"കാറിൽ നോക്കിയപ്പോൾ ആ മഹാനടന് പാന്റില്ല, ഞാനിതൊക്കെ പൊട്ടിച്ചാലുണ്ടല്ലോ": ശാന്തിവിള ദിനേശ്

അഭിപ്രായങ്ങൾ തുറന്നടിക്കുന്ന സംവിധായകൻ ശാന്തിവിള ദിനേശ് പലപ്പോഴും വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. സിനിമാ ലോകത്തെ പല കഥകളും തന്റെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. ചിലരെക്കുറിച്ച് സംസാരിച്ചത് പൊലീസ് കേസ് വരെ എത്തിയിട്ടുണ്ട്. തന്നെ വിമർശിക്കുന്നവരോട് രൂക്ഷ ഭാഷയിലാണ് ശാന്തിവിള ദിനേശ് സംസാരിക്കാറ്. ഇപ്പോഴിതാ അന്തരിച്ച ഒരു പ്രമുഖ നടന്റെ മകനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ.

കഴിഞ്ഞ ദിവസം സിനിമാ കോൺക്ലേവിൽ ഈ നടന്റെ മകൻ തനിക്കെതിരെ പരോക്ഷമായി സംസാരിച്ചെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. മരിച്ച് പോയവരെ പറ്റി അനാവശ്യം പറയുന്ന ചില യൂട്യൂബർമാരുണ്ട്. അതിൽ ചിലർ ഇവിടെ ഇരിപ്പുണ്ട്. അതിൽ നടപടി എടുക്കണമെന്ന് അവൻ പറഞ്ഞു. ഞാൻ മൂന്നാമത് ഇരിപ്പുണ്ട്. സജി ചെറിയാൻ പുല്ലുവില കൊടുത്തില്ല.

Santhivila Dinesh
Photo Credit: Santhivila Dinesh / Facebook page

ഈ അലവലാതി ചെറുക്കനോട് എനിക്ക് പറയാനുള്ളത് 32 ദിവസം ആ മഹാനായ നടൻ കിടന്നപ്പോൾ 28 ദിവസവും അച്ഛനെ സ്നേഹിക്കുന്നത് പോലെ പോയിരുന്ന ആളാണ് ഞാൻ. എന്നെ ദിനേശേ എന്ന് അദ്ദേഹം വിളിച്ചിട്ടില്ല. ഞങ്ങൾ പിണങ്ങിയിട്ടേ ഇല്ല. ഞാൻ ഒരു ദിവസം ചെന്നപ്പോൾ അന്ന് വെെകുന്നേരം 10 ലക്ഷം രൂപ ആശുപത്രിയിൽ കെട്ടി വെക്കണം.

എന്ത് ചെയ്യും ചേട്ടാ എന്ന് ഇവൻ എന്നോട് ചോദിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സ നമുക്ക് സംസ്ഥാന സർക്കാരിനെ കൊണ്ട് ചെലവാക്കിക്കാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ തന്റെ ഇടപെടലിലാണ് ചികിത്സാ സഹായം സർക്കാർ ആ മഹാനായ നടന് ലഭിച്ചതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

തൊട്ടടുത്ത് ഒരു സ്ത്രീയാണ് ഇരിക്കുന്നത്. ഞാനിതൊക്കെ പൊട്ടിച്ചാലുണ്ടല്ലോ. ഇവൻ തലയിൽ മുണ്ടിട്ട് കേരളം വിട്ട് പോകേണ്ടി വരും. അവസാനമായി ആ കുട്ടികളെ കാണാൻ വന്നോട്ടെ എന്ന് നടൻ ചോദിച്ചപ്പോൾ വന്നാൽ അവന്റെ ചെകിട്ടത്ത് അടിക്കുമെന്ന് അവരുടെ അമ്മ പറഞ്ഞു, ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ.

Santhivila Dinesh
Photo Credit: Santhivila Dinesh / Facebook page

സിനിമാക്കാരെക്കുറിച്ച് അനാവശ്യം പറയുന്നവരുടെ ചാനൽ പൂട്ടണമെന്നാണ് ആ നടന്റെ മകൻ പറയുന്നത്. എന്റെ ചാനൽ പൂട്ടിയാൽ പുല്ലാണ്. യൂട്യൂബ് വരും, സിനിമയിലെ പഴയ കാര്യങ്ങൾ പറഞ്ഞ് ജീവിക്കാമെന്ന് കരുതി സിനിമയിൽ ഇറങ്ങിയ ആളല്ല ഞാൻ, അവന്റെ അപ്പൂപ്പൻ വിചാരിച്ചാൽ നടക്കില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ബം​ഗ്ലാവിൽ ഔതയാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ഏക സിനിമ. ഈ സിനിമ പരാജയമായിരുന്നു. നിരവധി സിനിമകളിൽ സഹസംവിധായകനായി ശാന്തിവിള ദിനേശ് പ്രവർത്തിച്ചിട്ടുണ്ട്. ചില സീരിയലുകളും സംവിധാനം ചെയ്തു.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X