നിങ്ങൾക്ക് ദിലീപിനെ ആയിരുന്നു ആവശ്യം, അതിൽ ചട്ടുകമായ നടിയാണ് പാർവതി: ശാന്തിവിള ദിനേശ്
പാർവതി തിരുവോത്തിനെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ചുരുക്കം ചില സിനിമകളിലൂടെ താൻ അഭിനയിക്കാനറിയാവുന്ന അഭിനേത്രിയാണെന്ന് തെളിയിച്ച ആളാണ് പാർവതി തിരുവോത്ത്. ഉള്ളൊഴുക്ക് എന്ന സിനിമ കണ്ട് കൊണ്ടിരുന്നപ്പോൾ ഉള്ളൊഴുക്ക് എന്ന സിനിമ എനിക്ക് വലിയ അനുഭവമായിരുന്നു. പക്ഷെ പാർവതി പെട്ടെന്ന് കോർണർ ചെയ്യപ്പെട്ടു. എന്തുകൊണ്ട്. ഒരു നടനെ ഒതുക്കാൻ കിട്ടിയ അവസരത്തെ ഒരു ചെറിയ പക്ഷെ പൂട്ടാൻ ശ്രമിച്ചപ്പോൾ അതിൽ ചട്ടുകമായ നടിയാണ് പാർവതി. പറയാവുന്നതും പറയാൻ പാടില്ലാത്തതും എടുത്തിട്ടലക്കി തലയിൽ കണ്ണട വെച്ച പാർവതി. ഇപ്പോൾ കണ്ണട വെക്കില്ല. കണ്ണട എപ്പോഴും കണ്ണിൽ വെക്കാത്തതിനാലാകണം കാണേണ്ട പലതും പാർവതി കാണുന്നില്ല. നിങ്ങൾക്ക് ദിലീപിനെ ആയിരുന്നു ആവശ്യം. അത് ചിലർ തിരക്കഥ ഉണ്ടാക്കി തന്നപ്പോൾ എടുത്ത് ചാടിയ നടിയാണ് പാർവതി.
അതിജീവിതയ്ക്ക് ഉണ്ടായതിനേക്കാൾ ട്രോമ നിങ്ങൾക്കുണ്ടായിട്ടുണ്ടല്ലോ. എന്തോ നിങ്ങൾ ആ കഥ പറയില്ല. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണെന്ന് നിങ്ങൾ ധരിച്ചു. നിങ്ങൾ അമ്മയിൽ കലാപമുണ്ടാക്കാൻ നിന്ന് 11 പേരുമായി പുറത്ത് വന്നു. നിങ്ങൾ അമ്മയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അമ്മയിൽ നടക്കുന്ന പലതും നടക്കില്ലായിരുന്നു. തന്നെപോലെ ഒരു പെണ്ണിനെ പരസ്യമായി തൊലി ഉരിച്ചിട്ടും പാർവതിയും ഗ്യാങും ഈ നേരം വരെ ഒരക്ഷരം മിണ്ടാതിരിക്കാൻ വായിൽ ആരെങ്കിലും പ്ലാസ്റ്റർ ഒട്ടിച്ചോ എന്നാണെനിക്ക് സംശയം. ദിലീപായിരുന്നെങ്കിൽ ഞങ്ങൾ പ്രതികരിച്ചേനെ എന്നാണോയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

സിനിമയിലെ സ്ത്രീ സുരക്ഷ ആണത്രെ അന്നൊക്കെ പ്രതികരിക്കാൻ കാരണം. അതുകൊണ്ട് വലിയ സിനിമകളിൽ നിന്നും ഒഴിവാക്കി എന്നാണ് ഇപ്പോൾ പാർവതി പറയുന്നത്. മലയാളത്തിലെ മുഴുവൻ സംവിധായകരെയും ഊളകൾ എന്ന് ഭവതിയുടെ കൂടെ നിന്ന് ഒരു തേർഡ് റേറ്റ് പെണ്ണ് വിളിച്ചപ്പോൾ വിസിൽ അടിച്ചവരുടെ കൂടെ നിന്ന പാർവതിയെ ആര് സിനിമയ്ക്ക് വിളിക്കും. ചങ്കൂറ്റമുണ്ടെങ്കിൽ എന്നെ ആരും സിനിമയ്ക്ക് വിളിക്കേണ്ട, മലയാള സിനിമ പെണ്ണ് പിടിയൻമാരുടേതാണ് പറ എന്ന് ഞാൻ പറയും. സ്ത്രീപക്ഷം നിന്നതിന് എന്നെ ഒഴിവാക്കി എന്നല്ല പറയേണ്ടത്. ദിലീപിനെ നീയാെക്കെ കൂടെ ഒന്നുമല്ലാതാക്കിയല്ലോയെന്നും ശാന്തിവിള ദിനേശ് പറയുന്നു. കസബ എന്ന മമ്മൂട്ടി സിനിമയെ വിമർശിച്ചതും പാർവതി ചെയ്ത തെറ്റാണെന്നാണ് ശാന്തിവിള ദിനേശിന്റെ വാദം.
സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ കടുത്ത സെെബർ ആക്രമണം പാർവതിക്ക് നേരിടേണ്ടി വന്നിരുന്നു. അന്ന് മമ്മൂട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനത്തെക്കുറിച്ച് ഈയടുത്ത് പാർവതി തിരുവോത്ത് സംസാരിച്ചിരുന്നു.
മമ്മൂട്ടി സാറും ഞാനും സംസാരിച്ചു. അദ്ദേഹം ചിൽ ആയിരുന്നു. നിങ്ങൾ ചിൽ ആണോയെന്നല്ല, ആളുകൾ അങ്ങനെയല്ല അതിനാൽ പ്രസ്താവന പുറത്ത് വിടണം. ഈ സംഭവത്തിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ചു. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്താവന പുറത്ത് വന്നത് കുറേക്കഴിഞ്ഞാണ്. അപ്പോഴേക്കും സാഹചര്യം ഭീകരമായിരുന്നു. പുറത്തിറങ്ങാൻ എനിക്ക് ഭയമായി. കൊലവിളികളുണ്ട്. അന്നത്തെ മാനസിക സംഘർഷം പിന്നീട് എന്റെ ആരോഗ്യത്തെ ബാധിച്ചു.
വിവാദത്തിനിടെയാണ് എനിക്ക് ഒരു അവാർഡ് ലഭിക്കുന്നത്. പ്രശ്നം രൂക്ഷമായ സമയം. ഞാൻ സ്റ്റേജിലേക്ക് കയറി. പതിനായിരക്കണക്കിന് ആളുകളുണ്ട്. അവരെല്ലാം കൂവുകയാണ്. ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അത്. എന്നാൽ ആ കൂവലുകൾ കാരണം താൻ പതറിയില്ലെന്നും പാർവതി തിരുവോത്ത് ഓർത്തു. തനിക്ക് പിന്തുണ നൽകിയ വലിയ സൗഹൃദ വലയങ്ങളുണ്ടായിരുന്നെന്നും പാർവതി തിരുവോത്ത് ഓർത്തു.


Click it and Unblock the Notifications