എല്ലാ കേസിലും അകപ്പെടുന്ന ആ യുവനടൻ പ്രണവിനെ തെറി വിളിച്ചു, മോഹൻലാൽ അറിഞ്ഞു, ഉറച്ച തീരുമാനം: ശാന്തിവിള ദിനേശ്

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് മോഹൻലാൽ. ഇതോടെ മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ജനറൽ ബോഡിയിൽ തീരുമാനമായത്. മോഹൻലാൽ സ്ഥാനത്ത് തുടരണമെന്ന് അം​ഗങ്ങളിൽ നിന്ന് ശക്തമായ ആവശ്യം വന്നെങ്കിലും മോ​ഹൻലാൽ സമ്മതിച്ചില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. മലയാളത്തിലെ ഒരു പ്രമുഖ യുവ നടന്റെ പ്രവൃത്തി മോഹൻലാലിന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളിലൊന്നാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. നാട്ടിൽ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന നായകനായ ഒരു ചെറുപ്പക്കാരൻ. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോൾ ഇനി ഞാനാണ് സൂപ്പർസ്റ്റാർ കൊണ്ട് വാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ. ചുരുങ്ങിയത് 30 കോടി മുടക്കുന്ന സിനിമകളിലേ ഇനി അഭിനയിക്കൂ എന്ന് പറയുന്ന ഈ പൊട്ടൻ ചെറുക്കൻ അവന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ മോഹൻലാലിനെ മാത്രമല്ല, ആർക്കും പരാതി പറയാൻ പറ്റാത്ത അത്രയും സിംപിളായി ജീവിക്കുന്ന പ്രണവിനെ പോലും തരം താണ രീതിയിൽ എന്തൊക്കെയോ തെറി പറഞ്ഞു.

Pranav Mohanlal  Mohanlal

ഇതോടെയാണ് അമ്മയുടെ തലപ്പത്തേക്ക് ഞാൻ ഇല്ല എന്ന് മോഹൻലാൽ ഉറപ്പിച്ച് പറഞ്ഞു എന്ന് ഞാനറിഞ്ഞു. പ്രണവിനെയൊക്കെ ആർക്കെങ്കിലും എന്തെങ്കിലും പറയാൻ തോന്നുമോ.
പ്രണവ് ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്നയാളല്ലേ. രണ്ട് പടം ഓടിയപ്പോൾ മോഹൻലാലിനും മമ്മൂട്ടിക്കും മുകളിലാണെന്ന് വിചാരിക്കുന്ന പൊട്ടൻ ഇപ്പോൾ പറയുന്നത് എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്നാണ്. നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നതാണ്.

പ്രണവിനെക്കുറിച്ച് പോസ്റ്റ് ചെയ്തത് മോഹൻലാൽ അറിഞ്ഞു എന്നറിഞ്ഞപ്പോൾ ആയിരിക്കണം. ഇവനൊക്കെ ആയിരം പോസ്റ്റിട്ടാലും മോഹൻലാലിനും പ്രണവിനും ഒരു ചുക്കും സംഭവിക്കില്ല. പക്ഷെ അത് കേട്ട് അത് കേട്ട് സ്ഥാനമൊഴിയാൻ തീരുമാനിച്ച മോഹൻലാലിനെ വേണം വഴക്ക് പറയാനെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Pranav Mohanlal  Mohanlal

മോഹൻലാൽ അമ്മ സംഘടനയു‌ടെ തലപ്പത്ത് തുടരേണ്ടിയിരുന്നു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഇടവേള ബാബുവിനെ പോലെ സംഘടനയെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റുന്ന മറ്റാെരാളില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. മോഹൻലാലോ വിജയരാഘവനോ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും വന്നാൽ തെറ്റുകുറ്റങ്ങൾ തിരുത്തി അമ്മ സംഘടയ്ക്ക് മുന്നോട്ട് പോകാൻ കഴിയും. ഫെഫ്ക നയിക്കാൻ ബി ഉണ്ണികൃഷ്ണനെ പോലെ മറ്റൊരാളില്ല എന്ന് പറയുന്നത് പോലെ അമ്മയെ മുന്നോട്ട് നയിക്കാൻ ഇടവേള ബാബു കഴിഞ്ഞേ മറ്റൊരാളുള്ളൂ. എന്ത് ചെറിയ കാര്യത്തിന് വിളിച്ചാലും ബാബു അപ്പോൾ അതിൽ ഇടപെടും.

മോഹൻലാലും മമ്മൂട്ടിയും സുരേഷ് ​ഗോപിയും ഇക്കാര്യം ചർച്ച ചെയ്ത് സമവായ നീക്കം നടത്തണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. മലയാള സിനിമാ രം​ഗത്തെ പല വിവാദ വിഷയങ്ങളിലും ശാന്തിവിള ​ദിനേശ് പ്രതികരിക്കാറുണ്ട്. പ്രമുഖർക്കെതിരെ തുറന്ന് സംസാരിക്കാനും മടിച്ചിട്ടില്ല. ഇതിന്റെ പേരിൽ കേസുകൾ വന്നപ്പോഴും സംവിധായകൻ പിന്നോട്ട് പോയില്ല. ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി, നിർമാതാവ് സാന്ദ്ര തോമസ് തുടങ്ങിയവർ ശാന്തിവിള ദിനേശിനെതിരെ പരാതി നൽകിയിരുന്നു. ബം​ഗ്ലാവിൽ ഔതയാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ഏക സിനിമ. സീരിയൽ രം​ഗത്ത് ഇദ്ദേഹത്തിന് ശ്രദ്ധ നേടാനായിട്ടുണ്ട്.

Read more about: santhivila dinesh mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X