For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി കുക്കിനെ കൂടെക്കൊണ്ട് നടക്കും! ഈ വിഭവമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടതെന്ന് സംവിധായകന്‍

  |

  മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രം പുറത്തുവന്നിട്ട് കുറച്ച് ദിവസമായി. ലോക് ഡൗണ്‍ സമയം മുതല്‍ വാപ്പച്ചി വീട്ടില്‍ തുടരുകയായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ഗേറ്റിനടുത്തേക്ക് പോലും അദ്ദേഹം പോയിരുന്നില്ലെന്നും ഇക്കാര്യത്തില്‍ റെക്കോര്‍ഡിടാനാണ് തന്റെ പ്ലാനെന്നും വാപ്പച്ചി പറഞ്ഞിരുന്നുവെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമായാണ് സോഷ്യല്‍ മീഡിയയിലൂടെ മേക്കോവര്‍ ചിത്രങ്ങള്‍ തരംഗമായി മാറിയത്.

  താരങ്ങളും ആരാധകരുമെല്ലാം മമ്മൂട്ടിയുടെ ഡെഡിക്കേഷനെക്കുറിച്ചും പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. പതിവ് പോലെ തന്നെ ഇത്തവണയും ദുല്‍ഖറിനെ ട്രോളി ട്രോളര്‍മാരും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ രസകരമായ ട്രോളുകള്‍ വൈറലായി മാറിയിരുന്നു. മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഭക്ഷണരീതിയെക്കുറിച്ചുമൊക്കെ പറഞ്ഞ് സംവിധായകനും നിര്‍മ്മാതാവുമായ ശാന്തിവിള ദിനേശും എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് വാചാലനായത്.

  മോഹന്‍ലാലിനെക്കുറിച്ച് കേട്ടിരുന്നു

  മോഹന്‍ലാലിനെക്കുറിച്ച് കേട്ടിരുന്നു

  ലോക് ഡൗണ്‍ സമയത്ത് മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ കേട്ടിരുന്നു. താരങ്ങളെയെല്ലാം വിളിച്ചിരുന്നു, കൊവിഡിനെക്കുറിച്ച് സംസാരിച്ചുമൊക്കെ അദ്ദേഹം സജീവമായിരുന്നു. ഏഷ്യാനെറ്റിന്റെ ഓണപ്പരിപാടി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹം നല്ല ആക്ടീവായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് കേട്ടതേയില്ല. പുതിയ വീടൊക്കെ വെച്ചിരുന്നു അദ്ദേഹം. അതിന്റെ ചടങ്ങുകളെല്ലാം ലളിതമായാണ് നടത്തിയതെന്ന് തോന്നുന്നു.

  ഫോട്ടോയെത്തി

  ഫോട്ടോയെത്തി

  എന്നെ അടക്കമുള്ളവരുടെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ 2 ഫോട്ടോ പോസ്റ്റ് ചെയ്തത്. കുറേവട്ടം ആ ഫോട്ടോ നോക്കിയിരുന്നു. ഈ വരുന്ന സെപ്റ്റംബര്‍ 7ന് അദ്ദേഹത്തിന് 69 വയസ്സ് തികയുകയാണ്. കാലം അദ്ദേഹത്തിന്റെ മുന്നില്‍ നിശ്ചലനായി നില്‍ക്കുന്നത് പോലെ തോന്നി. നിത്യഹരിത നായകനേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ പറ്റുമെങ്കില്‍ ആ വിശേഷണം മമ്മൂക്കക്ക് നല്‍കാം. ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെയുള്ള യുവതലമുറ കണ്ട് പഠിക്കണം ഇത്.

  Revathy Sampath about Mammootty's viral photo | FilmiBeat Malayalam
   യേശുദാസും മമ്മൂട്ടിയും

  യേശുദാസും മമ്മൂട്ടിയും

  കൈയ്യില്ലാത്ത ബനിയന്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഡ്രസ് സെലക്ഷനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. എനിക്കൊന്നും ആലോചിക്കാന്‍ പറ്റില്ല ഇങ്ങനെയൊരു കാര്യം. കലാകാരനായി കഴിഞ്ഞതിന് ശേഷം ജീവിതം മുഴുവനും കലയ്ക്കായി ഉഴിഞ്ഞുവെച്ചതാണ് മമ്മൂട്ടിയും യേശുദാസുമൊക്കെ. തണുത്ത ഭക്ഷണങ്ങളൊന്നും കഴിക്കാതെ വോക്കല്‍ കോഡിനെ സുരക്ഷിതമാക്കി നിര്‍ത്തുകയാണ് യേശുദാസ്. പാടുകയെന്നുള്ള കാര്യമാണ് തന്റെ ജീവിതലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേ പോലെ തന്നെയാണ് അഭിനയത്തിന്‍രെ കാര്യത്തില്‍ മമ്മൂട്ടിയും ചെയ്യുന്നത്.

   ആദ്യമായി

  ആദ്യമായി

  മലയാള സിനിമയില്‍ ആദ്യമായി സ്വന്തം കുക്കിനെക്കൊണ്ടുവന്ന താരം കൂടിയാണ് മമ്മൂട്ടി. ഇന്നിപ്പോള്‍ എല്ലാവരും കുക്കിനെയൊക്കെ കൂടെക്കൊണ്ടുനടക്കുന്നുണ്ട്. സുകൃതം ചെയ്യുന്ന സമയത്തൊക്കെ കുക്ക് കൂടെയുണ്ട്. നല്ല മീനൊക്കെ വാങ്ങി, എണ്ണയൊക്കെ ഉപയോഗിക്കാതെയാണ് പാചകം ചെയ്യുന്നത്. ചോറിന് പകരം മീനും മീനിന് പകരം ചോറും കഴിക്കുന്ന മനുഷ്യനാണ്. ആഹാര കാര്യത്തില്‍ അതീവ ശ്രദ്ധയാണ് അദ്ദേഹത്തിന്. മീനിലായിരുന്നു അദ്ദേഹം സ്പഷലൈസ് ചെയ്തത്. മീനിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്ന വേറൊരാളെ ഞാന്‍ കണ്ടിട്ടില്ല.

   മോഹന്‍ലാലിന്റെ അച്ഛന്‍

  മോഹന്‍ലാലിന്റെ അച്ഛന്‍

  33-34 വയസ്സില്‍ മോഹന്‍ലാലിന്റെ അച്ഛനായി പടയോട്ടത്തില്‍ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി. ഇപ്പോ വേണമെങ്കില്‍ ദുല്‍ഖറിന്റെ മകനായി അഭിനയിക്കാം, ആ തരത്തിലാണ് ബോഡി വര്‍ക്കൗട്ട് ചെയ്തുവെച്ചിട്ടുള്ളത്. ശ്രീവിദ്യയുടെ കാമുകനും ഭര്‍ത്താവുമൊക്കെയായി അഭിനയിച്ചിട്ടുണ്ട്. അവര്‍ തന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. 70 വയസ്സില്‍ 70 കാരനായി അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇനിയും മികച്ച സിനിമകള്‍ ഏറെ ചെയ്യണമെന്നുമായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.

  English summary
  Santhivila Dinesh about Mammootty's makeover, latest video went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X