ലളിത ചേച്ചി അനാഥയായി കിടക്കാന്‍ പാടില്ലെന്ന് തോന്നിയിട്ടാവാം; സരയൂവിൻ്റെ സ്‌നേഹത്തെ പറ്റി ശാന്തിവിള ദിനേശ്

മലയാള സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. കഴിഞ്ഞ ആഴ്ചയിലാണ് അപ്രതീക്ഷിതമായിട്ടുള്ള നടിയുടെ വേര്‍പാടുണ്ടാകുന്നത്. ആരാധകരെയും സിനിമ പ്രവര്‍ത്തകരെയും ഒരുപോലെ വേദനയിലാക്കി കൊണ്ടാണ് ലളിത പോയത്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം മലയാള സിനിമയിലെ താര രാജാക്കന്മാരും യുവതാരങ്ങളും ഒക്കെ ലളിതയെ അവസാനമായി കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ അവിടെ ശ്രദ്ധേയയായത് നടി സരയുവിന്റെ സാന്നിധ്യമായിരുന്നു.

രാത്രിയില്‍ തന്നെ ലളിതയെ കാണാന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ലാറ്റില്‍ എത്തിയ സരയൂ രാത്രി മുഴുവന്‍ കാവലിരുന്നു. മാത്രമല്ല ഒരു മകളെ പോലെ എല്ലാ കാര്യങ്ങളും നോക്കി കണ്ട് ചെയ്യുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സരയുവിനെ തേടി അഭിനന്ദനങ്ങളും എത്തി. ഇപ്പോഴിതാ സരയൂമാരെ പോലെ കുറെ പേര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് വീഡിയോയില്‍ ആണ് ദിനേശ് സരയുവിനെ പറ്റിയും മറ്റ് സിനിമാക്കാരെ കുറിച്ചും സംസാരിച്ചത്.

മകളെയോ മരുമകളെയോ പോലെ സരയൂ എന്ന പെണ്‍കുട്ടി ലളിത ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം കണ്ടു

ലളിത ചേച്ചി മരിച്ചു കഴിഞ്ഞ ഉടനെ മകന്‍ സിദ്ധാര്‍ഥിന്റെ തൃപ്പൂണിത്തറ ഉള്ള ഫ്‌ലാറ്റിലേക്കാണ് കൊണ്ടു വന്നത്. പാതിരാത്രിയിലും അവിടെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരൊക്കെ രാത്രിയില്‍ വന്നാണ് ലളിത ചേച്ചിയെ കാണുകയും ചാനലിന് ബൈറ്റ് കൊടുത്തിട്ട് പോവുകയും ചെയ്തത്. അതിനുശേഷം ഒരു യൂട്യൂബ് ചാനലില്‍ കാണിച്ച ദൃശ്യം കണ്ടപ്പോള്‍ എനിക്ക് വളരെയധികം വേദനയും ഒപ്പം അഭിമാനവും തോന്നി. മക്കള്‍ പോലും തളര്‍ന്ന സ്വന്തം ബെഡ്‌റൂമില്‍ കിടക്കുന്ന സമയത്ത് ഇത് ചേച്ചി ഒറ്റയ്ക്കായപ്പോള്‍ വെളുക്കുന്നതുവരെ ഒരു മകളെയോ മരുമകളെയോ പോലെ സരയൂ എന്ന പെണ്‍കുട്ടി ലളിത ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം കണ്ടു.

സരയൂവിനെ കണ്ടപ്പോള്‍ സിനിമാക്കാര്‍ എല്ലാവരും ദ്രോഹികള്‍ അല്ലെന്ന് മനസ്സിലായി

ഓരോ വിളക്കിലും എണ്ണ കുറയുമ്പോള്‍ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകള്‍ കെടാതെ സൂക്ഷിച്ചു. സാമ്പ്രാണിത്തിരി കത്തി തീരുമ്പോള്‍ പുതിയത് കുത്തി വെച്ച് ഒരു കസേരയില്‍ നേരം വെളുക്കുന്നതുവരെ ലളിത ചേച്ചിക്ക് കൂട്ടായി ഇരുന്നു. സരയൂവിനെ കണ്ടപ്പോള്‍ സിനിമാക്കാര്‍ എല്ലാവരും ദ്രോഹികള്‍ അല്ലെന്ന് മനസ്സിലായി.

പെണ്ണുങ്ങള്‍ക്ക് വേണ്ടി രാപകല്‍ ആക്രോശിക്കുന്ന ഒറ്റ എണ്ണത്തിനെയും അവിടെ കണ്ടില്ല

സരയൂ അവിടെ ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ മറ്റാരെങ്കിലും ഇരുന്നേനെ.പക്ഷേ സരയൂ കാണിച്ച ആത്മാര്‍ത്ഥത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. സരയുമാരെ പോലെ കുറെ പേര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചേച്ചി മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. തലയില്‍ കണ്ണട വെച്ച പെണ്ണുങ്ങള്‍ക്ക് വേണ്ടി രാപകല്‍ ആക്രോശിക്കുന്ന ഒറ്റ എണ്ണത്തിനെയും അവിടെ കണ്ടില്ല. അതുപോലെ ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലില്‍ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും ഞാന്‍ അവിടെ കണ്ടില്ല.

Recommended Video

KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam
 ചേച്ചി അനാഥയായി കിടക്കാന്‍ പാടില്ലെന്ന് സരയൂ വിചാരിച്ചു

അവരൊക്കെ പത്രക്കാര്‍ ചോദിക്കുമ്പോള്‍ ക്യാമറ വിഴുങ്ങുന്ന പരിപാടിക്ക് മാത്രമേ ഉള്ളൂ. അതൊക്കെ കപട സ്‌നേഹമാണ്. അതൊന്നുമല്ല സ്‌നേഹമെന്നും രാത്രിയുടെ ഏഴാം അതിനൊക്കെ ചേച്ചി ഒറ്റയ്ക്ക് അനാഥയായി കിടക്കാന്‍ പാടില്ല എന്ന് തോന്നിയിട്ട്, രക്തബന്ധം ഒന്നുമല്ല സ്‌നേഹത്തിന് ആധാരം അതിനപ്പുറം ആത്മാര്‍ത്ഥതയ്ക്കും സ്ഥാനമുണ്ടെന്ന് തെളിയിച്ചുകൊണ്ട് ഒരു അമ്മയ്ക്ക് വേണ്ടി എന്നപോലെ സരയൂ വിളക്കുകള്‍ക്ക് എണ്ണ പകര്‍ന്നു കൊടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വലിയ മതിപ്പ് തോന്നി. ഇനിയുള്ള കാലം സരയൂവിന് നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

More from Filmibeat

Read more about: sarayu സരയു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X