ആ നടന്റെ ജിം ട്രെയിനറുടെയും ന്യൂട്രീഷ്യന്റെയും ചെലവുമെടുക്കണം; നേതാവായ ആ നിർമാതാവിന് സമ്മതിക്കേണ്ടി വന്നു

മലയാള സിനിമാ നിർമാണ രം​ഗത്തെ പ്രശ്നങ്ങൾ വാർത്താ പ്രാധാന്യം നേടുകയാണ്. കഴിഞ്ഞ ദിവസമാണ് നിർമാതാക്കളുടെ സംഘടന പത്രസമ്മേളനം വിളിച്ച് ഇപ്പോഴത്തെ സാഹചര്യം തുറന്ന് പറഞ്ഞത്. ജൂൺ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ച നിർമാതാക്കൾ താരങ്ങളുടെ അമിത പ്രതിഫലം, നിർമാണ ചെലവ് കൂടുന്നത് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ യുവ താരങ്ങൾ നിർമാതാക്കളെ വലയ്ക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സംഘടനാ നേതാവായിരുന്ന ഒരു നിർമാതാവിന് തന്നെ നായക നടന്റെ അന്യായമായ ആവശ്യങ്ങൾ നടത്തിക്കൊടുക്കേണ്ടി വന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സിനിമാ നിർമാതാക്കളുടെ നേതാവായിരുന്ന ഒരു നിർമാതാവ്. അദ്ദേഹം ഒരു സിനിമ ചെയ്യുന്നു. നാളെ ഷൂട്ടിം​ഗാണ്. ഇന്ന് അദ്ദേഹം അറിയുന്നത് ആ നായകനൊപ്പം എർത്തുകളായി ആറ് പേരുണ്ടെന്നാണ്. അവരുടെ താമസ ചെലവും യാത്രാ ചെലവുമെല്ലാം നിർമാതാവ് കൊടുക്കണം.

Santhivila Dinesh

നിർമാതാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനോട് ഞാനത് കൊടുക്കില്ല, ഞങ്ങളുടെ സംഘടനാ തീരുമാനം അനുസരിച്ച് ഇതൊന്നും കാെടുക്കാൻ പാടില്ലെന്ന് പറഞ്ഞു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നായകനോട് സംസാരിച്ചു. നായകൻ വളരെ കൂളായി വിളിച്ച് സംസാരിച്ചു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ആറ് പേരല്ല, എട്ട് പേരുണ്ടാകും. എന്റെ ജിം വർക്കൗട്ട് കൈകാര്യം ചെയ്യുന്ന ആളും ന്യൂട്രീഷ്യനും.

ആ എട്ട് പേർക്ക് താമസിക്കാനുള്ള റൂമും കാറുമില്ലെങ്കിൽ നമുക്കിന്ന് നിർത്താം, നാളെ ഷൂട്ടിം​ഗ് തുടങ്ങാതിരുന്നാൽ മതിയല്ലോ എന്ന് ചോദിച്ചു. നിർമാതാവിന് ഉത്തരം മുട്ടി. നിയമമുണ്ടാക്കിയ സംഘടനാ നേതാവായ നിർമാതാവിന് തന്നെ ആ എട്ട് പേരുടെ ചെലവുമെടുക്കേണ്ടി വന്നു. താരങ്ങൾ നിർമാതാക്കളെ കൊള്ളയടിക്കുകയാണെന്നും അന്ന് ശാന്തിവിള ദിനേശ് തുറന്നടിച്ചു.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X