'വീട്ടുകാരെ അഭിമുഖീകരിക്കേണ്ട‌ല്ലോ, കോഴിക്കോട്ടെ ഫ്ലാറ്റിൽ നടക്കുന്നത്; രഞ്ജിത്തിന് അനുഭവ പാഠമാകട്ടെ'

ലെെം​ഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് കഴിഞ്ഞ ​​​​​ദിവസമാണ് ജാമ്യം ലഭിച്ചത്. വ്യവസ്ഥകളോടെയാണ് ജാമ്യം. രഞ്ജിത്തിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നു. ഞാൻ കരുതിയത് പോലെ വെള്ളിയാഴ്ച രഞ്ജിത്തിന് ജാമ്യം കിട്ടി. വ്യാഴാഴ്ച ജാമ്യം കിട്ടിയിരുന്നെങ്കിൽ അയാൾ വോട്ട് രേഖപ്പെടുത്തിക്കളഞ്ഞാലോ എന്ന് കോടതിക്കോ അന്വേഷണ ഉദ്യോ​ഗസ്ഥർമാർക്കോ തോന്നിക്കാണും. ഈ വിവാ​ദം ഉണ്ടായ ചിത്രത്തിന്റെ നിർമാതാവ് മഹാസുബെെർ ജയിലിൽ നിന്ന് രഞ്ജിത്തിനെ കൂട്ടിക്കൊണ്ട് വന്നു. ഞാൻ അവന്റെ പക്ഷത്താണെന്ന് പറഞ്ഞ ജോയ് മാത്യു പോലും കാണാൻ ചെന്നില്ല.

രേണുവിന്റെ കയ്യിലാണ് കുഴപ്പം, ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഇത്തരം കാര്യങ്ങളല്ലേ, വൈറലാകാനുള്ള ശ്രമം!
രേണുവിന്റെ കയ്യിലാണ് കുഴപ്പം, ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഇത്തരം കാര്യങ്ങളല്ലേ, വൈറലാകാനുള്ള ശ്രമം!

രഞ്ജിത്തിന് ഇതൊരു നല്ല അനുഭവ പാഠമാകട്ടെ. തെറ്റും ശരിയുമൊക്കെ കോ‌ടതിയും കാലവും തെളിയിക്കട്ടെ. ഒരു നിയന്ത്രണം എല്ലാത്തിലും രഞ്ജിത്ത് വെക്കട്ടെ. രഞ്ജിത്തിനെ പരിഹസിച്ചവർ ഒരു കാര്യം ചിന്തിക്കണം. ഈ വിഷയത്തിൽ പക്ഷം പറയാൻ ഞാൻ യോ​ഗ്യനാണോ, യോ​ഗ്യയാണോ എന്ന്. സിനിമയുള്ള കാലത്തോളം പെൺവിഷയവും കൂടപ്പിറപ്പായി ഉണ്ടാകും എന്ന പക്ഷക്കാരനാണ് ഞാൻ. അല്ല, ഞാൻ യോ​ഗ്യനാണ്, യോ​ഗ്യയാണ് എന്ന് പറയുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണം.

Ranjith Santhivila Dinesh

എറണാകുളം ജില്ല വി‌ടരുത് എന്ന ജാമ്യവ്യ‍വസ്ഥ രഞ്ജിത്തിന് ആശ്വാസമായി തോന്നിയിരിക്കാം. കാരണം കോഴിക്കോട്ടെ വീട്ടിൽ പോയി വീട്ടുകാരെ അഭിമുഖീകരിക്കേണ്ട‌ല്ലോ. ലൊക്കേഷനിൽ മകൻ ഉണ്ടായിരുന്നു. തീരെ അവശനായതിനാൽ ആഹാരം കൊടുക്കാൻ രണ്ട് പേരെ ഇടംവലം നിർത്തിയിരുന്നു എന്നെല്ലാം ഞാനറിഞ്ഞു. എന്തായാലും മോശമായിപ്പോയി. ഇത്രയും അവശനായ ഒരാൾക്കെതിരെ വന്നത് നാണംകെട്ട കേസാണല്ലോയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

എന്തുകൊണ്ട് മീനാക്ഷി ഒപ്പമില്ല? കുറ്റപ്പെടുത്തലിന് പരോക്ഷ മറുപടിയുമായി മഞ്ജു? അഭിമുഖത്തിലെ വാക്കുകൾ
എന്തുകൊണ്ട് മീനാക്ഷി ഒപ്പമില്ല? കുറ്റപ്പെടുത്തലിന് പരോക്ഷ മറുപടിയുമായി മഞ്ജു? അഭിമുഖത്തിലെ വാക്കുകൾ

കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു ഫ്ലാറ്റിൽ ചില നടീ നടൻമാർ സ്ഥിരമായി വന്ന് പോകുന്നു, അതിലൊരു വിപ്ലവ സിം​ഹം വരുന്നുണ്ട്. അവസരവാദിയുമായ നടനുമുണ്ട്. മദ്യവും മരിരാശിയും ഈ ഫ്ലാറ്റിൽ നിർബാദം ഒഴുകാറുണ്ടെന്നും പറയുന്നു. അവിടെ പതിവായി പോകുന്നവരുടെ പല പേരുകളും പറയുന്നു. കഷ്ടകാലം വന്നവൻ തല മൊട്ടയടിച്ചാൽ അന്ന് കല്ല് മഴ പെയ്യും എന്നാണ് പറയാറ്. മര്യാദയ്ക്ക് നടന്നാൽ അവരവർക്ക് കൊള്ളാം. എന്നെ കോഴിക്കോ‌ട്ട് നിന്നൊരാൾ വിളിച്ച് പറഞ്ഞതാണ്.

തൽക്കാലം കോഴിക്കോട്ടെ സിനിമാക്കാരുടെ കുമ്പാരി സ്ഥാനം രഞ്ജിത്ത് ഒഴിയുന്നതാണ് നല്ലത്. ഇനി ആ കുമ്പാരിയായി നടക്കേണ്ട. കാരണം നിങ്ങൾ പെട്ടപ്പോൾ നിങ്ങളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. തൽക്കാലം രഞ്ജിത്ത് റെസ്റ്റ് എടുത്ത് ജയിലിൽ കിടന്ന അനുഭവങ്ങൾ ഓർത്ത് എന്റെ ഭാ​ഗത്ത് നിന്ന് എന്ത് വീഴ്ച വന്നു എന്നാലോചിച്ച് ഒരു പുതിയ ജീവിത രീതിയിലേക്ക് മാറട്ടെ എന്ന് ഞാനാശിക്കുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X