For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ​ഗോപി മക്കളെ വേറെ എന്തെങ്കിലും ജോലിക്ക് അയക്കണം; താരപുത്രൻമാരെക്കുറിച്ച് ശാന്തിവിള ദിനേശ്

  |

  നിരവധി താര പുത്രൻമാർ ഇന്ന് മലയാള സിനിമയിൽ ഉയർന്ന് വരുന്നുണ്ട്. നടൻ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ, ശ്രീനിവാസന്റെ മക്കൾ, സുരേഷ് ​ഗോപിയുടെ മക്കൾ തുടങ്ങിയവർ എല്ലാം സിനിമാ രം​ഗത്തേക്കാണ് കടന്ന് വന്നിരിക്കുന്നത്.

  ഇവർക്കൊപ്പം സിനിമാ പാരമ്പര്യമില്ലാത്ത നിരവധി യുവ താരങ്ങൾക്കും മലയാള സിനിമയിൽ പിടിച്ച് നിൽക്കാനാവുന്നു. ഇപ്പോഴിതാ മലയാളത്തിലെ താരപുത്രൻമാരെക്കുറിച്ചും യുവ താരങ്ങളെക്കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിനോടാണ് പ്രതികരണം.

  Also Read: ഭാര്യയുടെ ക്ലീവേജ് കാണുന്നതില്‍ നിനക്ക് കുഴപ്പമില്ലേ; ഡ്രസ് ഇടുമ്പോള്‍ ജീവയോട് ചോദിക്കാറില്ലെന്ന് അപര്‍ണ

  'ജയസൂര്യയൊക്കെ ഒരുപാട് പരീക്ഷണ വേഷങ്ങൾ ചെയ്യാൻ തയ്യാറാവുന്ന ആളല്ലേ. അതുപോലെ പൃഥിരാജും നല്ല വേഷങ്ങൾ ചെയ്യുന്നു. എന്നെ കൊതിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ'

  'അയാളെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് എനിക്ക് ഭയങ്കര കൊതി ആണ്. അദ്ദേഹത്തിന്റെ സ്വന്തം അച്ഛന് പോലും ആ കഴിവ് മനസ്സിലായില്ല'

  'അത് പോലെ ദുൽഖറും. ശ്രീനിവാസന്റെ മക്കളിൽ രണ്ടും രണ്ട് വഴി പോയത് എന്ത് കൊണ്ടാണ്. എന്ത് കൊണ്ടാണ് വിനീത് ശ്രീനിവാസന് ഇത്രയും മാർക്കറ്റ് വരുന്നത്. വിനീത് ശ്രീനിവാസൻ ഒരു സിനിമ ചെയ്താൽ എങ്ങനെ പോയാലും നാലഞ്ച് കോടി ലാഭം കിട്ടും. അത് അയാളുടെ കഴിവ് കൊണ്ട് ഉണ്ടാക്കിയതല്ലേ'

  Also Read: 'സ്ത്രീകൾക്ക് പേമെന്റ് കിട്ടിയെന്ന് പറഞ്ഞുള്ള വഷളൻ ചിരിയും ധ്വനിയുമാണ് വിഷമിപ്പിച്ചത്'; ബാലയെ കുറിച്ച് ആത്മിയ

  'എന്തേ ഇളയ പയ്യന് അത് നടക്കാത്തത്. അവൻ സംവിധായകനും നടനുമാണല്ലോ. ആവശ്യത്തിലധികം സംസാരിക്കുകയും ചെയ്യുന്ന ഒരുത്തൻ. എന്തേ ക്ലച്ച് പിടിക്കാത്തത്. അങ്ങനെ ഒന്നും നടക്കില്ല'

  'മണിയൻ പിള്ള രാജുവിന്റെ മകൻ വന്നു. ഒരു ചലനവും ഉണ്ടാക്കിയല്ലല്ലോ. കുതിരവട്ടം പപ്പുവിന്റെ മകൻ വന്നു. ഭയങ്കരമായി ക്ലിക്ക് ആയില്ലേ. കൈയിൽ നമ്പർ വേണം, സുരേഷ് ​ഗോപിയുടെ മകനെ പാപ്പൻ എന്ന സിനിമയിൽ കണ്ടു. അതിൽ എന്തിനാണ് ഈ പയ്യൻ എന്നെനിക്ക് സംശയം തോന്നി'

  'ഞാൻ പറയുന്നത് സുരേഷ് ​ഗോപി എത്രയും പെട്ടെന്ന് ഈ കുട്ടികളെ എവിടെ എങ്കിലും ബിസിനസോ വിദേശത്തയച്ച് ജോലിയൊക്കെ വാങ്ങിക്കൊടുക്കുന്നതാവും ബുദ്ധി. നടനെന്ന നിലയ്ക്കൊന്നും രക്ഷപ്പെടില്ല'

  'അച്ഛന്റെ കോടികൾ ഉള്ളത് കൊണ്ട് മക്കൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. എത്രയും പെട്ടെന്ന് ഇത് മതിയാക്കി അവരെ വേറെ ഒരു പ്രാെഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധി. മോഹൻലാലിന്റെ പയ്യന് ക്യാരക്ടറുണ്ട്'

  'അവൻ ആർക്കും ശല്യമില്ലാതെ അവന്റെ ലോകത്ത് ജീവിക്കുന്നു. എനിക്കിഷ്ടമാണ്. അവന്റെ അഭിനയവും എനിക്കിഷ്ടമാണ്. ഹൃദയം എന്ന സിനിമയിൽ കുട്ടിയുടെ അച്ഛനായി അഭിനയിച്ചു. അതെങ്കിലും കണ്ട് ഈ മോഹൻലാൽ ഈ കോപ്രാട്ടി വേഷങ്ങൾ അവസാനിപ്പിക്കേണ്ടേ. കുറുപ്പ് എന്ന സിനിമയിൽ ദുൽഖർ എന്ത് പക്വതയോടെ ആണ് ചെയ്തിരിക്കുന്നത്'

  'നിവിൻ പോളിക്ക് ഒരുപാട് ലിമിറ്റേഷൻ ഉണ്ട്. ഭാ​ഗ്യം കൊണ്ട് നായകൻ ആയിപ്പോയതാണ്. അതിനേക്കാൾ ഭേദമാണ് ടൊവിനോ. സ്വന്തം പരിമിതി മനസ്സിലാക്കി അതെങ്ങനെ കവർ ചെയ്യാം എന്ന് ആലോചിക്കേണ്ടത് ഇവർ തന്നെ ആണ്. താരം എന്ന ഭാരം വന്നാൽ പോയി,' ശാന്തിവിള ദിനേശ് പറഞ്ഞു. കഴിഞ്ഞ ദിവസം മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ഇദ്ദേഹം പറഞ്ഞ വാക്കുകൾ വിവാദം ആയിരുന്നു.

  Read more about: suresh gopi
  English summary
  Santhivila Dinesh About Star kids In Malayalam Industry; Words About Suresh Gopi's Sons Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X