ഭ ഭ ബ കണ്ട് ഇറങ്ങിപ്പോകാമെന്ന് പറഞ്ഞു, സഹിക്കാൻ പറ്റില്ല; എന്തടിസ്ഥാനത്തിൽ ദിലീപ് ചെയ്തെന്നറിയില്ല: ശാന്തിവിള
ദിലീപും നടന്റെ ആരാധകരും ഏറെ പ്രതീക്ഷയോടെ കണ്ട സിനിമയാണ് ഭ ഭ ബ. ദിലീപ് ഈ സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന് പ്രേക്ഷകർ കരുതി. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഭ ഭ ബയ്ക്കായില്ല. എക്സ്റ്റൻഡണ്ട് കാമിയോ റോളിൽ മോഹൻലാൽ ഉണ്ടായിട്ട് പോലും ഫലമുണ്ടായില്ല. ദിലീപിന് വേണ്ടി നിരന്തരം സംസാരിക്കുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. എന്നാൽ ഭ ഭ ബയെ ശാന്തിവിള ദിനേശും തള്ളിപ്പറയുന്നു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഭ ഭ ഭ ആദ്യ ദിവസം കാണണമെന്ന് പറഞ്ഞയാളാണ് എന്റെ ഭാര്യ. അങ്ങനെ വാശി പിടിക്കുന്ന ആളല്ല. തിരക്ക് കുറയുമ്പോഴേ പോകൂ. പക്ഷെ ഭ ഭ ബ രാത്രി 12 മണിക്കുള്ള ഷോയ്ക്ക് പോയി ഞങ്ങൾ കണ്ടു. 10-20 മിനുട്ട് കഴിഞ്ഞപ്പോൾ പോകാമെന്ന് എന്നോട് പറഞ്ഞു. സഹിക്കാൻ പറ്റില്ല. എന്തടിസ്ഥാനത്തിൽ ദിലീപ് ചെയ്തു എന്നെനിക്കറിയില്ല. നമ്മൾ ചോദിച്ചാൽ ചേട്ടന് പുതിയ ജനറേഷനെ അറിഞ്ഞ് കൂടാത്തത് കൊണ്ടാണ്, അവർക്ക് വേണ്ടി ചെയ്തതാണെന്ന് പറയും.

പക്ഷെ ഞാനിപ്പോഴും വിചാരിക്കുന്നത് സിഐഡി മൂസ, കുഞ്ഞിക്കൂനൻ, പറക്കുംതളിക പോലുള്ള സിനിമകൾ ചെയ്താൽ ദിലീപിന് ഇനിയുമാെരു സ്പേസ് ഇവിടെ ഉണ്ടാക്കാമെന്നാണ്. അല്ലാതെ ഇത് പോലുള്ള സിനിമകൾ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഇനിയും 10 വർഷം നായകനായി ദിലീപിന് പോകാൻ പറ്റും. പക്ഷെ സിനിമകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











