സീനിയർ നടി എന്ന ലെവലിൽ ഇടപെട്ടില്ല, സദാ പൃഥ്വിരാജിന്റെ കാര്യം പറഞ്ഞ് പരിഭവം; മല്ലിക സുകുമാരന് വിമർശനം
അമ്മ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളിൽ കൃത്യമായി നിലപാടെടുക്കാത്തവരെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്.
കമ്മറ്റിക്കകത്ത് വ്യക്തമായി, നിഷ്പക്ഷമായ സമീപനം സ്വീകരിക്കുമെന്ന് കരുതിയ ജോയ് മാത്യു പോലും അഴകാെഴമ്പൻ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. വിഡി സതീശനിലൂടെ ചലച്ചിത്ര അക്കാദമി ചെയർമാനാകും എന്നുറച്ച് വിശ്വസിക്കുന്നതിനാലാകണം ആരെയും പിണക്കി തന്റെ വഴി അടയ്ക്കേണ്ടെന്ന് ജോയ് മാത്യു നിലപാടെടുത്തത് എന്നാണ് പറയുന്നത്. പക്വത ഇല്ലാത്തവരാണ് അമ്മ ഭരിക്കുന്നതെന്ന ഒറ്റ കമന്റിൽ ജോയ് മാത്യു അമ്മയിലെ ഇഷ്യു അവസാനിപ്പിച്ചു. ആ പക്വത ഇല്ലാത്തവരിൽ ജോയ് മാത്യുവും പെടില്ലേ എന്നാണ് എന്റെ ചോദ്യം.
മല്ലിക സുകുമാരൻ നിഷ്പക്ഷമതിയായി സീനിയർ നടി എന്ന ലെവലിൽ ഉയരുമെന്നാണ്. സദാ പൃഥ്വിരാജിനെതിരെ അമ്മക്കാർ നടപടിയെടുത്തു, അച്ഛൻ സുകുമാരനെ മാറ്റി നിർത്തി എന്നൊക്കെയുള്ള പരിഭവം പറച്ചിലും ചിലരെ ലക്ഷ്യം വെച്ച് എതിരാളികളുടെ പക്ഷം പിടിക്കുന്ന ലെവലിൽ പോയി മല്ലിക ചേച്ചിയെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു.

അമ്മ സംഘടനയ്ക്കുള്ളിലെ പ്രശ്നത്തിൽ അൻസിബ ഹസനെ തള്ളിപ്പറഞ്ഞാണ് മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം സംസാരിച്ചത്. കുക്കു പരമേശ്വരനെയും വിമർശിച്ചു. തന്നെ ലൂസ് ടോക്കർ എന്ന് കുക്കു വിളിച്ചെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. അൻസിബ മറ്റാരുടെയോ സ്വാധീനത്തിലാണെന്നും നടി പറഞ്ഞു.
ടിനി ഇങ്ങനെ ചെയ്തല്ലോ, എന്തൊരു വൃത്തികേടാ എന്നെനിക്ക് തോന്നി. പിന്നീടാണ് നേരിട്ടല്ല കേട്ടത് നീന കുറുപ്പ് പറഞ്ഞതാണെന്ന്. അപ്പോൾ ഞാൻ അന്വേഷിച്ചു. അതിന്റിടയിൽ കൂടെ അൻസിബ ഒരു വാചകം പറഞ്ഞു. കുടപ്പനക്കുന്ന് രാജീവും മകനും ഈ കഥ പറഞ്ഞില്ലായിരുന്നെങ്കിൽ എന്നെ പിടിച്ച് ജയിലിൽ അടയ്ക്കില്ലായിരുന്നോ എന്ന്. അവിടെയാണ് അൻസിബയെക്കുറിച്ചുള്ള എന്റെ അഭിപ്രായം പോയത്. കുടപ്പനക്കുന്ന് രാജീവിന്റെ മെസേജ് അൻസിബയ്ക്ക് എവിടെ നിന്ന് കിട്ടി. സ്പോൺസറിംഗുമായി ബന്ധപ്പെട്ട് അൻസിബ പറഞ്ഞത് മതപരമായി ബന്ധപ്പെട്ട് ഒരുത്തന്റെയും ഡിസ്പ്ലേ അവിടെ വരാൻ പാടില്ല എന്നാണ്.
അത് പറയാൻ എന്ത് വികാരമാണ് അൻസിബയ്ക്ക് തോന്നിയത്. അൻസിബയ്ക്ക് ഹിന്ദുക്കളോട് വിരോധം ഇല്ലല്ലോ. അതേ അമ്പലത്തിൽ അൻസിബ പോയിട്ടുണ്ട്. പരിപാടിക്കാണോ എന്നറിയില്ല. ടിനി ജിഹാദി എന്ന് വിളിക്കുന്നത് ഞങ്ങളാരും കേട്ടില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ മനസിലാക്കിയത് ഇതൊന്നും അൻസിബയോട് നേരിട്ട് ചെയ്ത കാര്യങ്ങളല്ലെന്നാണെന്നും മല്ലിക സുകുമാരൻ പറയുന്നു.
അൻസിബയുടെ ദൃശ്യം സിനിമ ഹിന്ദുക്കളാരും കണ്ടിട്ടില്ലേ. വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിത്തിരുകി കൊടുക്കരുത് എന്നേ എനിക്ക് പറയാനുള്ളൂയെന്നും മല്ലിക സുകുമാരൻ വിമർശിച്ചു. അതേസമയം അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നും കേസെടുക്കേണ്ടെന്നുമുള്ള നിലപാടിലാണ് പൊലീസ്.കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പറ്റില്ലെന്നാണ് പൊലീസ് നിലപാട്. കടവന്ത്ര പൊലീസ് ഉടൻ സെൻട്രൽ എസ്പിക്ക് റിപ്പോർട്ട് നൽകും. പരാതിയുമായി ബന്ധപ്പെട്ട് അൻസിബ കോടതിയെ സമീപിച്ചിരുന്നു.


Click it and Unblock the Notifications
