Don't Miss!
- Sports
IND vs AUS 2023: സച്ചിന്-കോലി, ആരാണ് മികച്ചവന്‍? ഓസീസ് നായകന് കമ്മിന്‍സ് പറയുന്നു
- Lifestyle
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍
- News
യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Automobiles
എന്താണ് ഏഥറിൻ്റെ ഫ്യൂച്ചർ പ്ലാൻ; എതിരാളികൾ വിയർക്കും
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
'ബുദ്ധിജീവികളോടൊപ്പം നടന്ന് ജീവിതം പാഴാക്കിയ ശ്രീനിവാസൻ; ഒരു ഘട്ടത്തിൽ തിരിച്ചറിവ് വന്നപ്പോൾ'
മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളുടെ പേരിൽ അടൂർ ഗോപാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശൻ. മോഹൻലാലിനെക്കുറിച്ചും ശ്രീനിവാസനെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ വായിക്കാം.
'ആരെന്ത് പറഞ്ഞാലും പ്രതികരിക്കാത്ത പ്രകൃതം ആയതിനാൽ മോഹൻലാൽ ചിലപ്പോൾ ഇതിനൊന്നും മറുപടി പറയില്ല. പക്ഷെ അടൂർ ഗോപാലൻ കൃഷ്ണൻ ഉണ്ണിത്താൻ സാറോട് എനിക്ക് പറയാനുള്ളതിതാണ്'

'ആധുനിക വാർത്താ സങ്കേതങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്ന ഈ കാലഘട്ടത്തിൽ ആയിരം പൂർണ ചന്ദ്രൻമാരെ കാണാനുള്ള സമയം ഏതാണ്ട് അടുത്ത് വരുന്ന അടൂർ സർ അന്തസായി ജീവിക്കേണ്ട ഇക്കാലത്ത് എന്തിനാണ് ഫാൻസുകാർ പിള്ളേരുടെ ചീത്ത വിളി കേൾക്കുന്നതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്'
'അറഞ്ചം പുറഞ്ചമാണ് പിള്ളേർ ചീത്ത വിളിക്കുന്നത്. എന്തിനാണ് ഈ മനുഷ്യൻ ഇങ്ങനെ ചെയ്യുന്നത്. നിങ്ങൾക്ക് അയാളെ പുച്ഛം ആയിരിക്കും'

'നിങ്ങളെ പോലെ സിനിമയിലെ വരേണ്യ വർഗക്കാരോടൊപ്പം കുറേ നാൾ നടന്ന് ജീവിതം പാഴാക്കിയ മഹാൻ ആണല്ലോ ശ്രീനിവാസൻ. ശ്രീനിവാസൻ ആദ്യ കാലത്ത് ഭയങ്കര ബുദ്ധി ജീവി ആയിരുന്നു'
'ബുദ്ധി ജീവികളോടൊപ്പം നടന്ന് നടന്ന് ഒരു ഘട്ടം എത്തിയപ്പോൾ ശ്രീനിവാസന് മനസ്സിലായി ഇവരുടെ കൂടെ നടന്നിട്ട് ഒരു കാര്യവും ഇല്ലെന്ന്. ഇവരെടുക്കുന്നത് ഭൂരിപക്ഷം കാണേണ്ട സിനിമ അല്ലെന്ന തിരിച്ചറിവ് വന്നപ്പോൾ അദ്ദേഹം തിരിച്ച് നടന്ന ആളാണ്'

'വഴി മാറി നടന്ന ആളാണ്. അദ്ദേഹം മലയാളികളുടെ എല്ലാ മുഖങ്ങളും മനസ്സിലാക്കി എഴുതിയ തിരക്കഥകൾ എന്തു മാത്രം ഉണ്ടെന്ന് ഞാൻ പറയേണ്ടല്ലോ. അതിൽ മുഖ്യ തിരക്കഥകളിലും നായകൻ ആയത് മോഹൻലാൽ ആയിരുന്നു'
'അവയിൽ താങ്കൾ എത്ര നല്ലവനായ ഗുണ്ടയെ കണ്ടുവെന്ന് താങ്കളാണ് പറയേണ്ടത്. ഞാനല്ല. നാടോടിക്കാറ്റ്, പട്ടണ പ്രവേശം, അക്കരെ അക്കരെ മൂന്ന് പടം. ഒരേ കഥാപാത്രങ്ങൾ ആയിരുന്നു. വിജയനും ദാസനും. ഇവയിലെ ദാസനെ കണ്ടാൽ നല്ലവനായ ഗുണ്ട ആയി തോന്നുമെന്ന് എനിക്ക് തോന്നുന്നില്ല'

'തൊഴിൽ ഇല്ലാത്ത ഒരു ശരാശരി മലയാളി ആയേ എനിക്ക് ദാസനെ തോന്നിയുള്ളൂ. താങ്ങളെ പോലെ ജുബ്ബ ഇടാത്തതിനാൽ മനസ്സിലാക്കാതെ പോയതാണോ എന്ന് എനിക്ക് അറിയില്ല. സൻമനസുള്ളവർക്ക് സമാധാനം, വരവേൽപ്പ്, വെള്ളാനകളുടെ നാട്, മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാൾ കഥ എഴുതുകയാണ്'
'ഉദയനാണ് താരം. കുറച്ച് കൂടി പിറകോട്ട് പോയാൻ ദൂരെയൊരു കൂട് കൂട്ടാം എന്ന സിബി മലയലിന്റെ നാഷണൽ അവാർഡ് കിട്ടിയ സിനിമ ഉണ്ട്. മലയാളി കണ്ട് വിജയിപ്പിച്ച ഈ സിനിമകളിൽ എവിടെ ആണ് സർ താങ്കൾ മോഹൻലാലിൽ ഗുണ്ടയെ കണ്ടതെന്ന് അടുത്ത ഇന്റർവ്യൂയിൽ താങ്കൾ പറയണം'

'മണിരത്നം ചെയ്ത ഇരുവർ എന്ന തമിഴ് സിനിമ ഉണ്ട്. സാർ രഹസ്യമായെങ്കിലും ആ സിനിമ ഒന്ന് കണ്ടേക്കണം. അടൂറിന് അറിയാവുന്ന പേര് ഞാൻ പറയാം. റെന്റൊ ബെട്ട. അദ്ദേഹം വാനപ്രസ്ഥം എന്ന സിനിമയിൽ സന്തോഷ് ശിവനോടൊപ്പം വാനപ്രസ്ഥം എന്ന സിനിമയിൽ ക്യാമറാമാനായി വർക്ക് ചെയ്യാൻ വന്നു. നൂറിലധികം സിനിമകളിൽ ഛായഗ്രഹണം ചെയ്തിട്ടുണ്ട്'
'ഇദ്ദേഹം നോക്കുമ്പോൾ മോഹൻലാൽ കൂട്ടുകാരോടൊക്കെ കളി പറഞ്ഞിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നിർമാതാവ് കൂടി ആയതിന്റെ ജാഡ ആണെന്ന് കരുതി മോഹൻലാലിനെ നോക്കി നിന്നു'
'പക്ഷെ ഫസ്റ്റ് ഷോട്ടിൽ സംഭവം ഓക്കെ ആയി. ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒരു ഷോട്ട് എടുക്കണമെങ്കിൽ ഒരുപാട് പ്രാക്ടീസ് വേണം. നിങ്ങളെങ്ങനെ ഇത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന് അറിയില്ല,' ശാന്തിവിള പറഞ്ഞു.
-
'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന
-
റിപ്ലൈ തന്നു എന്നൊരു തെറ്റേ ഉണ്ണി ചെയ്തുള്ളൂ! കല്യാണം നടത്താന്‍ നോക്കിയവരെപ്പറ്റി സ്വാസിക
-
'കാവ്യയുടെയും ദിലീപിന്റെയും പ്രണയം ഉറപ്പിക്കാനെടുത്ത സിനിമ; ദിലീപ് വിചാരിച്ചത് പോലെ ആയിരുന്നില്ല'; ശാന്തിവിള