തുടരെ കോൾ, ഈ ചെറുക്കൻ നന്നാവില്ല; അമ്മ നഴ്സറിയിൽ കൊണ്ട് പോകും പോലെ; ഷെയിനിനെതിരെ ശാന്തിവിള

നടൻ ഷെയിൻ നി​ഗത്തിനെതിരെ ഒന്നിലേറെ തവണ സംവിധായകൻ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. സെറ്റിൽ അച്ചടക്കം പാലിക്കുന്നില്ല, ലഹരി ഉപയോ​ഗിക്കുന്നു എന്നിങ്ങനെയായിരുന്നു ശാന്തവിള ദിനേശിന്റെ ആരോപണങ്ങൾ. എന്നാൽ അടുത്ത കാലത്ത് നൽകിയ അഭിമുഖങ്ങളിൽ നടനെ അനുകൂലിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. പക്ഷെ ഷെയിനിന്റെ കൂട്ടാളികളിൽ നിന്നും തനിക്ക് നേരെ ഭീഷണി വരുന്നുണ്ടെന്നാണ് ഇപ്പോൾ സംവിധായകന്റെ ആരോപണം. യെസ് മീഡിയ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

ഷെയിൻ ​നി​ഗം എന്ന പയ്യന്റെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് സംസാരിച്ചു, അവൻ നല്ലവനായപ്പോൾ അതും പറഞ്ഞു. എന്നാൽ പത്ത് പതിനഞ്ച് ദിവസമായി സിനിമയിലെ ലഹരി ഉപയോ​ഗം ചർച്ചയായിരിക്കെ പത്ത് പതിനഞ്ച് സിനിമകളിൽ നിന്നെങ്കിലും എന്നെ വിളിക്കും. ഒരുത്തൻ ചോദിക്കുന്നത് ഷെയിൻ നി​ഗത്തെക്കുറിച്ച് പറയാൻ നീ ആരാടാ, ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റ് ആരാണെന്ന് നിനക്കറിയാമോ എന്നാണ്. ചിലർ ഫോൺ ചെയ്ത് മിണ്ടാതിരിക്കും. ഷെയിൻ വലിക്കുകയും കുടിക്കുകയും ചെയ്യുന്ന ഏതോ ​ഗ്യാങ്ങിൽ നിന്നാണ് വിളിക്കുന്നതെന്ന് എനിക്കറിയാം.

Santhivila Dinesh  Shane Nigam

ഞാൻ മനോജ് എബ്രഹാം സാറിനും നാർക്കോട്ടിക്സ് അന്വേഷിക്കുന്ന എ‍ഡിജിപിക്കും ഒരു മെസേജ് അയച്ചു. ഇവനെക്കൊണ്ട് നിവൃത്തിയില്ല, ഇവന്റെ ​ഗ്യാങ്ങ് എന്നെ തെറി വിളിക്കുന്നു എന്ന് പറഞ്ഞു. ഞാൻ അന്ന് കൊടുത്ത നമ്പറുകളിൽ നിന്ന് പിന്നെ വിളിച്ചിട്ടില്ല. ഇപ്പോൾ പുതിയ നമ്പറുകളിൽ നിന്ന് വിളിച്ചു. എനിക്ക് തന്നെ നാണം തോന്നി. നിരന്തരം പൊലീസിൽ പരാതി കൊടുക്കുന്നത് ശരിയല്ല. ഇപ്പോൾ കോൾ വന്നാൽ എടുത്ത് മറുപടി പറയാതെ അവിടെ വെക്കും. ഒരു മണിക്കൂർ എന്നെ ആർക്കും വിളിക്കാൻ പറ്റില്ലെന്നല്ലേയുള്ളൂ. ലഹി ഉപയോ​ഗിക്കുന്നവർ ഇങ്ങനെ വഴി തെറ്റി നടക്കുന്നവരാണ്.

ഷെയിൻ നി​ഗം എന്ന ചെറുക്കൻ ഒരു കാലത്തും നന്നാവില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു. അവൻ നന്നായപ്പോൾ നല്ലവനെന്ന് പറഞ്ഞവനാണ് ഞാൻ. അവൻ കൊണ്ട് നടക്കുന്ന പത്ത് പതിനഞ്ച് അലവലാതികൾ കാണും. വലിച്ചും കുടിച്ചും വ്യഭിചരിച്ചും നടക്കുന്നവർ. ഇവൻമാരെ വെച്ച് ഈ ചെറുക്കൻ കളിക്കുകയാണ്. ഈ ചെറുക്കന് പക്വത വന്നിട്ടില്ല.

Shane Nigam

അമ്മ കുപ്പിപ്പാലും കൊണ്ട് നഴ്സറിയിൽ കൊണ്ട് പോകും പോലെ കൊണ്ട് പോകുന്ന ചെറുക്കൻ മാന്യമായി ജീവിക്കുന്ന നമ്മളെ ഭീഷണിപ്പെടുത്തുകയാണ്. മട്ടാഞ്ചേരി നിനക്കറിഞ്ഞ് കൂടെന്നാണ് അവർ പറയുന്നത്. മട്ടാഞ്ചേരി ഇവന്റെ അച്ഛന്റെ വകയാണോയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
ഞാൻ പരാതി കൊടുത്താൽ മുഖ്യമന്ത്രി പറയുക ഷെയിൻ നി​ഗം ഒരു കലാകാരനാണ് അവന്റെ കൂടെ നിൽക്കാം എന്നായിരിക്കുമെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു.

മലയാള സിനിമാ ലോകത്തെ വിവാദ വിഷയങ്ങളിലെല്ലാം ശാന്തിവിള ദിനേശ് അഭിപ്രായം പങ്കുവെക്കാറുണ്ട്. ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ലഹരിക്കേസിൽ അകപ്പെട്ടതിനിടെയാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. മലയാള സിനിമാ ലോകം ലഹരിയുടെ പിടിയിൽ അകപ്പെട്ടെന്നും ചില പ്രമുഖ നടൻ‌മാരുടെ എല്ലും പല്ലും പൊടിയുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ശാന്തിവിള ദിനേശ് പറയുകയുണ്ടായി. അതേസമയം ഷെെൻ ടോം ചാക്കോയെ സംവിധായകൻ അനുകൂലിക്കുന്നു. ഷെെനിന് ചോദിക്കാനും പറയാനും ആരുമില്ല. പല പ്രമുഖ താരങ്ങളും ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: shane nigam santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X