കോടികളുടെ കടത്തിൽ പെട്ട മോഹൻലാൽ, ആന്റണി പെരുമ്പാവൂരിന്റെ അമിത സ്വാതന്ത്ര്യത്തിന് കാരണമുണ്ട്; ശാന്തിവിള ദിനേശ്

സിനിമാ ലോകത്ത് പ്രശസ്തമാണ് മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദം. മോഹ​ൻലാലിന്റെ ഡ്രൈവർ ആയെത്തി പിന്നീട് നടന്റെ വലംകൈ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ.

സിനിമാ ലോകത്ത് ഈ സൗഹൃദം പലർക്കും കല്ലുകടി ആയിട്ടുമുണ്ട്. മോഹൻലാലിനോട് നേരിട്ട് കഥ പറയാൻ പറ്റുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ വഴിയേ അതിന് സാധിക്കുന്നുള്ളൂ എന്ന് നേരത്തെ പലരും പരാതിപ്പെട്ടിരുന്നു.

മോഹൻലാൽ ദശരഥം രണ്ടാം ഭാ​ഗത്തോട് താൽപര്യം കാണിച്ചില്ലെന്ന് സംവിധായകൻ സിബി മലയിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്. മോ​ഹൻലാൽ താരമായി വളർന്നപ്പോൾ സ്വാഭാവികമായി വരുന്ന രീതികൾ ആണിതെന്നും അതിൽ പരാതിപ്പെടേണ്ടതില്ലെന്നും ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

Mohanlal

'സിബി മലയിലിന് മോഹൻലാലിനെ കാണാതിരുന്നാൽ പോരെ. ഒരാൾ വളർന്നാൽ അവരെ അവരുടെ വഴിക്ക് വിടുക. അടുത്ത ആളെ കണ്ടെത്തുക. ഇവർക്ക് കണ്ടെത്താൻ വയ്യ അതാണ് പ്രശ്നം. സിബി മലയിലിന് ദശരഥത്തിന്റെ രണ്ടാം ഭാഗം ചെയ്തേ അടങ്ങൂ എന്ന് പറഞ്ഞാൽ അതിന് മുരളി വേണം, സുകുമാരി വേണം. അതൊന്നും ഇയാൾ പറയുന്നില്ല'

'ഈ പടം ചെയ്യണമെന്നിത്ര വാശി എന്തിന്. എനിക്ക് സിബി സാറിനെ ഭയങ്കര ഇഷ്ടമാണ്. പക്ഷെ കിരീടം പോലൊരു മനോഹരമായ സിനിമ ചെയ്ത് അതിന്റെ മാമാ പണി ചെയ്യുന്ന ചെങ്കോൽ എടുത്ത ആളാണ്'

'ദശരഥം എന്നും ഓർമ്മയിൽ നിൽക്കട്ടെ. നിങ്ങൾ ഇപ്പോഴും ആന്റണി പെരുമ്പാവൂരിനെ പഴയ ജീപ്പ് ഡ്രെെവർ ആയാണ് നിർത്തിയിരിക്കുന്നത്.
എനിക്ക് ആന്റണി പെരുമ്പാവൂരിനോട് കഥ പറയാൻ താൽപര്യമില്ല'

Antony Perumbavoor And Mohanlal

'അത് കൊണ്ട് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ തീർന്നില്ലേ. മോഹൻലാൽ ആന്റണി പെരുമ്പാവൂരിന് അമിതമായി സ്വാതന്ത്ര്യം കൊടുത്തത് എന്ത് കൊണ്ടാണ്. മോഹൻലാലിനെ ഒരുപാട് പേർ ദുരുപയോ​ഗം ചെയ്തു'

'ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങി അദ്ദേഹം ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമകൾ നഷ്ടമാണ്. കണ്ടവൻ കൊണ്ട് പോയി എല്ലാ പൈസയും. കോടികളുടെ കടത്തിൽ നിൽക്കുമ്പോൾ മോഹൻലാലിന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കി, മോഹൻലാലിനെ വിറ്റെടുത്തവനാണ് ആന്റണി. അപ്പോൾ അയാൾ ആന്റണിയെ ആശ്രയിക്കും'

'നിങ്ങൾ ആന്റണി പെരുമ്പാവൂരിനെ പ്രൊഡ്യൂസറായി അംഗീകരിക്കാൻ തയ്യാറല്ല അതാണ് പ്രശ്നം. അത് കൊണ്ടാണ് സെക്കന്റ് ക്ലാസ് ആളായി അദ്ദേഹത്തെ കാണുന്നത്'

'ആറാട്ടിൽ ആന്റണി പെരുമ്പാവൂരിന് എന്താണ് റോൾ. ഉണ്ണി കൃഷ്ണനല്ലേ അതിന്റെ മുഴുവൻ കാര്യങ്ങളും. എന്നിട്ട് ഉണ്ണിക്ക് എത്ര കോടിയാണ് ലാഭം? തിയറ്ററിൽ നിന്ന് ആളുകൾ തള്ളയ്ക്ക് വിളിക്കും, അത് മോഹൻലാൽ കേൾക്കുന്നില്ലല്ലോ'

'ആറാട്ടിന്റെ കഥ കേട്ടത് ആന്റണി പെരുമ്പാവൂർ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മോഹൻലാലുമായുള്ള സൗഹൃദത്തിൽ ഉണ്ണി തന്നെ പറഞ്ഞതാവണം. എന്റെ കൈയിൽ ഇങ്ങനെ ഒരു പടം ഉണ്ട്. ഞാൻ സാറിന്റെ എല്ലാ പടത്തിൽ നിന്നും ചുരണ്ടി വെച്ചിട്ടുണ്ട്. ആ ചുരണ്ടിയത് എല്ലാമിട്ട് ഒരു സാധനം ചെയ്യാമെന്ന് പറഞ്ഞാൽ മോഹൻലാൽ വീഴും,' ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X