വ്യക്തിഹത്യ താൽപര്യമില്ല... ഇനി നിങ്ങളോടൊപ്പം ഇല്ല; മഞ്ജു രാജിവെച്ച് പോയില്ലേ, അത്ര വിശ്വാസ്യതയെ അവർക്കുള്ളു!

​​ഗീതു മോഹൻദാസിന്റെ വിവാദമായ സിനിമ ടോക്സിക്കിന്റെ ടീസറിനെ കുറിച്ച് തനിക്കുള്ള അഭിപ്രായം വെളിപ്പെടുത്തി സംവിധായകൻ ശാന്തിവിള ദിനേശ്. ടോക്സിക്ക് എന്നല്ല എന്ത് കുന്തമാണെങ്കിലും കേരളം വിട്ടാൽ ഇവരൊക്കെ കാണിക്കുന്ന പ്രവൃത്തി ഇതാണെന്നും ജനങ്ങൾക്ക് അത് മനസിലായില്ലേയെന്നും ശാന്തിവിള ദിനേശ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ചോ​ദിച്ചു. അവരുടെ പ്രവൃത്തിയൊന്ന് പറയുന്ന വർത്തമാനം വേറൊന്ന്.

കസബ സിനിമയിലെ പോലീസ് ഓഫീസറായ സ്ത്രീ എന്തോ അനാവശ്യ ഡയലോ​ഗ് പറഞ്ഞപ്പോൾ അവരുടെ ബെൽറ്റിൽ മമ്മൂട്ടി പിടിക്കുന്ന സീനുണ്ട്. ആ സീനിന്റെ പേരിൽ മമ്മൂട്ടിയെ എന്തെല്ലാം തെറി വിളിച്ചു ഡബ്യൂസിസി. അതൊന്ന് അന്വേഷിച്ച് നോക്കൂ. ​ഗീതു മോഹൻദാസ് അടക്കം ആ ടീമിലുണ്ട്.

Santhivila Dinesh

അതുകൊണ്ടാണ് മഞ്ജു വാര്യർ ഡബ്യുസിസിയിൽ നിന്നും രാജിവെച്ചത്. ഇനി നിങ്ങളോടൊപ്പം ഇല്ല. വ്യക്തിഹത്യ നടത്തുന്ന ഒരു കാര്യത്തിനും ഞാൻ ഇല്ലെന്ന് പറഞ്ഞാണ് അവർ രാജിവെച്ചത്. അതിലെ ബാക്കി കണ്ണടക്കാർ പിന്തുണയായി നിന്നു. ഏതോ ഒരാൾ കൂടി മഞ്ജുവിന് ഒപ്പം രാജിവെച്ചു. ബാക്കിയുള്ളവരെല്ലാം കസബ വിഷയത്തിൽ പിന്തുണ കൊടുക്കുകയാണ് ചെയ്തത്. മലയാളത്തിൽ അല്ലല്ലോ തമിഴിൽ അല്ലേ കന്നടയിൽ അല്ലേ എടുത്തത് എന്നതൊക്കെ ഒരു ഇരട്ടതാപ്പാണ്.

ടോക്സിക്ക് എന്നല്ല എന്ത് കുന്തമാണെങ്കിലും കേരളം വിട്ടാൽ ഇവരൊക്കെ കാണിക്കുന്ന പ്രവൃത്തി ഇതാണെന്ന് നിങ്ങൾക്ക് മനസിലായല്ലോ. അത്രയേയുള്ളു. അത്ര വിശ്വാസ്യതയെ ആ സംഘടനയ്ക്കുള്ളു. പിന്നെ നമ്മുടെ പാവം മുഖ്യമന്ത്രി തലയിൽ കണ്ണടവെച്ച അ‍ഞ്ചാറ് എണ്ണം ചെന്നപ്പോൾ... വാചകവും പ്രവൃത്തിയുമായിമായി യാതൊരു ബന്ധവുമില്ലാത്ത ഇവറ്റകൾ പറയുന്നത് കേട്ടാണ് ഇവിടെ കാണിക്കുന്ന നമ്പറുകൾ മുഴുവൻ.

ഹേമ കമ്മിറ്റിയുണ്ടാക്കി... ഒരു കോടി 81 ലക്ഷം രൂപയോ മറ്റോ ചിലവഴിച്ചു. എന്നിട്ട് മലയാള സിനിമയിൽ എന്തെങ്കിലും ചലനമുണ്ടാക്കാൻ പറ്റിയോ. നമ്മുടെ നികുതി പണം അല്ലേ?. ഈ പറഞ്ഞ കൂട്ടങ്ങൾക്ക് വേണ്ടി മുടക്കിയത്. ഹേമ കമ്മിറ്റി വന്നാൽ മലയാള സിനിമ പൂത്തുലയുമെന്ന് പറഞ്ഞു. എന്നിട്ട് എന്തായി തീർന്നില്ലേ?. സജി ചെറിയാൻ മലയാള സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്തു?.

മൈക്കിന്റെ മുന്നിൽ വന്ന് വാചകം അടിക്കും എന്നല്ലാതെ ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. പൊതു സമൂഹത്തിന് എന്നെ എങ്ങനെ വേണമെങ്കിലും വിലയിരുത്താം. ഇവൻ ഒരു ബോറനാണ്, കണ്ടവനെ പറ്റിച്ചാണ് ജീവിക്കുന്നത്, ഒരു കാലത്ത് പെണ്ണ് പിടിയനായിരുന്നു ഇങ്ങനെയൊക്കെ പലരും പലതും എന്നെ കുറിച്ച് പറയുന്നുണ്ട്.

Santhivila Dinesh

പക്ഷെ ഇതൊന്നും എന്നെ ബാധിക്കുകയില്ല. മറ്റൊരാളെ കുറിച്ച് സംസാരിക്കണമെങ്കിൽ ഞാൻ അതിനുള്ള യോ​ഗ്യതയുള്ളവനായിരിക്കണം. മലയാള സിനിമയിൽ നടക്കുന്ന വ്യഭിചാര കഥകളെ കുറിച്ച് ഞാൻ നിശതമായി വിമർശിക്കുന്നുവെങ്കിൽ ഞാൻ അത് ചെയ്യാത്തവനായിരിക്കണം. എന്റെ ശത്രുക്കളെന്ന് പറയുന്ന ആരെങ്കിലും ഒരാൾ എടാ നിനക്ക് ഇന്ന പ്രശ്നങ്ങളില്ലേ എന്ന് ചോദിക്കണം. ഞാൻ ആരെയെങ്കിലും പറ്റിച്ചുവെന്ന് തോന്നുകയാണെങ്കിൽ അതും തുറന്ന് പറയണം.

അതുപോലെ ഓരോ കാര്യവും ചോദിക്കാൻ പറ്റിയില്ലെങ്കിൽ... അങ്ങനെ ചോദിക്കാൻ പറ്റുന്ന കുറച്ചുപേരെ ഇവിടെയുള്ളു. അതാണ് പ്രശ്നം. ദിനേശനെ പോലുള്ളവരെ തപ്പിയെടുക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. എന്നിലെ അച്ഛനേയും ഭർത്താവിനേയും കുടുംബത്തിലുള്ളവർക്ക് ഭം​ഗിയായി അറിയാം. അതുകൊണ്ട് അവരെ ഒന്നും ബാധിക്കുകയില്ല.

അതുകൊണ്ട് തന്നെ എനിക്ക് എല്ലാം നേരെ വാ നേരെ പോ ആണ്. ഞാൻ ഇതുവരെ എന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞ ഏതെങ്കിലും കാര്യം കള്ളമാണെന്ന് തെളിയിച്ചാൽ ഞാൻ എന്റെ യുട്യൂബ് ചാനൽ നിർത്തും. 720 വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ടെന്നും ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: santhivila dinesh manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X