എന്തുകൊണ്ട് സുരേഷ് ഗോപിയുടെ പേര് പറയുന്നില്ല, മോഹൻലാലും മമ്മൂട്ടിയും വന്നില്ലെങ്കിൽ കുറ്റം: ശാന്തിവിള ദിനേശ്
മോഹൻലാലിനെതിരെ നടി ശാന്തി വില്യംസ് നടത്തിയ വിമർശനം വാർത്തയായതാണ്. അന്തരിച്ച ഭർത്താവ് വില്യംസിന് മോഹൻലാലുമായി വലിയ സൗഹൃദമുണ്ടായിരുന്നെങ്കിലും അദ്ദേഹം മരിച്ചപ്പോൾ മോഹൻലാൽ വന്നില്ലെന്ന് ശാന്തി വില്യംസ് തുറന്ന് പറഞ്ഞു. വിഷയത്തിൽ ജോമോൻ പുത്തൻപുരയ്ക്കൽ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്ന തമ്പി കണ്ണന്താനം മരിച്ചപ്പോഴും ഇതുപോലെ തന്നെയായിരുന്നു. മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിൽ എത്തിച്ചത് സംവിധായകൻ തമ്പി കണ്ണന്താനം ആയിരുന്നു. എന്നിട്ടും തമ്പി കണ്ണന്താനം മരിച്ചപ്പോൾ മോഹൻലാൽ വന്നേയില്ല. അന്ന് ഞാൻ ഈ കാര്യങ്ങളൊക്കെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ക്യാമറാമാൻ വില്യംസിനെ എനിക്ക് നേരിട്ട് പരിചയമുള്ളതാണ് എന്നായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ കുറിപ്പ്. ഇതിനെതിരെ പ്രതികരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്.

സഹപ്രവർത്തകർ മരിക്കുമ്പോൾ മമ്മൂട്ടിയും മോഹൻലാലും വരാത്തതിൽ മാത്രമാണ് നാട്ടുകാർക്ക് ദുഖവും ദേഷ്യവും സങ്കടവുമുള്ളത്. അവർക്കെന്താ കൊമ്പുണ്ടോ എന്ന് ഞാൻ ചോദിക്കും. കണ്ണന്താനം നിർമ്മിച്ച കടലോരക്കാറ്റ് എന്ന ദയനീയമായി പൊളിഞ്ഞ് പോയ സിനിമയിലെ നായകനായിരുന്നു സുരേഷ് ഗോപി. അയാൾ പൊതുപ്രവർത്തകൻ കൂടിയല്ലേ. അന്വേഷിച്ച് പോകേണ്ടേ. എന്താണ് നിങ്ങൾ സുരേഷ് ഗോപിയുടെ പേര് പറയാത്തത്. സുരേഷ് ഗോപി തിരിഞ്ഞ് നോക്കിയില്ലെന്ന് ഒരാളും പറയുന്നില്ല.
വില്യംസ് ക്യാമറ വെച്ച എത്രയോ സിനിമകളിൽ സുരേഷ് ഗോപി നായകനായി നിന്നിട്ടുണ്ട്. സുരേഷ് തിരിഞ്ഞ് നോക്കിയില്ലെന്ന് ശാന്തി വില്യംസ് പറയാത്തതെന്താണെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അതേസമയം വില്യംസ് മരിച്ചപ്പോൾ സുരേഷ് ഗോപിയും കലാഭവൻ മണിയും വന്നെന്നും കുറച്ച് കാശ് തന്നെന്നും ശാന്തി വില്യംസ് നേരത്തെ പറഞ്ഞിട്ടുണ്ട്.

വില്യംസിനെക്കുറിച്ച് മോശമായാണ് ശാന്തി സംസാരിക്കാറെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. വില്യംസിനെ ശാന്തി വിളിക്കുന്നത് കുരങ്ങൻ എന്നാണ്. കാരണം അയാൾക്ക് സൗന്ദര്യമില്ല. ഇവരാണെങ്കിൽ സൗന്ദര്യ റാണിയും. വീട്ടിൽ വന്നപ്പോൾ കപ്പയും മീൻകറിയും മോഹൻലാൽ കഴിച്ചത് പട്ടിണി ആയത് കൊണ്ടല്ല. ശാന്തി ചേച്ചി വെക്കുന്ന ഭക്ഷണം വെക്കാം എന്ന് കൊതിച്ചിട്ടാകും. ഇനി അക്കാര്യം വിളിച്ച് പറഞ്ഞ് സ്വയം ചെറുതാകേണ്ട. തിരനോട്ടം എന്ന സിനിമയുടെ ചർച്ചക്കാലങ്ങളിലും ഷൂട്ടിംഗ് നടക്കുമ്പോഴും മോഹൻലാലിനുൾപ്പെടെ വെച്ച് വിളമ്പിയ സുരേഷ് കുമാറിന്റെ അമ്മ എന്തൊക്കെ പരാതി പറയണമെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
സുരേഷിന്റെ അച്ഛൻ മരിച്ചപ്പോൾ ലാലോ മമ്മൂട്ടിയോ വന്നോ എന്ന് തന്നെ എനിക്ക് സംശയമാണ്. ആരെങ്കിലും ഈ നേരം വരെ അതിന്റെ പേരിൽ പരാതി പറഞ്ഞതും ഞാൻ കേട്ടിട്ടില്ല. സമയമുള്ളവർ, ഓർക്കുന്നവർ, നല്ല മനസുള്ളവർ വരട്ടെ. വന്നില്ലെന്ന് പറഞ്ഞ് പരാതിപ്പെട്ട് പരിഹാസ്യരാകേണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. വില്യംസ് മരിച്ച ശേഷം മോഹൻലാൽ തന്റെ കുടുംബത്തെ പൂർണമായും അവഗണിച്ചെന്നാണ് ശാന്തി വില്യംസ് പറയുന്നത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ലാലു നമ്മുടെ കുടുംബം നോക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹൻലാൽ ആരാണ് നമ്മുടെ കുടുംബം നോക്കാൻ എന്ന് ഞാനും ചോദിച്ചു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞങ്ങളുടെ സ്വത്തുക്കളൊക്കെ പോയി. വീട് പോയി, കാറ് പോയി. ഒരാൾ പറ്റിച്ചതാണ്. അതോടെ ഞങ്ങളുടെ കഷ്ടകാലം തുടങ്ങി. പിന്നെ വർക്കില്ലാതായി.


Click it and Unblock the Notifications











