ദിലീപ് മറന്നാലും ഞാൻ മറക്കില്ല; ഒന്നും കാണാതെ മല്ലിക ചേച്ചി പറയില്ല; എന്തോ നടക്കാൻ പോകുന്നു; ശാന്തിവിള ദിനേശ്
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് മല്ലിക സുകുമാരൻ. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും തന്റേതായ നിലപാടുകൾ മല്ലിക സുകുമാരനുണ്ട്. അടുത്തിടെ മലയാള സിനിമാ രംഗത്തുണ്ടായ വിവാദങ്ങളിലെല്ലാം നടി തന്റെ അഭിപ്രായം പങ്കുവെച്ചു. ഇപ്പോഴിതാ മല്ലിക സുകുമാരനെതിരെ വിമർശനം ഉന്നയിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കഴിഞ്ഞ അമ്മ സംഘടനയ്ക്ക് പറ്റിയ ചില പാളിച്ചകളെക്കുറിച്ച് നടി സംസാരിക്കുകയുണ്ടായി. ഇതിനെതിരെയാണ് ശാന്തിവിള ദിനേശന്റെ വിമർശനം.
പണ്ടുള്ളവർ പശു വാല് പൊക്കുമ്പോൾ എന്തിനാണെന്ന് അറിയാം. എനിക്ക് പ്രിയപ്പെട്ട മല്ലിക ചേച്ചി ഡയലോഗ് അടിക്കുന്നെങ്കിൽ ഓർത്ത് കൊള്ളൂക, അതിന് പിന്നിൽ എന്തോ കാര്യം വരാൻ പോകുന്നു. അടുത്തിടെ മോദിയെ പുകഴ്ത്തി സംസാരിച്ചു. ദേശീയ അവാർഡ് വരാറായില്ലേ, മല്ലിക നരേന്ദ്ര മോദിയെ പുകഴ്ത്തി പറയുന്നു എന്ന് എന്നോടൊരാൾ പറഞ്ഞു. ആലോചിച്ചപ്പോൾ ശരിയാണ്. അങ്ങനെ ആർക്കും സംശയം തോന്നാമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

മല്ലിക ചേച്ചി എന്തെങ്കിലും കമന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ദൂരവ്യാപകമായ എന്തോ നടക്കാൻ പോകുന്നു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ സ്തനാർബുദ ബോധവൽക്കരണത്തിന്റെ പരിപാടിയിൽ പങ്കെടുത്തതാണ്. എന്നാൽ ആ പരിപാടിക്കിടെ നടി സംസാരിച്ചത് അമ്മ എന്ന സംഘടനയെക്കുറിച്ചാണ്. അതിന് പിന്നിൽ എന്തോ ലക്ഷ്യമുണ്ടെന്ന് ശാന്തിവിള ദിനേശ് വാദിക്കുന്നു.
അമ്മയുടെ പ്രസിഡന്റായി പൃഥിരാജ് വരണമെന്നുണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞാൽ പോരെ. മോശമാകില്ല. കണിശക്കാരനായ പൃഥി അമ്മയുടെ പ്രസിഡന്റ് ആകുന്നതിൽ കുഴപ്പമില്ല. അത് തുറന്ന് പറയാതെ അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണെന്ന് സംവിധായകൻ ആരോപിച്ചു. അമ്മയ്ക്കുള്ളിൽ പലരും അവരവരുടെ ഇഷ്ടങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളതെന്ന് മല്ലിക ചേച്ചി പറയുന്നു. അമ്മയിൽ മാത്രമല്ല അതുള്ളത്. സുകുമാരന് സ്വന്തമായി കല്യാണ മണ്ഡപം ഉണ്ടായിരുന്നു.

അവിടെ പോകുന്നത് കെഎസ്ഡിഎഫ്സിയുടെ കാറിലായിരുന്നു. കെഎസ്എഫ്ഡിസിയുടെ പൈസ ധൂർത്തടിക്കുന്നെന്ന് അന്ന് വാർത്ത വന്നെന്നും ശാന്തിവിള ദിനേശ് ഓർത്തു. സഹോദരൻ ഡോ. എംവി പിള്ള മുൻ മുഖ്യമന്ത്രി കരുണാകരന്റെ ഭാര്യയെ ചികിത്സിച്ചിട്ടുണ്ടെന്ന കെയർ ഓഫ് വെച്ച് മല്ലിക ചേച്ചി സുകുമാരനെ കെഎസ്എഫ്ഡിസി ഡയറക്ടർ വരെയാക്കിയെന്ന് ശാന്തിവിള ദിനേശൻ ആരോപിച്ചു.
അമ്മയ്ക്കുള്ളിൽ പലരും അവരുടെ ഇഷ്ടങ്ങൾ നടത്തുന്നു എന്ന മല്ലിക സുകുമാരന്റെ വിമർശനത്തിലും ശാന്തിവിള ദിനേശ് പ്രതികരിച്ചു. എല്ലാവർക്കും അവരുടേതായ ഇഷ്ടാനിഷ്ടങ്ങൾ കാണുമെന്ന് സംവിധായകൻ പറയുന്നു. നടിയെ ആക്രമിച്ച കേസിന് ശേഷം നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ചേച്ചിയുടെ മകൻ വന്ന് എന്താണ് നിലപാടെന്ന് നോക്കട്ടെയെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്തിയാണല്ലോ ദിലീപിനെക്കൊണ്ട് രാജി വെപ്പിച്ചത്. ദിലീപ് മറന്നാലും മറ്റുള്ളവർ മറക്കില്ല. ഞാൻ എന്തായാലും മറക്കില്ല. സംഘടന പിളരാതിരിക്കാൻ വേണ്ടിയാണ് ദിലീപ് രാജി വെച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.


Click it and Unblock the Notifications