്ചു എന്നൊരു വാക്ക്, ആവനാഴി, ​ഗീതം, ഒരു വടക്കൻ വീര​ഗാഥ, വാത്സല്യം തുടങ്ങിയ സിനിമകൾ ​ഗീതയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി. ഒരു വടക്കൻ വീര​ഗാഥയിലെ പ്രകടനം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം ​ഗീതയ്ക്ക് നേടിക്കൊടുത്തു.

മലയാളത്തിലെ ​ഗീതയുടെ ശ്രദ്ധേയ സിനിമകളിൽ ഭൂരിഭാ​ഗവും മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമായിരുന്നു. എൺപതുകളിൽ തിളങ്ങി നിന്ന ശോഭന, ഉർവശി തുടങ്ങിയ നടിമാരെല്ലാം ഇന്നും ശ്രദ്ധേയ സിനിമകൾ ചെയ്യുന്നുണ്ട്. എന്നാൽ ​ഗീതയ്ക്ക് നായിക നിരയിൽ നിന്നും മാറിയ ശേഷം മികച്ച കഥാപാത്രങ്ങൾ അധികം ലഭിച്ചിട്ടില്ല. ​ഗീതയെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി ശാന്തകുമാരി.

Mammootty  Actress Geetha

ആവനാഴി എന്ന സിനിമ ചെയ്തപ്പോഴുള്ള ഓർമകളാണ് ശാന്തകുമാരി പങ്കുവെച്ചത്. കാലിൽ പഴുപ്പ് വെച്ച് കെട്ടി ചങ്ങലയ്ക്കിട്ട സീൻ. ​ഗീത അന്ന് അഭിനയിക്കാൻ ആദ്യമായി വരികയാണ്. ഹേ... അവരെ പുറത്തെങ്ങാനും കൊണ്ട് ഇരുത്ത്, അവരുടെ കാല് പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേട് എന്ന് പറഞ്ഞു. എന്നെ അറിയില്ല. എനിക്ക് ​ഗീതയെയും അറിയില്ല. മമ്മൂ‌ട്ടിക്ക് ദേഷ്യം വന്നു. എന്താ പറയുന്നേ, അവർ ആർട്ടിസ്റ്റല്ലേ, നിങ്ങൾ പോയി പുറത്ത് നിക്കൂ എന്ന് പറഞ്ഞു.

ഒച്ചപ്പാടും ബഹളവും. അത് അവിടെ ഭയങ്കര സീനാക്കി. പുള്ളിക്കാരൻ ചീത്ത പറഞ്ഞ് എന്തൊക്കെയോ ഭയങ്കര ബഹളമുണ്ടാക്കി. തന്റെ കാലിൽ മേക്കപ്പായിരുന്നെന്ന് ​ഗീതയ്ക്ക് മനസിലായിരുന്നില്ലെന്നും ശാന്തകുമാരി ഓർത്തു. ചോയ്സ് നെറ്റ്വർക്കിൽ സംസാരിക്കുകയായിരുന്നു നടി.

Mammootty  Actress Geetha  Santha kumari

തിലകൻ ചേട്ടനും രാജൻ പി ദേവുമൊന്നും ഉയരമില്ലാത്തതിനാൽ അവരുടെ ഭാര്യയായി എന്നെ അഭിനയിപ്പിക്കില്ലായിരുന്നു. ഒന്ന് രണ്ട് പടങ്ങളിൽ നിന്നും കരഞ്ഞ് കൊണ്ട് തിരിച്ച് വന്നിട്ടുണ്ട്. അഭിനയിക്കാനറിയാത്തത് കൊണ്ടല്ല പൊക്കമില്ലാത്തത് കൊണ്ടാണ് ആ അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടതെന്നും ശാന്ത കുമാരി വ്യക്തമാക്കി. വേലക്കാരിയും അമ്മയുമായാണ് മിക്ക സിനിമകളിലും അഭിനയിച്ചതെന്നും നടി പറയുന്നു. 700 സിനിമകളിലോളം താൻ അഭിനയിച്ചിട്ടുണ്ടെന്നും ശാന്തകുമാരി പറയുന്നു.

സിനിമകളിൽ ഇന്ന് ശാന്തകുമാരിയെ കാണാറില്ല. അവസരങ്ങൾ ഇല്ലാതായെന്നാണ് നടി പറയുന്നത്. മമ്മൂട്ടിയെക്കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകൾ ഇതിനോടകം ചർച്ചയാകുന്നുണ്ട്. സഹപ്രവർത്തകരിൽ പലരും മമ്മൂട്ടിയുടെ നല്ല മനസിനെക്കുറിച്ച് നേരത്തെ സസാരിച്ചിട്ടുണ്ട്. പുറമേക്ക് ദേഷ്യക്കാരനാണെങ്കിലും നല്ല വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് മിക്കവരും പറയാറുള്ളത്.

അഭിനയത്തിൽ നിന്നും ചെറിയ ബ്രേക്കിലാണ് മമ്മൂട്ടിയെന്ന് റിപ്പോർട്ടുകളുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണെന്നാണ് സൂചന. 73 കാരനായ മമ്മൂട്ടിയുടെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് ചില അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിവായി പ്രചരിക്കുന്നുണ്ട്. എന്നാൽ മമ്മൂട്ടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

കളങ്കാവൽ ഉൾപ്പെടെയുടെ മമ്മൂട്ടി ചിത്രങ്ങൾ‌ റിലീസ് ചെയ്യാനുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയോട് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നയൻതാര, കുഞ്ചാക്കോ ബോബൻ‌, ഫഹദ് ഫാസിൽ തുട‌ങ്ങിയ വലിയ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മോഹൻലാലാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. മമ്മൂട്ടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X