ദേവനൊരു തുണ വേണം, ഞാൻ വിവാഹം ചെയ്യാം; ദേവന്റെ രണ്ടാം ഭാര്യയാകാൻ അവർ ആഗ്രഹിച്ചു; ശാന്തിവിള ദിനേശ്
മലയാള സിനിമയിൽ സുന്ദരനായ വില്ലനായി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന നടനാണ് ദേവൻ. നാദം എന്ന സിനിമയിലൂടെയാണ് നടൻ മലയാളത്തിൽ തുടക്കം കുറിക്കുന്ന്. ഹരിഹരന്റെ അരണ്യകം എന്ന സിനിമയിൽ നായക വേഷവും ദേവൻ ചെയ്തു. വില്ലൻ വേഷങ്ങളിലാണ് ദേവനെ തുടരെ പ്രേക്ഷകർ കണ്ടത്. അർഹമായ അവസരങ്ങൾ പലപ്പോഴും ദേവന് കിട്ടാതെ പോയിട്ടുണ്ട്. നായകനേക്കാൾ സുന്ദരനായ വില്ലൻ വേണ്ടെന്ന് പലരും ചിന്തിച്ചത് തന്റെ കരിയറിനെ ബാധിച്ചെന്ന് ദേവൻ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
മുറപ്പെണ്ണായ സുമയെയാണ് ദേവൻ വിവാഹം ചെയ്തത്. സംവിധായകൻ രാമു കാര്യാട്ടിന്റെ മകളാണ് സുമ. ലക്ഷ്മി എന്നാണ് ദേവന്റെയും സുമയുടെയും മകളുടെ പേര്. 2019 ൽ സുമ മരിച്ചു. എച്ച് വൺ എൻ വൺ പനി ബാധിച്ച് ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ദേവനെ വിവാഹം ചെയ്യാനാഗ്രഹിച്ച സ്ത്രീയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

യൂട്യബ് ചാനൽ തുടങ്ങിയ ശേഷം എനിക്ക് ആയിരക്കണക്കിന് സുഹൃത്തുക്കളുണ്ട്. അതിൽ ഒരു ശതമാനം പേരെയും നേരിൽ കണ്ടിട്ടില്ല. ഫോണിലൂടെയുള്ള സംസാരമാണ്. എന്നെ സ്ഥിരമായി വിളിക്കുന്ന കവിയത്രിയുണ്ട്. വലിയ ഉദ്യോഗസ്ഥയായിരുന്നു. പെൻഷനായി. ഭർത്താവ് മരിച്ചു. മകൾ വേറെയൊരു രാജ്യത്താണ് താമസിക്കുന്നത്. എറണാകുളത്ത് അവർ ഒറ്റയ്ക്കാണ്. കുന്ന് പോലെ കൂട്ടിവെച്ച സാമ്പത്തിക സ്ഥിതയുള്ള സ്ത്രീയാണ്. അവരെന്നെ ഇടയ്ക്ക് വിളിക്കും. സിനിമാക്കഥകൾ സംസാരിക്കവെ ഒരിക്കൽ എന്നോട് താങ്കൾ ആദ്യമായി വർക്ക് ചെയ്ത പടം ഊഴമാണല്ലേ എന്ന് ചോദിച്ചു. നായകനായ ദേവനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും.
ദേവേട്ടനെക്കുറിച്ച് എനിക്ക് കുറവുകളൊന്നും പറയാനില്ല. ഒരു കാര്യം പറഞ്ഞാൽ സീരിയസായി എടുക്കുമോ എന്ന് അവർ ചോദിച്ചു. ദേവന്റെ ഭാര്യ മരിച്ച് പോയില്ലേ, മകൾ എത്രയൊക്കെ സ്നേഹത്തോടെ പെരുമാറിയാലും അദ്ദേഹത്തിന് ഒരു തുണ വേണം. ദേവനോട് നിങ്ങൾ സംസാരിക്കൂ, ദേവനെ വിവാഹം കഴിക്കാൻ എനിക്കാഗ്രഹമുണ്ടെന്ന് അവർ പറഞ്ഞു.

അയ്യോ, അദ്ദേഹമിനി കല്യാണം കഴിക്കുമെന്ന് തോന്നുന്നില്ല. ഒന്ന് മുറപ്പെണ്ണിനെയാണ് കല്യാണം കഴിച്ചത്. അവർ വളരെ സ്നേഹത്തോടെ ജീവിച്ചവരാണ്. മകൾ കല്യാണം കഴിച്ച് കുട്ടിയൊക്കെ ആയി. ഇനി അദ്ദേഹമൊരു പുനർ ചിന്തനം നടത്തുമോ എന്ന് അറിയില്ലെന്ന് ഞാൻ പറഞ്ഞു. ദേവനൊരു തുണ വേണമെന്ന് തോന്നുകയാണെങ്കിൽ പറയൂ, എനിക്കും അങ്ങനെയൊരു തുണ വേണമെന്നുണ്ട്. ദേവന്റെ ഒരു രൂപ പോലും എനിക്ക് വേണ്ട, അദ്ദേഹത്തെ പൊന്ന് പോലെ നോക്കാം, സംസാരിച്ച് നോക്കെന്ന് അവർ.
അപ്പോഴത്തെ ആവശേത്തിൽ സംസാരിക്കാമെന്ന് ഞാനും പറഞ്ഞു. എന്നാൽ വീട്ടിൽ തന്റെ ഭാര്യയോട് ഇക്കാര്യം സംസാരിച്ചപ്പോൾ അത് വേണ്ടെന്നാണ് പറഞ്ഞതെന്നും ദേവനോട് ഇതുവരെ ഇക്കാര്യം ദേവനോട് സംസാരിച്ചിട്ടില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് ദേവൻ. അദ്ദേഹം തനിക്ക് പ്രിയപ്പെട്ടവനാണെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. സിനിമാ ലോകത്തെ നിരവധി വിശേഷങ്ങൾ ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ സിനിമാ രംഗത്ത് നടന്ന പല വിഷയങ്ങളെ സംബന്ധിച്ചും സംവിധായകൻ സംസാരിക്കുകയുണ്ടായി.


Click it and Unblock the Notifications