'അന്നും ഓക്കെയല്ലേ എന്ന് ചോദിച്ചതാണ്, എന്തായെന്ന് പറയേണ്ടല്ലോ; ആന്റണിയെ മോഹൻലാൽ തടയണമായിരുന്നു'
സിനിമാ സമരവുമായി ബന്ധപ്പെട്ട് നിർമാതാക്കൾ തമ്മിലുള്ള പ്രശ്നം രൂക്ഷമായി തുടരുകയാണ്. പ്രൊഡ്യൂസേർസ് അസോസിയേഷൻ നേതാവായ സുരേഷ് കുമാർ നടത്തിയ പത്രസമ്മേളനത്തിനെതിരെ ആന്റണി പെരുമ്പാവൂർ പരസ്യ വിമർശനം ഉന്നയിച്ചു. എമ്പുരാന്റെ നിർമാണ ചെലവിെനക്കുറിച്ച് ഒരു അഭിമുഖത്തിൽ സുരേഷ് കുമാർ പരാമർശിച്ചിരുന്നു. ഇതും ആന്റണി പെരുമ്പാവൂർ വിമർശിച്ചു. ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങൾ രംഗത്ത് വന്നു.
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെ വിമർശിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ സംസാരിച്ചതും മോഹൻലാൽ പിന്തുണച്ചതും തെറ്റാണെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ലെറ്റ്സ് ക്യാമറ ആക്ഷൻ എന്ന സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

ആന്റണി സിനിമ കണ്ട് തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ചയാളാണ് സുരേഷ് കുമാർ. അറിയില്ലെങ്കിൽ മോഹൻലാലിനോട് ചോദിച്ചാൽ മതി. പറഞ്ഞ് തരും. ഒരു ട്രെയിനിൽ കേരള കൗമുദി പത്രവും വിരിച്ച് മദ്രാസിൽ പോയ ഒരു സംഘം ചെറുപ്പക്കാരുണ്ടായിരുന്നു തിരുവനന്തപുരത്ത്. അന്ന് സുരേഷ് കുമാറാണ് മുകളിൽ. ഒരിക്കൽ ഞാൻ ഇന്റർവ്യൂ ചെയ്തപ്പോൾ മോഹൻലാൽ എന്നോട് പറഞ്ഞത് ഇന്നലെകളിലേക്ക് തിരിഞ്ഞ് നോക്കരുത്, ഒഴുക്കിനെതിരെ നീന്തരുത്, ഒഴുക്കിനൊപ്പം പോയാൽ നമ്മുടെ കാര്യങ്ങൾ ഓക്കെയാണല്ലോ എന്നാണ്.
ആ ചിന്താഗതി കൊണ്ടായിരിക്കാം സുരേഷ് കുമാറിനെ തെറി വിളിക്കരുത്, മോശം വർത്തമാനങ്ങൾ പറയരുതെന്ന് മോഹൻലാൽ ആന്റണിയെ വിലക്കാതിരുന്നതെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു. തന്നോടൊരാൾ പറഞ്ഞ കാര്യവും ശാന്തിവിള ദിനേശ് പങ്കുവെച്ചു. ആന്റണി പെരുമ്പാവൂർ മോഹൻലാലുള്ള സദസ്സിൽ ചെന്നു.

അവിടെയുള്ള ധനാഢ്യനായ ഒരാളോട് 50 കോടി മുടക്കി ഞാൻ സിനിമയെടുക്കുകയാണ് ഓക്കെയല്ലേ എന്ന് ചോദിച്ചു. ആന്റണി പെരുമ്പാവൂരിന്റെ വാക്കാണിത് ഓക്കെയല്ലേ എന്ന്. അതാണിപ്പോൾ പൃഥ്വിരാജ് പറഞ്ഞ് കൊണ്ട് നടക്കുന്നത്. 50 കോടിയൊക്കെ മുടക്കി ഒടിയൻ മലയാളത്തിലാണ് എടുക്കുന്നതെന്ന് ഓർമയുണ്ടെങ്കിൽ ഓക്കെയാണ് എന്ന് കേട്ട് കൊണ്ടിരുന്ന ഒരാൾ അന്ന് പറഞ്ഞു.
ഒടിയൻ എന്തായെന്ന് ഞാൻ പറയേണ്ടല്ലോ. നൂറ് കോടി മുടക്കി അറബിക്കടലിന്റെ സിംഹം എന്ന സിനിമ ചെയ്തു. അപ്പോഴും ഓക്കെയല്ലേ എന്ന് ചോദിച്ചു. കാക്കത്തൊള്ളായിരം ദിവസം ഷൂട്ട് ചെയ്തെന്ന് പറയുന്ന ബറോസിനും ഓക്കെയല്ലേ എന്ന് ചോദിച്ചു. കോടികൾ സിനിമയ്ക്ക് നഷ്ടം വന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഇന്നലെകൾ ആന്റണി പെരുമ്പാവൂർ ഓർക്കണം. അത് ഓർക്കാത്ത ഒരുത്തനും രക്ഷപ്പെട്ടിട്ടില്ല. സുരേഷ് കുമാറിനെക്കുറിച്ച് ഇങ്ങനെ പറയരുതെന്ന് മോഹൻലാൽ ആന്റണി പെരുമ്പാവൂരിനോട് പറയേണ്ടതായിരുന്നെന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
എമ്പുരാന്റെ ബജറ്റിനെക്കുറിച്ച് ആരാണ് പറഞ്ഞതെന്ന് സുരേഷ് കുമാർ വ്യക്തമാക്കേണ്ടതായിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രാെഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനം. അതേസമയം സംഘടനയിലുള്ള ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ സമരത്തെ അനുകൂലിക്കുന്നില്ല. അമ്മ സംഘടനയ്ക്കും ഇതിൽ അഭിപ്രായ വ്യത്യാസമുണ്ട്.


Click it and Unblock the Notifications











