എന്തുകൊണ്ട് സിനിമകളിൽ വിളിക്കുന്നില്ലെന്ന് ജ​ഗതി ചോദിച്ചില്ല, സംവിധായകനുമായി പിരിഞ്ഞതിന് കാരണം

ജ​ഗതി ശ്രീകുമാറിനെ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ അധികം കാണാതിരുന്നതിന് കാരണം എന്തെന്ന് സൂചിപ്പിച്ച് ശാന്തിവിള ദിനേശ്. പറഞ്ഞ വാക്കിന് വില കൽപ്പിക്കുന്ന ആളാണ് സത്യൻ അന്തിക്കാടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

പറയുന്ന വാക്കുകൾക്ക് വില വേണം എന്ന് വിശ്വസിക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാളാണ് നമ്മുടെ സത്യൻ അന്തിക്കാട്. എന്നെ മസിലാക്കി എന്നോടൊപ്പം ചേർന്ന് നിൽക്കുന്നവരാകണം എന്നോടൊപ്പമുള്ളവർ എന്ന വാശി അദ്ദേഹത്തിനുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദതത്താലും തിരക്കുകളാലും ചില സാഹചര്യങ്ങളിൽ മനുഷ്യർക്ക് വാക്ക് പാലിക്കാൻ പറ്റില്ല. മോഹൻലാൽ, ജ​ഗതി ശ്രീകുമാർ, നെടുമുടി വേണു തുടങ്ങിയവരൊക്കെ സത്യേട്ടനുമായി വഴിപിരിഞ്ഞ് പോയിട്ടുള്ളത് ഇക്കാരണം കൊണ്ട് മാത്രമാണ്.

Santhivila Dinesh

12 വർഷമോ മറ്റോ ആണ് നെടുമുടി വേണുവിനെ തന്റെ ഒരു സിനിമകളിലും അദ്ദേഹം സഹകരിപ്പിക്കാതിരുന്നത്. ഒടുവിൽ ഏതോ ഫങ്ഷനിൽ വെച്ച് കണ്ടപ്പോൾ വേണു ചേട്ടൻ തന്നെ അങ്ങോട്ട് ചെന്ന് സംസാരിച്ചു. സത്യാ, ജീവപരന്ത്യമെന്നാൽ 14 വർഷമേയുള്ളൂ. എന്നോടുള്ള പിണക്കം മാറാറായില്ലേ സത്യാ എന്ന് ചോദിച്ചു. അടുത്ത പടത്തിൽ സത്യേ‌ട്ടൻ വേണു ചേട്ടനെ വിളിച്ചു. ജ​ഗതി പിന്നെ അങ്ങനെയല്ല.

ആര് വന്നാലെന്ത് പോയാലെന്ത്. ഒരു പരിഭവവും പരാതിയും പറയാതെ സെറ്റിൽ നിന്ന് മുങ്ങിയും പൊങ്ങിയും അടൂർ മുതൽ അരവിന്ദാക്ഷന്റെ വരെ പടത്തിൽ അഭിനയിക്കും. ഏതെങ്കിലും കോലപ്പന്റെ പടമായാലും അടൂരിന്റെ പടമായാലും ജ​ഗതി കാണുന്നത് ഒരുപോലെയാണ്. പിടിച്ച് നിൽക്കണ്ടേ അനിയാ എന്നല്ലേ ഒരു പരിഭവവും അദ്ദേഹം പറയില്ല. സത്യേ‌ട്ടനോടും ജ​ഗതി തന്നെ സിനിമകളിൽ വിളിക്കാത്തതെന്തെന്ന് ചോദിച്ച് കാണില്ലെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

Santhivila Dinesh  Jagathy Sreekumar

വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റതിന് ശേഷം വർഷങ്ങളായി അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് ജ​ഗതി ശ്രീകുമാർ. അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടൻമാരിൽ ഒരാളായിരുന്നു ജ​ഗതി. പുതിയ സംവിധായകനാണെങ്കിൽ പോലും അവരെ ബഹുമാനിക്കുന്നതാണ് തന്റെ രീതിയെന്ന് ഒരിക്കൽ ജ​ഗതി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്.
ഇരുപത് വയസുകാരനായ പയ്യനും എനിക്ക് സംവിധായകൻ തന്നെയാണ്.

അദ്ദേഹം ആക്ഷൻ പറഞ്ഞാൽ ഞാൻ ആക്ട് ചെയ്യണം. ഞാൻ അറുപത് വയസുകാരനായത് കൊണ്ട് കാര്യമില്ല. നാളെ ഈ കൊച്ച് ചെറുക്കൻ സത്യജിത് റേയ് ആകാം, അടൂർ ​ഗോപാലകൃഷ്ണനാകാം. കമലോ, ലാൽ ജോസോ റോഷൻ ആൻഡ്രൂസോ ആകാം. ഇപ്പോൾ അവൻ ആരുമല്ലായിരിക്കാം. പക്ഷെ അവരെ ബഹുമാനിക്കാതി

വന്നിരിക്കുന്ന ജോലിക്ക് ശമ്പളം വാങ്ങുക, പോകുക എന്നതാണ് തന്റെ രീതിയെന്നും ജ​ഗതി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒപ്പമഭിനയിക്കുന്ന നടി വലിയ താരമാണോ ചെറിയ നടിയാണോ എന്ന് നോക്കാറില്ല. സംവിധായകനും നിർമാതാവും കൂടി ആലോചിച്ചാണ് ഒരു നടി വരുന്നത്. അവരുടെ ഉപജീവനമാർ​ഗം കൂടിയാണ്. അവരും ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും അവർ ജ​ഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കാൻ വന്നത്. ഒപ്പം അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞാൽ ആ വ്യക്തി മാനസികമായി തളരും. തളർന്നാൽ പെർഫോമൻസിനെ അത് ബാധിക്കും. മാത്രവുമല്ല അവരെ വേണ്ടെന്ന് പറയാൻ തനിക്ക് അവകാശമില്ലെന്നും ജ​ഗതി ശ്രീകുമാർ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X