'ലാലും വീട്ടുടമസ്ഥനും ചേർന്ന് ദിവസവും മദ്യപാനസദസുണ്ടായിരുന്നു, വെടിയിറച്ചിയുമുണ്ടാകും'; ശാന്തിവിള ​ദിനേശ്!

സിനിമ മേഖലയിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ടിക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. ഇപ്പോൾ താരം മലയാളത്തിലെ നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലമായ ലാലിനെ കുറിച്ചും അന്തരിച്ച നടൻ രാജൻ പി ദേവിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ചത്. ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ബം​ഗ്ലാവിൽ ഔതയിൽ ലാലും രാജൻ പി ദേവും പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

ഭാവന, സാജൻ സൂര്യ, കൽപ്പന തുടങ്ങിയവരും സിനിമയുടെ ഭാ​ഗമായിരുന്നു. വളരെ വ്യത്യസ്തമായ പ്രമേയമായിരുന്നു സിനിമയുടേത്. ഔത എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ലാൽ അവതരിപ്പിച്ചത്. ഷൂട്ടിങ്ങിന് വീട് നൽകിയ വ്യക്തിയുടെ ശല്യം കാരണം ഒരു സമയത്ത് ലാൽ ഗതികെട്ടിരുന്നുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. 'പാലയിൽ ഉള്ള മുപ്പത് മുറികളുള്ള വീട്ടിലാണ് ബം​ഗ്ലാവിൽ ഔത ഷൂട്ട് ചെയ്തത്.'

Santhivila Dinesh, lal

'ഇന്ന് ആ വീട് ടൂറിസവുമായി ബന്ധപ്പെട്ടുള്ള ഹെറിടേജ് ഹൗസായി മാറ്റി കഴിഞ്ഞു. ആ വീട്ടിൽ ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഉടമസ്ഥൻ ഇടയ്ക്കിടെ വരും. അദ്ദേഹം വളരെ സരസനായ മനുഷ്യനാണ്. എന്നും വന്ന് ഷൂട്ടിങ് തീരുന്ന സമയം ചോദിക്കും. അത് അറിഞ്ഞ് കഴിയുമ്പോൾ അയാൾ പോകും.'

'പിന്നീടാണ് അറിഞ്ഞത് ഞാൻ പോയി കഴിയുമ്പോൾ ലാലും ഇദ്ദേഹവും ചേർന്നൊരു മദ്യപാനസദസുണ്ടായിരുന്നു എന്ന്. ദിവസവും ഇത് നടക്കും. അയാൾ വെടിയിറച്ചിയൊക്കെ ലാലിന് വേണ്ടി കൊണ്ടുവരും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ലാലേട്ടൻ എന്നോട് പറഞ്ഞു ഈ സെറ്റിൽ വെച്ച് ഞാൻ ചത്താൽ നീയാണ് ഉത്തരവാദിയെന്ന്.'

'ദിവസവും ഒരു പന്നിയും രണ്ട് ലിറ്റർ മദ്യവും താൻ ദിവസവും അടിച്ച് കേറ്റുന്നുണ്ടെന്നും അ​​ദ്ദേഹം പറഞ്ഞു. അപ്പോഴാണ് സത്യാവസ്ഥ ഞാൻ അറിഞ്ഞത്. ലാലേട്ടൻ നന്നായി ആഹാരം കഴിക്കുന്നയാളാണ്. മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ, നടൻ, നിർ‌മാതാവ്, തിരക്കഥാകൃത്ത് ഒക്കെയായ ഒരു മനുഷ്യനല്ലേ ലാലേട്ടൻ അദ്ദേഹത്തെ എനിക്ക് ഡയറക്ട് ചെയ്യാൻ പറ്റിയെന്നത് വലിയ സന്തോഷം നൽകുന്ന ഒന്നാണെന്നും', ശാന്തിവിള ദിനേശ് പറഞ്ഞു.

santhivila dinesh, lal

രാജൻ പി ദേവുമായി അടുത്ത ബന്ധം താൻ സൂക്ഷിച്ചിരുന്നുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നാടകത്തിലുള്ള കാലം മുതൽ തനിക്ക് രാജൻ പി ദേവുമായും ബെന്നി പി നായരമ്പലവുമായി സൗഹൃദമുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ബം​ഗ്ലാവിൽ ഔതയിൽ ഒരു ദിവസം അഭിനയിച്ച ശേഷം രാജൻ പി ദേവ് അസുഖബാധിതനായി എന്നും അദ്ദേഹം ആശുപത്രി വാസം കഴിഞ്ഞ് വന്ന് ശേഷമാണ് മറ്റ് ഭാ​ഗങ്ങൾ ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. 2009ലാണ് രാജൻ പി ​ദേവ് മരിച്ചത്. ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന വില്ലനും സ്വഭാവ നടനുമെല്ലാമായിരുന്നു രാജൻ പി ദേവ്. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, തമിഴ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: santhivila dinesh lal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X