അതൊക്കെ പറയാൻ ഞങ്ങളുണ്ടെന്ന രീതി, കൊച്ചുമീനാക്ഷിയെ കുടയാനുള്ള വഴികൾ തേടുന്ന ശാരദക്കുട്ടി: ശാന്തിവിള ദിനേശ്

നടി മീനാക്ഷി അനൂപിനെ വിമർശിച്ച എഴുത്തുകാരി എസ് ശാരദക്കുട്ടിക്കെതിരെ ശാന്തിവിള ദിനേശ്. ചെറിയ പ്രായത്തിൽ മീനാക്ഷി ഭൗതികമായ കാര്യങ്ങൾ പറയുമ്പോൾ അഭിനന്ദിക്കുന്നതിന് പകരം ഇകഴ്ത്തുകയാണ് ശാരദക്കുട്ടി ചെയ്തതെന്ന് ശാന്തിവിള ദിനേശ് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ചക്ക എന്ന് പറഞ്ഞാൽ ചുക്ക് എന്ന് കേൾക്കുന്ന നമ്മുടെ നടികളുടെ ഇടയിൽ നമ്മുടെ കൊച്ച് മീനാക്ഷി ചിന്തനീയമായ പലതും തുറന്ന് പറഞ്ഞ് ശ്രദ്ധേയയാകുകയാണ്. അവളൊരു ചെറിയ കുട്ടിയാണ്. റിയാലിറ്റി ഷോയിലെ പൊട്ടത്തരത്തങ്ങൾ പറയുന്ന ലെവലിൽ നിന്നുംന മീനാക്ഷി വളർന്നില്ല എന്ന് പറഞ്ഞ്, അതൊക്കെ പറയാൻ ഞങ്ങളൊക്കെ ഉണ്ട് എന്ന ചിന്തയിൽ കൊച്ചുമീനാക്ഷിയെ കുടയാനുള്ള വഴികൾ തേടുകയാണ്. ജാതിയെയും മതത്തെയും രാഷ്ട്രീയത്തെക്കുറിച്ചും പാലുകുടി മാറാത്ത പിള്ളേർ പറയേണ്ട. ഞങ്ങൾ മുതുക്കിളവികളുണ്ട് അതിന് എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്.

Meenakshi Anoop

സില്ലി കോമഡി കേട്ടാൽ ചിരിക്കുന്നവരാണ് എംജി അങ്കിളുമാർ എന്ന ധ്വനി ശാരദക്കുട്ടിയുടെ വിമർശനത്തിലുണ്ട്. മസിൽ പിടിക്കാതെ നിങ്ങളും ചിരിക്ക് ശാരദക്കുട്ടീ. ബുദ്ധിജീവിയാകണമെങ്കിൽ ചിരിക്കേണ്ട എന്ന നയം അവസാനിപ്പിക്ക്. റിയാലിറ്റി ഷോകൾ രസകരമാകണം. നിങ്ങളെ പോലുള്ളവർ വിധികർത്താവായി വന്നാൽ ആ ഷോ വളരെ ഡ്രെെ ആയിരിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ശാര​ദക്കുട്ടി പറഞ്ഞത്

മീനാക്ഷി പണ്ട് പറഞ്ഞതും topsinger ൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി - ഇരുമ്പ് തമാശ ഓർക്കുന്നു.
ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തിൽ രണ്ടാകുന്നതു പോലെ.ഫെമിനിസ്റ്റാണോ എന്ന സ്വന്തം ചോദ്യത്തിന് മീനാക്ഷി നൽകിയ ഉത്തരം താഴെ കൊടുക്കുന്നു.

Santhivila Dinesh  S Saradakkutt

"ചോദ്യം ഫെമിനിസ്റ്റാണോ....ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ ... ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ 'ഫെമിനിസം.'...."

മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ.
ഇപ്പോൾ പറഞ്ഞത് topsinger വേദിയിൽ MG അങ്കിളിൻ്റെ ഒക്കെ മുന്നിൽ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും.

ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനും. പക്ഷേ, അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും.
മറ്റൊരു 'പ്രിയങ്ക'രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി നടക്കാനാകട്ടെ

More from Filmibeat

Read more about: santhivila dinesh meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X