എത്ര വെളുപ്പിച്ചാലും വെളുക്കില്ല, ചേട്ടൻ മരിച്ചതോടെ തറവാട് വീടിന് കുറുകെ മതിൽ; കാണിച്ചത് ദ്രോഹം: ശാന്തിവിള
ഗായകൻ എംജി ശ്രീകുമാറും സഹോദരനായ അന്തരിച്ച സംഗീത സംവിധായകൻ എംജി രാധാകൃഷ്ണനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. എന്താണ് കാരണമെന്ന് ഞാൻ ചികഞ്ഞിട്ടില്ല. ജേഷ്ഠാനുജൻമാർ മാനസികമായി അകന്നിരുന്നു എന്നതാണ് സത്യം. ഒരു കുടുംബംകലക്കി ഫോട്ടോഗ്രാഫർ എന്നെ പറഞ്ഞ് പറഞ്ഞ് അകറ്റിയതാണെന്ന് എംജി ശ്രീകുമാർ പലരോടും സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ഈ ഫോട്ടോഗ്രാഫർ തന്റെ എർത്തായി പല പണികൾക്കും കാവൽ നിന്നിട്ടുണ്ട് എന്നത് എംജി ശ്രീകുമാർ മറന്നും പോയി.]
എന്തായാലും മേടയിൽ വീട്ടിൽ കുറേക്കാലം അസ്വസ്ഥത പുകഞ്ഞിരുന്നു. സ്വന്തം സംഗീത ഗുരുവായ ജേഷ്ഠൻ മരിച്ചിട്ട് വരാതെ പോയ അനുജനെ എത്ര വെളുപ്പിച്ചാലും വെളുക്കില്ല. ജേഷ്ഠൻ മരിച്ചതോടെ അനുജൻ മേടയിൽ വീടിന്റെ തന്റെ ഭാഗം മതിൽ കെട്ടി അടച്ചു. തന്റെ ഭാഗം ഒരു അന്യമതസ്ഥന് വിൽക്കാൻ തീരുമാനിച്ചതും സത്യമാണ്. ഒടുവിൽ പറഞ്ഞ കാശ് നൽകി ജേഷ്ഠന്റെ മക്കൾ മേടയിൽ സ്വന്തമാക്കി. നടുവിലൂടെ കെട്ടിയ മതിൽ പൊളിച്ച് സുന്ദരമായ വീടാക്കി സൂക്ഷിക്കുന്നതും യാഥാർത്ഥ്യമാണ്. ഇതൊക്കെ ഓർമ്മിപ്പിച്ചത് എംജി ശ്രീകുമാറിന്റെ ചേച്ചി ഓമനക്കുട്ടി ടീച്ചർ കാരണമാണ്. അവർ സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ആരോ എനിക്കും അയച്ച് തന്നു.

15 വർഷം എന്റെ ചേട്ടന്റെ പിറകിൽ പാടിയ വ്യക്തിയാണ് എംജി ശ്രീകുമാർ. അതിൽ നിന്നാണ് ശ്രീകുമാർ പാട്ട് എന്തെന്ന് അറിഞ്ഞത്. ഈ ജന്മമെന്നല്ല, എത്ര ജന്മം കഴിഞ്ഞാലും എംജി രാധാകൃഷ്ണനെ എംജി ശ്രീകുമാർ മറക്കാൻ പാടില്ല. തീർച്ചയാണത്. ആ പാട്ടിൽ നിന്ന് കിട്ടിയ പാട്ടേയുള്ളൂ എംജി ശ്രീകുമാറിന്. അല്ലാതെ ശ്രീക്കുട്ടൻ ക്ലാസിക്കൽ മ്യൂസിക്ക് പഠിച്ചിരുന്ന വ്യക്തിയേ അല്ല.
പക്ഷെ കേൾവി വിഞ്ജാനം ഒന്നുണ്ട്. ജ്ഞാനം ഉള്ളവർക്ക് കേൾവി വിഞ്ജാനം മതി. അവർക്ക് തന്നത്താൻ പാടാനാകും. അങ്ങനെയൊരു വ്യക്തിയാണ് എംജി ശ്രീകുമാർ എന്നാണ് ഓമനക്കുട്ടി ടീച്ചർ പറയുന്നത്. ജേഷ്ഠനോട് ശ്രീകുമാർ കാണിച്ച ദ്രോഹവും അനുജനോടുള്ള വാത്സല്യവും മിക്സ് ചെയ്താണ് ഓമനക്കുട്ടി ടീച്ചർ പറയുന്നതെന്ന് തോന്നുന്നു. ടീച്ചറുടെ നിലപാട് അവിടെയും ഇവിടെയും തൊടാതെയാണെന്ന് തോന്നുന്നു.
ജീവിച്ച തറവാടിന്റെ നെറുകെ മതിൽ കെട്ടി, അന്യമതസ്ഥന് വിറ്റ് ജേഷ്ഠന്റെ കുടുംബത്തെ തോൽപ്പിക്കാനും പോകേണ്ടായിരുന്നു എന്നാണെനിക്ക് പറയാനുള്ളത്. ചെയ്തത് ക്രൂരതയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. അതേസമയം ചേട്ടനുമായി തനിക്ക് അകൽച്ചയില്ലായിരുന്നെന്നാണ് എംജി ശ്രീകുമാർ നേരത്തെ പറഞ്ഞിരുന്നത്. ചേട്ടൻ മരിച്ചപ്പോൾ ഞാൻ വന്നില്ലെന്ന് പലരും പറയുന്നുണ്ട്. ഞാൻ അമേരിക്കയിലായിരുന്നു. എന്റെ ചേട്ടന്റെ കൂടെ പഠിച്ച് കളിച്ച് വളർന്ന ഗാനഗന്ധർവൻ യേശുദാസ്, ലക്ഷ്മി ഗോപാലസ്വാമി, എന്റെ ഭാര്യ എന്നിവരായിരുന്നു അവിടെയുണ്ടായിരുന്നത്.
പരിപാടി കഴിഞ്ഞാണ് ചേട്ടൻ മരിച്ചെന്ന ഫോൺ വരുന്നത്. കേരളത്തിലേക്ക് എത്താൻ കുറഞ്ഞത് മൂന്ന് ദിവസമെടുക്കും. അത് വരെ ബോഡി വെക്കുന്നത് ശരിയാണോ എന്നറിയില്ല. അത് വീട്ടുകാർ എടുത്ത തീരുമാനമാണ്. പിറ്റേദിവസം തന്നെ സംസ്കാരം നടന്നെന്നും എംജി ശ്രീകുമാർ അന്ന് പറഞ്ഞു.


Click it and Unblock the Notifications











