'ആ പെൺകുട്ടിയും ഉണ്ണി മുകുന്ദനും തമ്മിലുള്ള ബന്ധമെന്ത്?; പുറത്തുവന്നത് ഉണ്ണി മുകുന്ദന്റെ ഫോട്ടോ മാത്രം'

മലയാള സിനിമയിൽ യുവനിരയിലെ ശ്രദ്ധേയ താരമാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഉണ്ണി മുകുന്ദനിപ്പോൾ. കരിയറിൽ നടന് വഴിത്തിരിവായിരിക്കുകയാണ് മാളികപ്പുറത്തിന്റെ വമ്പൻ വിജയം. എന്നാൽ കരിയറിലെ താരത്തിളക്കത്തിനൊപ്പം വിവാദങ്ങൾ നടനെ വിടാതെ പിന്തുടരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളെടുത്താൽ സിനിമയേക്കാളുപരി നടൻ വാർത്തകളിൽ നിറഞ്ഞത് ഇത്തരം വിവാദങ്ങൾ കാരണമാണ്.

നടൻ ബാലയുമായുണ്ടായ പ്രശ്നം, യൂട്യൂബറെ തെറിവിളിച്ചെന്ന ആക്ഷേപം തുടങ്ങി പല വിഷയങ്ങൾ ഇതിനുദാഹരമാണ്. ഉണ്ണി മുകുന്ദനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നടനെതിരെ ​ഗുരുതര ആക്ഷേപം ഇദ്ദേഹം ഉന്നയിച്ചു. ലൈറ്റ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള.

Santhivila Dinesh

'നാട്ടിലാര് മന്ത്രവാദം നടത്തിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറയാറുണ്ട്. അടിപിടിക്കേസ് വന്നാലും മദ്യപിച്ച് ബഹളമുണ്ടാക്കിയാലും അതിലൊരാൾ സിനിമാക്കാരനാണ്. ഏത് കാര്യമെടുത്താലും അങ്ങനെയാണ്. കഴിഞ്ഞയാഴ്ച എംഡിഎംഎ എന്ന മയക്കുമരുന്നുമായി നടക്കുന്ന പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിലെ രസകരമായ കാര്യം പിറ്റേ ദിവസമാണ് അറിയുന്നത്. ആ പെൺകുട്ടി ഉണ്ണി മുകുന്ദനോടൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നു. ഉണ്ണി മുകുന്ദനും എംഡിഎംഎ വിൽക്കുന്ന പെണ്ണുമായി എന്ത് ബന്ധമെന്ന് ഞാൻ ആലോചിച്ചു,' ശാന്തിവിള ദിനേശ് പറയുന്നു.

'മയക്കുമരുന്ന് മലയാള സിനിമയിൽ സർവ വ്യാപിയാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. അതിനിടെയാണ് ഈ പെൺകുട്ടി ഉണ്ണി മുകുന്ദനൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നത്. ഏജന്റാണോ ഈ കുട്ടിയെന്ന് അന്വേഷിക്കേണ്ടതാണ്. ഈ കുട്ടിക്ക് എവിടെയെല്ലാം ബന്ധങ്ങളുണ്ട്, ആർക്കെല്ലാം കൊടുക്കുന്നുണ്ട് എന്നെല്ലാം അന്വേഷിക്കണം. അപകടകരമായ മയക്കുമരുന്ന് കൈവശം വെച്ചതിന് അടുത്തിടെ രണ്ട് പെൺകുട്ടികളെ അറസ്റ്റ് ചെയ്തു'

Unni Mukundan

'ഇതിനിടെ ക്രിപ്റ്റോ കറൻസിയുടെ കേസ് വന്നു. ആ കേസിലും ഉണ്ണി മുകുന്ദനുണ്ട്. ഇപ്പോൾ മയക്ക് മരുന്നുമായി പിടിച്ച പെൺകുട്ടിയുടെ കൂടെയും. ചിലപ്പോൾ ഇയാളുടെ സമയദോഷം കൊണ്ട് എവിടെയെങ്കിലും വെച്ച് കണ്ടപ്പോൾ ഒരു ഫോട്ടോയെടുത്തതായിരിക്കാം'

മറ്റ് സിനിമാക്കാരുടെ ഫോട്ടോകൾ പുറത്ത് വരാതിരിക്കുകയും ഉണ്ണി മുകുന്ദന്റേത് മാത്രം വരികയും ചെയ്യുമ്പോൾ എന്താണ് അവർ തമ്മിലുള്ള സഹവാസമെന്ന് അന്വേഷിക്കേണ്ടത് പൊലീസിന്റെ ജോലിയാണ്. ഉണ്ണി മുകുന്ദനോട് തനിക്ക് വിരോധമുണ്ടെന്ന് കരുതേണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. എന്നാൽ ഉണ്ണി മുകുന്ദനോട് ശാന്തിവിളയ്ക്ക് വ്യക്തി വൈരാ​ഗ്യമുണ്ടെന്നാണ് ആരാധകരുടെ വാ​ദം.

നടനെതിരെ നേരത്തെയും ശാന്തിവിള ദിനേശ് ​ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ ഭക്തി വിറ്റ് കാശുണ്ടാക്കുന്നു എന്ന ആരോപണമാണ് ശാന്തിവിള ദിനേശ് നേരത്തെ ഉന്നയിച്ചത്. വിമർശിക്കുന്നവരെ തല്ലുന്ന നടൻ തന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആക്രമിക്കുമെന്ന ഭയമുണ്ടെന്നും ശാന്തിവിള തുറന്നടിച്ചു.

പ്രമുഖ നടൻമാരെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന ശാന്തിവിള നേരത്തെയും ചർച്ചയായിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി എന്നീ സൂപ്പർതാരങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകൾ വിവാ​ദമായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് കൊണ്ട് രം​ഗത്ത് വന്നതോടെയാണ് ശാന്തിവിള ദിനേശൻ വാർത്താപ്രാധാന്യം നേടുന്നത്. ദിലീപ് തെറ്റ് ചെയ്യില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

നടനെ അനുകൂലിച്ച് കൊണ്ട് അഭിമുഖങ്ങളും നൽകി. നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ശാന്തിവിള ദിനേശ് ബം​ഗ്ലാവിൽ ഔത എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X