For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോഹൻലാലിനെക്കുറിച്ച് എന്തൊക്കെ പറഞ്ഞു; മരണത്തോട് അടുത്തിരിക്കെ അഴീക്കോടിനെ കാണാൻ നടൻ എത്തിയപ്പോൾ'

  |

  മോ​​ഹൻലാലിനെക്കുറിച്ച് അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. അടൂരിനെതിരെ വിമർശവുമായി നടന്റെ ആരാധകരും സിനിമാ ലോകത്തുള്ളവരും രം​ഗത്തെത്തുന്നുണ്ട്. മോഹൻലാലിനെ പിന്തുണച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചയും നടക്കുന്നുണ്ട്. അടൂരിനെ രൂക്ഷ ഭാഷയിലാണ് ശാന്തിവിള ദിനേശൻ വിമർശിച്ചത്.

  അടൂരിന്റെ ആദ്യകാല സിനിമകൾ ഉൾപ്പെടെ നിരത്തിയാണ് ശാന്തിവിളയുടെ വിമർശനം. മോഹൻലാലിനെ പിന്തുണച്ച് കൊണ്ട് ഇദ്ദേഹം പറഞ്ഞ ചില പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അന്തരിച്ച സാഹിത്യകാരൻ സുകുമാർ ആഴീക്കോടും മോഹൻലാലും തമ്മിലുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്.

  Also Read: 'ആ കാരണങ്ങൾക്കൊണ്ട് അമ്മ ഒതുങ്ങിക്കൂടി, ഞങ്ങൾ നിർബന്ധിച്ച് അമ്മയെ തിരികെ കൊണ്ടുവന്നതാണ്'; പൃഥ്വിരാജ്

  'എത്ര പ്രകോപിപ്പിച്ചാലും മോഹൻലാൽ ഒന്നും പറയില്ലെന്നാണ് ഡ‍ബ്ല്യുസിസിക്കാരൊക്കെ പരാതി പറയുന്നത്. ഉഴപ്പിക്കളയും. മറുപടി പറഞ്ഞ് ആരെയും വെറുപ്പിക്കേണ്ട എന്ന് കരുതി മാറിക്കളയും. മറുവശത്ത് മമ്മൂട്ടി ആണെങ്കിൽ മറുപടി പറയും. സുകുമാർ ആഴീക്കോട് എന്തെല്ലാം പറഞ്ഞു'

  'രാഷ്ട്രീയക്കാർ പോലും വി​ഗ് വെട്ട് നടക്കുന്ന നാട്ടിൽ, ഡൈ അടിച്ച് നടക്കുന്ന നാട്ടിൽ, സാഹിത്യകാരൻമാർ വി​ഗ് വെക്കുന്ന നാട്ടിൽ മോഹൻലാൽ വി​ഗ് വെക്കുന്നു എന്നാരോപിച്ച് സുകുമാർ അഴീക്കോട് എന്തെല്ലാം പറഞ്ഞു അവസാന കാലഘട്ടത്തിൽ. ഒന്നിനും മോഹൻലാൽ മറുപടി പറഞ്ഞില്ല.പകരം അദ്ദേഹം മരണത്തോടുക്കുന്ന സമയം ആയപ്പോൾ അദ്ദേഹത്തെ പോയി കണ്ടു'

  Also Read: 'രാത്രി മുഴുവൻ കുഞ്ഞിനെയും കൊണ്ട് ഉറങ്ങാതിരിക്കേണ്ടി വന്നിട്ടുണ്ട്'; വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് ശിവദ

  'ഒരു നിമിഷമെങ്കിലും സുകുമാർ ആഴീക്കോടിന്റെ മനസ്സിൽ കുറ്റബോധം തോന്നിക്കാണും. ഈ ചെറുപ്പക്കാരനെക്കുറിച്ച് ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് തോന്നിക്കാണും എന്നാണ് എനിക്ക് തോന്നുന്നത്'

  'കാരണം അത്രയും വലിയ മനസ് ഉള്ള ആളല്ലേ അഴീക്കോട്. അദ്ദേഹം എന്തൊക്കെ പ്രകോപിച്ചിട്ടും മോഹൻലാൽ തിരിച്ച് മറുപടി പറഞ്ഞില്ല. ഇപ്പോൾ വെറുതെ മോഹൻലാലിനെ ഇട്ട് ഒന്ന് ഞോണ്ടാനാണ് അടൂർ ​ഗോപാലകൃഷ്ണൻ ഇറങ്ങിയിരിക്കുന്നത്,' ശാന്തിവിള ദിനേശൻ പറഞ്ഞു.

  മോഹൻലാൽ അങ്ങോട്ട് അവസരം ചോദിച്ച് ചെല്ലാത്തതിന്റെ ഈർഷ്യയും തന്റെ വർ​ഗ ശത്രുക്കളായ ഫിലിം മേക്കേർസിനൊപ്പം നടൻ പ്രവർത്തിച്ചതിന്റെ ദേഷ്യവുമാണ് ഇതിന് കാരണം എന്നും ശാന്തിവിള ദിനേശൻ ആരോപിച്ചു.

  ഒരു കാലത്ത് മോ​ഹൻലാലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന ആളാണ് അന്തരിച്ച സാ​ഹിത്യകാരൻ സുകുമാരൻ അഴീക്കോട്. നടൻ ചെറുപ്പക്കാരായ നടിമാർക്കൊപ്പം പ്രായം മറന്ന് അഭിനയിക്കുന്നെന്നും വി​ഗ് വെക്കുന്നെന്നും ഉൾപ്പെടെയുള്ള നിരവധി കുറ്റപ്പെടുത്തലുകൾ സുകുമാർ ആഴീക്കോട് നടത്തിയിരുന്നു.

  കേണൽ പദവി ദുരുപയോ​ഗം ചെയ്യുന്നെന്നും ആരോപിച്ച അഴീക്കോട് താരം ചാരമാവാൻ അധിക നേരം വേണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളോടൊന്നും മോഹൻലാൽ പ്രതികരിച്ചിരുന്നില്ല. ​

  കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ഇദ്ദേഹത്തെ കാണാനും മോഹൻലാൽ എത്തിയിരുന്നു. മോഹൻലാലിനെതിരെ സുകുമാർ അഴീക്കോട് കേസ് കൊടുക്കുന്ന സാഹചര്യവും മുമ്പൊരിക്കൽ ഉണ്ടായി.

  തിലകനും താരസംഘടന ആയ അമ്മയും തമ്മിലുള്ള പ്രശ്നത്തിൽ സുകുമാർ അഴീക്കോട് ഇടപെട്ട് സംസാരിച്ചിരുന്നു. പിന്നാലെ സുകുമാർ അഴീക്കോടിന് മതിഭ്രമം ആണെന്ന് മോ​ഹൻലാൽ പറഞ്ഞത്രെ. ഇതിനെതിരെ ആണ് ഇദ്ദേഹം നടനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്.

  എന്നാൽ മോഹൻലാലും നടന്റെ അമ്മയും വിളിച്ച് സംസാരിച്ചതോടെ സുകുമാർ അഴീക്കോട് അയയുകയും കേസ് പിൻവലിക്കുകയും ആയിരുന്നു. കരിയറിലുടനീളം മോഹൻലാലിനെതിരെ പ്രമുഖർ കുറ്റപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ നടൻ ഇവരോടൊന്നും പ്രകോപിതനാവുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

  Read more about: mohanlal
  English summary
  Santhivila Dinesh About Mohanlal And Sukumar Azhikode Issue; Words Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X