'ശ്രീനിവാസന്റെ ചതി'; 'കഥ പറയുമ്പോൾ സിനിമയുടെ കഥ നൽകിയയാൾ ഇന്ന് പട്ടിണിയിൽ'; ശാന്തിവിള ദിനേശ്
മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും പേരെടുത്ത വ്യക്തിയാണ് ശ്രീനിവാസൻ. സിനിമാ ലോകത്ത് ശ്രീനിവാസൻ നേടിയെടുത്ത നേട്ടങ്ങൾ ചെറുതല്ല. പൊതുവെ കണ്ടു വന്ന നായക സങ്കൽപ്പങ്ങളിൽ പെടാത്ത ശ്രീനിവാസൻ നായകനായി നിരവധി സിനിമകൾ പുറത്തിറങ്ങി. ഇവയിൽ മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടു. നായകനായും സഹനടനായുമെല്ലാം സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. അസുഖ ബാധിതനായി നാളുകളായി ചികിത്സയിലായിരുന്നു ശ്രീനിവാസൻ.
അടുത്തിടെയാണ് ആരോഗ്യ നില മെച്ചപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പ്രസ്താവന വിവാദമായത്. മോഹൻലാൽ കാപട്യക്കാരനാണെന്നും ഇതേപറ്റി പുസ്തകമെഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞു. ശ്രീനിവാസന്റെ പരിഹാസങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചകളും നടന്നു. എന്തിനാണ് അനാവശ്യമായി മോഹൻലിനെതിരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം.
മോഹൻലാലിനെ അപമാനിക്കാൻ കിട്ടുന്ന ഒരു അവസരവും ശ്രീനിവാസൻ പാഴാക്കാറില്ലെന്ന് ആരാധകർ പറയുന്നു. നേരത്തെ പല തവണ മോഹൻലാലിനെതിരെ ഇദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. സിനിമാ ലോകത്തെ ഒരു കാലത്തെ ഹിറ്റ് കോംബോയായിരുന്നു മോഹൻലാലും ശ്രീനിവാസനുമെന്നതാണ് കൗതുകകരം. മോഹൻലാലിന്റെ നിരവധി ഹിറ്റ് സിനിമകൾക്ക് ശ്രീനിവാസൻ തിരക്കഥയെഴുതിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളിൽ പലതും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.

എന്നാൽ ഓഫ് സ്ക്രീനിൽ ഇവരുടെ സൗഹൃദം ഓഫ് സ്ക്രീനിലില്ലെന്നാണ് ഇതുവരെയുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നത്. മോഹൻലാലിനെ അവേഹളിച്ച് കൊണ്ട് സരോജ്കുമാർ എന്ന സിനിമയും ശ്രീനിവാസനെടുത്തെന്ന് പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു. ശ്രീനിവാസനെതിരെ രൂക്ഷഭാഷയിൽ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കാപട്യം മോഹൻലാലിനല്ലെന്നും ശ്രീനിവാസനാണെന്നും ശാന്തിവിള ദിനേശൻ തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു.
'സന്തോഷ് പൊയ്കയിൽ എന്നോ മറ്റോ പേരുള്ള ഒരു കവി ഇദ്ദേഹത്തിന് ഒരു കഥ കൊണ്ടു കൊടുത്തു. ഇദ്ദേഹം അതിൽ നിന്ന് ചുരണ്ടിയതാണ് കഥ പറയുമ്പോൾ എന്ന സിനിമയെന്ന് പറഞ്ഞ് കേസ് കൊടുത്തു. അയാളെ പറ്റി ഇന്നലെ എന്നെ വിളിച്ച് ഒരാൾ പറഞ്ഞു. മുറുക്കാൻ കടയിലൊക്കെ കാണുന്ന നിരയുള്ള ഒരു വാടക വീട്ടിൽ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നു'

'കഥ പറയുമ്പോൾ എന്ന സിനിമ ശ്രീനിവാസനും മുകേഷും കൂടി നിർമ്മിച്ച് അത് കുചേലനാക്കാൻ വേണ്ടി എത്രയോ രൂപയ്ക്ക് രജിനികാന്തിന് വിറ്റ് കോടീശ്വരനായ ശ്രീനിവാസൻ ആ കവിക്ക് സ്വന്തമായി കയറിക്കിടക്കാനുള്ള വീട് വെച്ചോയെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൊടുത്തില്ലല്ലോ. കൊടുക്കൂല. ചമ്പക്കുളം തച്ചൻ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങൾ പ്രതിപ്പട്ടികയിലായത്'
'മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് അസ്ഥാനത്തായിപ്പോയി. നിങ്ങൾ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെയാണ് പോവുന്നത്. ഡയാലിസിസ് നടത്തുന്നത് കൊണ്ടാണ് നിങ്ങൾ കഴിഞ്ഞ് പോവുന്നത്. നിങ്ങൾക്കൊരുപാട് പേരുടെ പ്രാർത്ഥന വേണം. ആ പ്രാർത്ഥനയിൽ മോഹൻലാലിന്റെ പ്രാർത്ഥനയുമുണ്ടാവും'
'അങ്ങനെയുള്ള ഈ സന്ദർഭത്തിൽ മോഹൻലാൽ എല്ലാം കാപട്യങ്ങളുടെയും വിള നിലമാണെന്നും ഞാനെല്ലാത്തിന്റെയും മൂർത്തി ഭാവമാണെന്നുമുള്ള സ്വയം വിലയിരുത്തൽ ഒരുപാട് കടന്ന കൈയ്യായിപ്പോയി,' ശാന്തിവിള ദിനേശൻ പറഞ്ഞു.
ശ്രീനിവാസന് കാപട്യങ്ങളുണ്ടെന്നും ശാന്തിവിള പറഞ്ഞു. 'ചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമ ചെയ്ത ചന്ദ്രശേഖറടക്കം ട്രാഫിക്കെടുത്ത രാജേഷ് പിള്ളയുൾപ്പെടെ പറഞ്ഞ കഥകളുണ്ട്. ശ്രീനിവാസനെക്കുറിച്ച് ഇഷ്ടം പോലെ കഥകളുണ്ട്. അദ്ദേഹം കോമഡിയായി പറയുമായിരിക്കും പക്ഷെ പലരുടെയും ജീവിതം തകർത്ത കഥകളുണ്ട്. മോഹൻലാലിന്റെ കാപട്യങ്ങളെക്കുറിച്ചൊരു പുസ്തകം ശ്രീനിവാസനെഴുതുകയാണെങ്കിൽ ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം,' ശാന്തിവിള ദിനേശൻ പറഞ്ഞു.


Click it and Unblock the Notifications