അവർ വഴക്കായിരുന്നു, നസീർ സാറിനോട് മിണ്ടരുതെന്ന് ഷീലേച്ചി, പറ്റില്ലെന്ന് പറഞ്ഞപ്പോൾ: ശാന്തകുമാരി
അനശ്വര നായകൻ പ്രേം നസീറിന്റെ ഓർമകൾ മരിച്ചിട്ടില്ല. ഇന്നും ജനഹൃദയങ്ങളിൽ പ്രേം നസീറുണ്ട്. സഹപ്രവർക്കല്ലാം പ്രിയങ്കരനായിരുന്നു പ്രേം നസീർ. മലയാളത്തിലെ ഏറ്റവും വലിയ താരമായിരുന്നിട്ടും താരജാഡകളില്ലാതിരുന്ന മനുഷ്യ സ്നേഹിയായിരുന്നു പ്രേം നസീറെന്നാണ് സഹപ്രവർത്തകർ പറയാറുള്ളത്. പ്രേം നസീർ-ഷീല ജോഡിയിൽ നിരവധി സിനിമകൾ പുറത്ത് വന്നിട്ടുണ്ട്. 130 ലേറെ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. ഇവയിൽ സൂപ്പർഹിറ്റുകളേറെ.
പ്രേം നസീറിനെയും ഷീലയെയും കുറിച്ച് പുതിയ അഭിമുഖത്തിൽ നടി ശാന്തകുമാരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേ നേടുന്നത്. പ്രേം നസീറിനോട് തന്നോട് വലിയ വാത്സല്യമുണ്ടായിരുന്നെന്ന് ശാന്തകുമാരി പറയുന്നു. എന്നെ കുഞ്ഞേ എന്നേ വിളിക്കുമായിരുന്നുള്ളൂ. മോളേ, കുഞ്ഞി മോളേ എന്നൊക്കെ വിളിക്കും. ഷീലേച്ചിയും നസീർക്കയും വഴക്കാണ്. നീ അയാളോട് മിണ്ടിയാൽ എന്റെ സ്വഭാവം മാറുമെന്ന് ഷീലേച്ചി എന്നോട് പറഞ്ഞു.

ഏയ്, അത് പറ്റില്ല, നസീർക്കയോട് വർത്തമാനം പറയുമെന്ന് ഞാൻ. നിന്നോടല്ലേ മിണ്ടരുതെന്ന് പറഞ്ഞപ്പോൾ മിണ്ടുമെന്ന് ഞാൻ പറഞ്ഞു. ഓടിച്ചെന്ന് വർത്തമാനം പറയുമായിരുന്നു. നീ വർത്തമാനം പറഞ്ഞോ ആ കൊച്ചങ്ങനെ പലതും പറയുമെന്നാണ് നസീർ സർ തന്നോട് പറഞ്ഞിരുന്നതെന്നും ശാന്തകുമാരി ഓർത്തു. ചോയിസ് നെറ്റ്വർക്കിൽ സംസാരിക്കുകയായിരുന്നു നടി.
പ്രേം നസീറിനെ ആദ്യമായി നേരിട്ട് കണ്ട അനുഭവവും ശാന്തകുമാരി പങ്കുവെക്കുന്നുണ്ട്. നസീറാണ് ഉദ്ഘാടനം ചെയ്യുന്നത്. എനിക്ക് നസീറിനെ കാണാനുള്ള ഭ്രാന്ത്. എങ്ങനെയെങ്കിലും കണ്ടാൽ മതിയായിരുന്നു എന്നായി. സിനിമയെ പറ്റി ചിന്തിച്ചിട്ടേയില്ല. എങ്ങനെയോ പോയി കണ്ടു. എന്ത് രസമാണ് കാണാൻ എന്ന് കരുതി നിൽക്കുമ്പോൾ ഒരു പെണ്ണ് പെട്ടെന്ന് കയറി വന്ന് അദ്ദേഹത്തെ ഉമ്മ വെച്ചു. ഛെ ഇയാളെ ഇനി ആർക്ക് വേണം, എനിക്കൊന്നും വേണ്ടെന്നായി.

ആ പെണ്ണ് ഉമ്മ വെച്ചില്ലേ, ഇനി എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഞാനപ്പോൾ തന്നെ വന്നു. വെറുപ്പും അറപ്പും വന്നു. ഇനി കാണുകയേ വേണ്ടെന്നായി. എന്നാൽ പിന്നീട് താൻ 9 സിനിമകളിൽ പ്രേം നസീറിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ടെന്ന് ശാന്തകുമാരി ചൂണ്ടിക്കാട്ടി. ഹിറ്റ് ജോഡിയായിരുന്നു ഷീലയും പ്രേം നസീറും ഒരു ഘട്ടത്തിൽ അകൽച്ചയായിലായിരുന്നു. പ്രേം നസീറിനൊപ്പം അഭിനയിക്കില്ലെന്ന് ഷീല തീരുമാനിച്ചു. ആ സമയത്താണ് നടി ജയഭാരതി പ്രേം നസീറിന്റെ നായികയായി തുടരെ സിനിമകൾ ചെയ്യുന്നത്.
പ്രേം നസീർ-ഷീല ജോഡിയെക്കുറിച്ച് ഒരിക്കൽ അന്തരിച്ച നടൻ ടിപി മാധവൻ സംസാരിച്ചിരുന്നു. അവരും നസീറും നൂറ് സിനിമകൾ തികയ്ക്കാൻ നോക്കി. അപ്പോഴേക്കും ഗോസിപ്പുകൾ വന്നു. പക്ഷെ അവർ അന്ന് നസീർ എന്ന ഒറ്റ വാക്ക് മിണ്ടില്ല. അതേസമയം അവരെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് തനിക്കറിയില്ലെന്നും ടിപി മാധവൻ വ്യക്തമാക്കി. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഷീലയ്ക്ക് ബഹുമാന്യ സ്ഥാനം സിനിമാ ലോകം നൽകുന്നുണ്ട്. നായികയായിരുന്ന കാലത്ത് രു ഘട്ടത്തിൽ അഭിനയ രംഗത്ത് നിന്നും ഷീല മാറി നിന്നു.
സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കാെടുക്കാൻ വേണ്ടിയായിരുന്നു പിന്മാറ്റം. അഭിനയിച്ച് തനിക്ക് മതിയായിരുന്നു എന്നാണ് ഷീല പറഞ്ഞത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തി.വലിയ സ്വീകാര്യത ഷീലയ്ക്ക് അപ്പോഴും ലഭിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ എന്ന സിനിമയിലും ഷീല അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഈ സിനിമയിലൂടെ ഷീലയ്ക്ക് ലഭിച്ചു.


Click it and Unblock the Notifications











