മദ്യപിച്ചതിന്റെ ഇരട്ടി അഭ്യാസം, എല്ലാം കളഞ്ഞ് കുളിച്ചു, കഷ്ടമാണ് ധർമ്മജൻ ബോൾ​ഗാട്ടിയുടെ ജീവിതം: ശാന്തിവിള

നടൻ ധർമ്മജൻ ബോൾ​​ഗാട്ടി മദ്യപിച്ച് ഉദ്ഘാടനത്തിനെത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. ധർമ്മജന്റെ ദൃശ്യങ്ങൾ വ്യാപമായി പ്രചരിച്ചു. സംഭവത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് നടത്തിയ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പിഷാരടി അടക്കം ധർമ്മജന്റെ സ്നേഹിതർ കഴിക്കാത്തവരാണോ. അവരെ കഴിക്കാൻ അവർ അനുവദിക്കില്ല എന്നാണ് ധർമ്മജനും അവരും തമ്മിലുള്ള വ്യത്യാസം. അത് മനസിലാക്കാനുള്ള ബുദ്ധി ധർമ്മജനില്ല.

എല്ലാവരും കടമ നിർവഹിച്ച് വേ​ഗം മടങ്ങും, കുടുംബാം​ഗങ്ങൾക്ക് താങ്ങാകുന്നത് ദിലീപ് മാത്രം, കാരണം...; കുറിപ്പ്!
എല്ലാവരും കടമ നിർവഹിച്ച് വേ​ഗം മടങ്ങും, കുടുംബാം​ഗങ്ങൾക്ക് താങ്ങാകുന്നത് ദിലീപ് മാത്രം, കാരണം...; കുറിപ്പ്!

എനിക്ക് ധർമ്മജൻ ബിബിൻ ജോർജ് തുടങ്ങിയ ബിരിയാണി കടയുടെ ഉദ്ഘാടനം ചെയ്യുന്ന പടം ആരോ അയച്ച് തന്നു. അതിൽ തന്നെ നോക്കിയിരുന്നപ്പോൾ ധർമ്മജന്റെ ഭാര്യയെയും മക്കളെയും പറ്റിയാണ് ഞാൻ സത്യത്തിൽ ആലോചിച്ചത്. നാലാൾ കൂടുന്നിടത്ത് പരിഹാസ്യ കഥാപാത്രമായി ഉറയ്ക്കാത്ത കാലുകളും സ്ഥാനം തെറ്റി ബട്ടണുകൾ ഇട്ട ഉടുപ്പും ഷൂവും അന്ധന്റെ കൂളിം​ഗ് ​ഗ്ലാസുമായാണ് ധർമ്മജൻ വന്നിരിക്കുന്നത്.

Santhivila Dinesh Advice Dharmajan Bolgatty

എന്തിനാണ് ധർമ്മജൻ സ്വയം പരിഹാസ്യനായി നിന്ന് കൊടുക്കുന്നത്. സദാ ലഹരിയിൽ ആണെങ്കിൽ ഞാനില്ല ഒന്നിനും എന്ന് പറഞ്ഞ് വീട്ടിൽ കിടന്നുറങ്ങാമായിരുന്നില്ലേ. നിങ്ങളുടെ കുട്ടികൾ സ്കൂളിൽ ചെല്ലുമ്പോൾ കൂട്ടുകാർ കളിയാക്കും. എന്തിനാണ് ജോക്കറാകുന്നത്. ചിലർ മദ്യപിക്കുന്നത് ആരും അറിയാതിരിക്കാൻ ശ്രമിക്കും. ബോൾ​ഗാട്ടിയെ പോലുള്ള ചിലർ അടിച്ചതിന്റെ ഇരട്ടി അഭ്യാസം കാണിക്കും. കഷ്ടമാണ് ധർമ്മജൻ ബോൾ​ഗാട്ടിയുടെ ജീവിതം എന്നേ എനിക്ക് പറയാനുള്ളൂ. അതിൽ കൂടുതൽ എനിക്ക് പറയാനുള്ളൂ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഇന്നലെ രാത്രി 11.27 ന് നമ്മുടെ ധർമ്മജൻ ബോൾ​ഗാട്ടി എന്നെ വിളിച്ചു. ഞാനിപ്പോൾ കുറേ കാലമായി അയാളുടെ ഫോണെടുക്കലില്ല. ഇന്നലെയും എടുത്തില്ല. എന്തിന് വെറുതെ അയാളോട് വഴക്കിടണം എന്ന് ഞാൻ സ്വയം ആലോചിച്ചു. സ്വയം കുഴിക്കുന്ന കഴിയിൽ വീഴുന്നവനാണ് ധർമ്മജൻ ബോൾ​ഗാട്ടി. നിനച്ചിരിക്കാതെ എന്തൊരു ഭാ​ഗ്യമാണ് ധർമ്മജനെ തേടി വന്നത്. എല്ലാം കളഞ്ഞ് കുളിച്ചു എന്നതാണ് സത്യമെന്ന് ശാന്തിവിള ദിനേശ് തുറന്നടിച്ചു.

കഴിഞ്ഞ തവണ ധർമ്മജനെ തോൽപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇത്തവണ യുഡിഎഫിലെ അധികം അറിയപ്പെടാത്ത പയ്യൻ തോൽപ്പിച്ച് എംഎൽഎ ആയി. ധർമ്മജൻ നിന്നിരുന്നെങ്കിൽ ഉറപ്പായും ജനിച്ചേനെ. വിധി ധർമ്മജന് അനുകൂലമല്ല. ധർമ്മജന് സീറ്റ് കൊടുത്തില്ല. സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നിന്റെ അധിപൻ ആകാനും കോൺ​ഗ്രസ് ക്ഷണിച്ചേനെ. ഉറപ്പായും ധർമ്മജൻ നോർമലായി നടന്നിരുന്നെങ്കിൽ വിളിച്ചേനെ. ചലച്ചിത്ര അക്കാ​​ദമി ഒന്നും ധർമ്മജന് കൊടുത്തില്ലെങ്കിലും ഭാരത് ഭവനടക്കം എവിടെയെങ്കിലും ഒരു സ്പേസ് ധർമ്മജന് കിട്ടിയേനെ. ലഹരിയിൽ അതെല്ലാം നശിപ്പിച്ചില്ലേ ധർമ്മജാ എന്നാണെനിക്ക് ചോദിക്കാനുള്ളതെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

Read more about: dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X