twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    '73 വയസ്സായ മമ്മൂട്ടി 25 കാരിയുടെ പിറകെ, മോഹൻലാൽ ചെയ്യുന്നത് ദ്രോഹം; ഞാൻ നിർത്തി'; ശാന്തിവിള ദിനേശ്

    |

    മലയാള സിനിമയിലെ രണ്ട് പ്രമുഖ താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും വൻ ആരാധക വൃന്ദമുള്ള ഇരുവരും മലയാളത്തിൽ ഇന്നും പകരം വെക്കാനില്ലാത്ത സൂപ്പർ സ്റ്റാറുകൾ ആണ്. 71 കാരനാണ് മമ്മൂട്ടി. മോഹൻലാലിന്റെ പ്രായം 62 ഉം. ഈ പ്രായത്തിലും കരിയറിൽ തിളങ്ങി നിൽക്കുന്ന ഇരുവരെയും ആരാധകർ അഭിനന്ദിക്കുന്നു.

    അതേസമയം ഇരുവരും പ്രായത്തെ അം​ഗീകരിക്കണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. രണ്ട് പേർക്കെതിരെയും രൂക്ഷ വിമർശനം ആണ് ഇദ്ദേഹം മാസ്റ്റർ ബിൻ ചാനലിലൂടെ ഉന്നയിച്ചിരിക്കുന്നത്.

    Also Read: 'കഴിവുള്ളവർക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കും, കുടിയനായി അഴിഞ്ഞാടുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു'; മാർത്താണ്ഡൻAlso Read: 'കഴിവുള്ളവർക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കും, കുടിയനായി അഴിഞ്ഞാടുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു'; മാർത്താണ്ഡൻ

    വെറുതെ നമ്മുടെ സമയവും പൈസയും കൊടുത്ത് തിയറ്ററിൽ നിന്നും ഇറങ്ങിപ്പോവുന്നത് എന്തിനാണ്

    'പണ്ട് മോ​ഹൻലാലിന്റെ ഒറ്റ സിനിമ വിടാത്ത ആളായിരുന്നു. ഇപ്പോൾ ഞാൻ മോഹൻലാലിന്റെ പത്തിരുപത് സിനിമ കണ്ടിട്ടില്ല അയ്യോ സഹിക്കാൻ പറ്റില്ല, പെരുച്ചാഴി ഊച്ചാളി എന്നൊക്കെ പറഞ്ഞ്. വെറുതെ നമ്മുടെ സമയവും പൈസയും കൊടുത്ത് തിയറ്ററിൽ നിന്നും ഇറങ്ങിപ്പോവുന്നത് എന്തിനാണ്'

    'മോഹൻലാലിനെയും മമ്മൂട്ടിയെയും ഇന്ന് ഊറ്റി എടുക്കുകയാണ്. കാരണം അവരുടെ കാ​ലഘട്ടം കഴിഞ്ഞു. അതിനാൽ‌ അവരെ മാക്സിമം വിറ്റെടുക്കുന്നു'

    'മോൺസ്റ്റർ എന്ന സിനിമയുടെ ജാതകം നമുക്ക് അറിയാമല്ലോ, രണ്ടോ മൂന്നോ വർഷമായി കൊറോണക്കാലത്ത് ഷൂട്ട് ചെയ്തതാണ്. ഷാജി കൈലാസിന്റെ എലോൺ സിനിമ രണ്ടോ മൂന്ന് വർഷമായി വെച്ചോണ്ടിരിക്കുകയാണ്'

     പക്ഷെ പ്രായത്തിനുസരിച്ചുള്ള വേഷം ചെയ്യണം

    Also Read: ഭാര്യയുടെ ക്ലീവേജ് കാണുന്നതില്‍ നിനക്ക് കുഴപ്പമില്ലേ; ഡ്രസ് ഇടുമ്പോള്‍ ജീവയോട് ചോദിക്കാറില്ലെന്ന് അപര്‍ണAlso Read: ഭാര്യയുടെ ക്ലീവേജ് കാണുന്നതില്‍ നിനക്ക് കുഴപ്പമില്ലേ; ഡ്രസ് ഇടുമ്പോള്‍ ജീവയോട് ചോദിക്കാറില്ലെന്ന് അപര്‍ണ

    'അമിതാബ് ബച്ചനും രജിനികാന്തും ചെയ്ത പോലെ നായക വേഷം ചെയ്യാം. പക്ഷെ പ്രായത്തിനുസരിച്ചുള്ള വേഷം ചെയ്യണം. എന്ത് കൊണ്ടാണ് നമ്മൾ ഇത്ര വർഷമായിട്ടും അരനാഴിക നേരത്തിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്ത് കൊണ്ടാണ് ചെമ്മീനിലെ പഴനിയെക്കുറിച്ച് സംസാരിക്കുന്നത്'

    'ചെമ്പൻ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നത്. ആ കഥാപാത്രം ചെയ്ത് വെച്ചിരിക്കുന്ന ആളുകൾ എന്ത് മനോഹരമായി ചെയ്ത് വെച്ചിരിക്കുന്നു'

    അത് പോലുള്ള ശക്തമായ കഥാപാത്രങ്ങൾ ചെയ്യണം

    'ലേലത്തിലെ സുരേഷ് ​ഗോപിയുടെ അച്ഛനായി എംജി സോമൻ അഭിനയിച്ച വേഷം ഇപ്പോഴും എന്ത് കൊണ്ടാണ് ചർച്ച ചെയ്യുന്നത്. അത് പോലുള്ള ശക്തമായ കഥാപാത്രങ്ങൾ ചെയ്യണം. രജിനികാന്ത് നടക്കുന്നത് പോലെ കഷണ്ടിയുമായി നടക്കാൻ ഇവർക്കൊന്നും സ്വപ്നം കാണാൻ പറ്റില്ല.
    തമിഴനാണ് ഇത്തരം കാര്യങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്'

     മമ്മൂട്ടി 25 വയസ്സായ പെണ്ണിന്റെ കാമുക വേഷം ചെയ്ത് കൊണ്ട് നടന്നാൽ...

    'അവിടെ പോലും അവരെ പേടിക്കാതെ ഇമേജിന്റെ തടങ്കലില്ലാതെ നടക്കുന്ന ആളാണ് രജിനികാന്ത്. മമ്മൂട്ടി 25 വയസ്സായ പെണ്ണിന്റെ കാമുക വേഷം ചെയ്ത് കൊണ്ട് നടന്നാൽ ആളുകൾക്ക് അറിയാം ഡാ പൊട്ടാ 73 വയസ്സ് ആയില്ലേ, നീ കാള പോലെ ആയിട്ടല്ലേ പെണ്ണിന്റെ പിറകെ നടക്കുന്നതെന്ന് ചോദിക്കും. നേരെ മറിച്ച് അമരത്തിലെ അച്ചൂട്ടിയെയൊക്കെ പോലെ ഒരു പത്ത് വേഷം ചെയ്താൽ എന്നും നിൽക്കും'

    അയാൾ വിചാരിച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ ഉണ്ടായേനെ

    'വാനപ്രസ്ഥത്തിൽ മോഹൻലാൽ ചെയ്ത പോലെ പത്ത് വേഷം ചെയ്താൽ മോഹൻലാലിനെ ഓർക്കും. അതിന് പകരം മോൺസ്റ്ററും കീൺസ്റ്ററും ചെയ്ത് കൊണ്ടിരുന്നാൽ ജനം തള്ളയ്ക്ക് വിളിക്കും. അത് ഇവർ മനസ്സിലാക്കുന്നില്ല. പുഴു, ഉണ്ട പോലുള്ള സിനിമകൾ മമ്മൂട്ടി ഇടയ്ക്ക് ചെയ്യുന്നുണ്ട്. അത് പോലും മോഹൻലാൽ ചെയ്യുന്നില്ല'

    'മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹം ചെയ്യുന്നു എന്ന് ഞാൻ പറയും. അയാൾ വിചാരിച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ ഉണ്ടായേനെ. അയാളെ ആന്റണി പെരുമ്പാവൂർ വിറ്റെടുക്കുന്നു. അയാൾ നിന്ന് കൊടുക്കുന്നു. ഒഴുക്കിനൊപ്പം നീന്താതെ ഇങ്ങനെ പോവുന്നു,' ശാന്തിവിള ദിനേശ് പറഞ്ഞു.

    Read more about: santhivila dinesh
    English summary
    Santhivila Dinesh Criticize Mohanlal And Mammootty; Says They Don't Realize Their Age
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X