ലിയോയിലേക്ക് വിളി വരുന്നത് സര്‍ജറിക്ക് കയറുമ്പോള്‍; ലോകേഷിനെ അസിസ്റ്റും ചെയ്തു: ശാന്തി മായാദേവി

ദൃശ്യത്തിലെ മോഹന്‍ലാലിന്റെ അഭിഭാഷകയായി വന്ന ഒറ്റ സീനിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് ശാന്തി മായാദേവി. തുടര്‍ന്ന് നേരില്‍ സ്‌ക്രിപ്റ്റ് റൈറ്ററായും നടിയായും പ്രത്യക്ഷപ്പെട്ട ശാന്തി ലിയോ സിനിമയില്‍ വിജയിയുടെ അഭിഭാഷകയായും പ്രത്യക്ഷപ്പെട്ടു.

ഇപ്പോഴിതാ ലിയോയില്‍ തന്നെ വിളിച്ചതിനെക്കുറിച്ചും നടി തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചും ശാന്തി മായാദേവി പറയുന്നു. നേര് കണ്ട് പ്രേക്ഷകര്‍ മുന്നോട്ട് വെച്ച വിമര്‍ശനങ്ങളെക്കുറിച്ചും നടി പറയുന്നുണ്ട്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയും സ്‌ക്രിപ്റ്റ് റൈറ്ററുമായ ശാന്തി മായാദേവി മനസു തുറക്കുന്നത്.

santhi

സര്‍ജറിക്ക് കയറുന്ന സമയത്താണ് ലിയോയിലേക്കുള്ള വിളി. ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട് ആ മൊബൈല്‍ അപ്പോള്‍ എടുത്തില്ലായിരുന്നെങ്കിലോ എന്ന്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഒരു വക്കീലിനെ വേണം. നോക്കുമ്പോള്‍, ജോര്‍ജുകുട്ടിയുടെ വക്കീല്‍ എന്ന ഫേയിം ഉണ്ട് എനിക്ക്. അവര്‍ക്ക് കഥാപാത്രം ഏല്‍പ്പിക്കാം. ബിഹേവ് ചെയ്യും എന്ന് തോന്നിയിട്ടുണ്ടാകാം. ലിയോയില്‍ ആണെങ്കിലും വലിയ പെര്‍ഫോര്‍മന്‍സ് ഒന്നുമില്ല. പേരിന് ഒരു വക്കീല്‍ എന്നതേ ഉള്ളു. എന്നെ സംബന്ധിച്ചിടത്തോളം വിജയ്‌ക്കൊപ്പമാണ്.

'റാമിന്റെ ഷൂട്ടിന്റെ സമയത്ത് പറ്റിയ അപകടമായിരുന്നു. ലിയോ ഷൂട്ടിന്റെ സമയത്ത് കോര്‍ട്ട് റൂം ഷൂട്ട് നടക്കുമ്പോള്‍ ആ സീനില്‍ ലോകേഷിനെ അസിസ്റ്റ് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നുണ്ട്. കോടതി സെറ്റിട്ട സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു. ഇത് ഇങ്ങനെ ഒക്കെ തന്നെയാണോ എന്നൊക്കെ അദ്ദേഹം ചോദിച്ചു. അപ്പോള്‍ അതിന്റെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം ചോദിച്ചു, കോര്‍ട്ട് സ്വീക്വന്‍സില്‍ എന്നെ ഒന്ന് സഹായിക്കാമോ എന്ന്. എനിക്ക് അത് വലിയ സന്തോഷമായിരുന്നു,' ശാന്തി പറയുന്നു.

റാമില്‍ ജീത്തു സാറിനെ സഹായിച്ചതാണ് ദൃശ്യത്തിലെ ആ ചെറിയ എഴുത്തും ആ സീനിലും അസിസ്റ്റ് ചെയ്യുന്നത്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം, അതുപോലെ നില്‍ക്കുന്ന രണ്ട് പേരെ അസിസ്റ്റ് ചെയ്യാന്‍ എനിക്ക് അവസരം കിട്ടിയില്ലേ എന്നാണ് ഞാന്‍ കരുതുന്നത്. അതൊരു ഭാഗ്യമായിരുന്നു. അതുകൊണ്ട് ആ അവസരം നന്നായി മുതലാക്കി.

പൊലീസ് സ്റ്റേഷനിലെ ഒരു സ്വീക്വന്‍സില്‍ മാത്രമേ ഷൂട്ട് കണ്ടുള്ളു. അതില്‍ വിജയ് സാര്‍ ഒരാളെ കഴുത്തിന് പി ടിച്ച് പൊക്കുന്ന സീനുണ്ട്. അതുവരെ സിനിമയില്‍ മാത്രമല്ലേ കണ്ടുള്ളു. ശരിക്കം കഴുത്തിന് പിടിച്ച് പൊക്കുന്നത് കണ്ടു. ഒരു ആരാധിക എന്ന നിലയില്‍ അത് ആസ്വദിച്ചു കണ്ടു. രണ്ട് മൂന്ന് ടേക്ക് കൂടി പോയിരുന്നെങ്കില്‍ അത് കാണാമായിരുന്നു എന്നും വിചാരിച്ചു.

santhi

തൃഷയാണ് തന്നെ വിജയ്ക്ക് പരിചയപ്പെടുന്നത്. റാമിലെ സമയം തൊട്ട് തൃഷയുമായി ബന്ധമുണ്ടെന്നും ശാന്തി മായാദേവി പറയുന്നു. ദൃശ്യത്തിലെ അഭിഭാഷകയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് വിജയുമായി സംസാരിച്ചെന്നും ക്രൈമിനെക്കുറിച്ചു മറ്റുമൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമ രണ്ട് രണ്ടര മണിക്കൂറില്‍ തീരണ്ടേ അത് നാല് പാര്‍ട്ട് ആയി എടുക്കാന്‍ പറ്റില്ലല്ലോ എന്നും നേരിലെ സീനുകളെക്കുറിച്ചുള്ള ചോദ്യത്തിന് ശാന്തി പറഞ്ഞു. യഥാര്‍ത്ഥ കോടതി രംഗങ്ങള്‍ അതുപോലെ കാണിക്കാന്‍ കഴിയില്ലെന്നും ശാന്തി പറയുന്നു. സിനിമാറ്റിക് ആകേണ്ടിടത്ത് മാത്രമആമ് അങ്ങനെ ആയിരിക്കുന്നത്. യഥാര്‍ത്ഥ കോര്‍ട്ട് റൂമും സിനിമാറ്റിക്കും കമ്പൈന്‍ ചെയ്ത് എടുക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ശാന്തി മായാദേവി പറയുന്നു.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X