സുരേഷ് ​ഗോപിയുടെ വീട്ടിൽ പോയാൽ അന്ന് രണ്ട് ആൺമക്കളുടെയും പെരുമാറ്റം; വഴിതെറ്റിച്ച് വളർത്തി: ശാന്തിവിള ദിനേശ്

സുരേഷ് ​ഗോപിയെ ഇടയ്ക്കിടെ വിമർശിക്കുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. പലപ്പോഴും രൂക്ഷ ഭാഷയിലായിരുന്നു വിമർശനം. സിനിമാ, രാഷ്ട്രീയ മേഖലയിലെ സുരേഷ് ​ഗോപിയുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ശാന്തിവിള ദിനേശ് ചർച്ചയാക്കാറുണ്ട്. പുതിയ അഭിമുഖത്തിൽ സുരേഷ് ​ഗോപിയുടെ ആൺമക്കൾക്കെതിരെ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. ഫെമിനിസത്തിനെതിരെ സിനെഫിൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം.

ഒരു പെണ്ണിനോടും അപമര്യാ​ദയായി ദിനേശ് പെരുമാറില്ല. നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്ത കൂതറകളാണ് ഇവിടെയുള്ള ഫെമിനിച്ചികളു‌ടെ നേതാവായി നടക്കുന്നത്. എന്ത് അലവലാതിത്തരവും കാണിക്കാനുള്ള സർട്ടിഫിക്കറ്റ് അല്ല ഫെമിനിസം. പാതിരാ നടത്തമെന്നൊക്കെ പറയുന്നു. 10 മണി കഴിഞ്ഞാൽ വീട്ടിൽ കയറിക്കൂടേ. 12 മണി കഴിഞ്ഞും റോഡിൽ നിൽക്കുമെന്ന് പറഞ്ഞാൽ വഴിയേ പോകുന്നവൻ വരുന്നോ എന്ന് ചോദിക്കും. അതിൽ ഞാൻ തെറ്റ് പറയില്ല.

Santhivila Dinesh  Suresh Gopi

ഞാൻ 10 മണിക്ക് ശേഷം റോഡിൽ നിൽക്കില്ലല്ലോ. മര്യാദയ്ക്ക് തന്തയും തള്ളയും വളർത്തുന്നവനാണെങ്കിൽ ആണായാലും പത്ത് മണിക്ക് വീട്ടിൽ കയറും. ഈയടുത്ത കാലത്ത് സുരേഷ് ​ഗോപിയുടെ മകൻ ശാസ്ത്രമം​ഗലത്ത് ഒരു പോക്രിത്തരം കാണിച്ചു. 10 മണി കഴിഞ്ഞ് കേന്ദ്രമന്ത്രിയുടെ മകൻ വീട്ടിൽ നിന്നും വണ്ടിയെടുത്ത് പോയാൽ എവിടെ പോകുന്നെന്ന് അമ്മ ചോദിക്കേണ്ടേ.

അവൻ പോയി ഒരു കോൺ​ഗ്രസ് നേതാവിന്റെ പെടലിക്ക് കയറി. ബോണറ്റിൽ അടിച്ച് സുരേഷ് ​ഗോപി പറഞ്ഞ ഡയലോ​ഗ് പറയുന്നു. കേന്ദ്രമന്ത്രിയല്ല ആരായാലും മക്കളെ മര്യാദയ്ക്ക് വളർത്തണം. പക്ഷെ ഇയാൾ രണ്ട് ആൺപിള്ളേരെയും വളർത്തിയത് വഴി തെറ്റിച്ചാണ്. കുട്ടിക്കാലത്ത് നമ്മൾ അയാളുടെ വീട്ടിൽ ചെന്നാൽ ഈ പിള്ളേർ നമ്മളെ സ്വീകരിക്കുന്നത് 'പ്ഫാ പുല്ലേ' എന്ന് പറഞ്ഞാണ്. അപ്പോൾ അയാൾ കെെയ്യടിക്കും. ഞാൻ സിനിമയിൽ പറഞ്ഞത് മക്കൾ എന്ത് കാര്യമായാണ് പറയുന്നതെന്ന് പറയും.

അങ്ങനെയല്ല മക്കളെ വളർത്തേണ്ടത്. എനിക്കും ഒരു ആൺകുട്ടിയാണ്. എന്റെ മോൻ 10 മണി കഴിഞ്ഞ് റോഡിൽ പോകില്ല. എംബിഎക്കാരനായിട്ടും ഞാനൊന്ന് നോക്കിയാൽ അവൻ മൂത്രമാെഴിക്കും. എന്നാൽ അവനെ ഞാൻ സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് സ്വകാര്യമായി കാണുമ്പോൾ ചോദിച്ച് നോക്കെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X