'ദിലീപ് വളരെ ദയാലു, അവന് വീട് വെച്ച് കൊടുത്തതും ചിലവിന് പണം കൊടുത്തതും അദ്ദേഹം, എന്നിട്ടും തിരിഞ്ഞ് കൊത്തി'

By Desk

വിചാരണ പൂർത്തിയായതിനാൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ദിലീപുമായി ബന്ധപ്പെട്ട് തനിക്ക് അറിവുള്ള കാര്യങ്ങളും കോറൽ ​ഗ്ലോബിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് വെളിപ്പെടുത്തി.

ഒരാളെ ഫോക്കസ് ചെയ്താൽ അയാളെ ചട്ടിയിലാക്കണം എന്ന് മാത്രമെ മലയാളികൾക്ക് ആ​ഗ്രഹമുള്ളുവെന്ന് ശാന്തിവിള ​ദിനേശ് പറയുന്നു. ആറ്, ഏഴ് വർഷക്കാലം മലയാളികൾ ആവശ്യമായും ആവശ്യമില്ലാതെയും ചർച്ച ചെയ്ത, ഒരു നടന്റെ കരിയർ മുഴുവൻ നശിപ്പിച്ച, അയാളുടെ കോടിക്കണക്കിന് രൂപ നശിപ്പിച്ച, മാനസീകമായ പീഡനം നടത്തിയ കേസാണതിന്. അയാൾക്കും ഒരു ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ടെന്ന് പലരും ചിന്തിച്ചില്ല.

Dileep
Photo Credit: dileep / facebook

ഒരു പ്രബല ​ഗ്രൂപ്പ് നടത്തിയ ഒരിക്കലും കേരളത്തിൽ നടക്കാൻ പാടില്ലാത്ത ഒരു കേസിന്റെ വിധിയാണ് എട്ടാം തിയ്യതി പറയാൻ പോകുന്നത്. ഒരു നടിയെ ആക്രമിക്കുന്നു... അതിനുശേഷം അവരോട് തന്നെ ചോ​ദിക്കുന്നു എവിടെ കൊണ്ട് വിടണമെന്ന്... ഇതുപോലൊന്ന് ഇന്ത്യയിൽ എന്നല്ല ലോകത്ത് എവിടേയും നടന്ന് കാണില്ല. പൾസർ സുനിയും സംഘവും മനസാക്ഷി ഉള്ളവരായതുകൊണ്ട് എവിടെയാണ് പോകേണ്ടതെന്ന് നടിയോട് ചോദിച്ചു. ശേഷം ലാലിന്റെ വീട്ടിൽ കൊണ്ടുവിടുന്നു.

ആ നടിയുടെ അച്ഛൻ 35 വർഷത്തോളം എന്റെ സുഹൃത്തായിരുന്നു. എന്റെ സിനിമയിൽ നായികയായിട്ടുണ്ട്. ഞാൻ അവളെ അനിയത്തിയെപ്പോലെയാണ് കൊണ്ട് നടന്നിട്ടുള്ളത്. ഞാൻ അവൾക്കെതിരെ സംസാരിച്ചിട്ടും എന്റെ സുഖ വിവരങ്ങൾ അവൾ ആളുകളോട് തിരക്കാറുണ്ട്. എന്നെ കുറിച്ച് അവൾക്ക് ഒരു പരാതിയുമില്ല. പൈസ ഇല്ലാതിരുന്നപ്പോൾ അവൾ എന്നെ പണത്തിന് നിർബന്ധിച്ചിട്ടില്ല. ഒരു പെൺകുട്ടി പീഡനത്തിന് ഇരയായാൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

അത് ചെയ്യാതെ ലാൽ അടക്കമുള്ളവർ ആന്റോ ജോസഫിനെ വിളിച്ച് അറിയിക്കുകയാണ് ചെയ്തത്. പിടി തോമസിനേയും വിളിച്ച് വരുത്തിയത് എന്തിനാണെന്ന് അറിയില്ല. സ്ഥലം എംഎൽഎയെപോലുമല്ല അറിയിച്ചത്. കഥ ക്രിയേറ്റ് ചെയ്യുന്നത് കാണാനാണ് ഏറ്റവും രസം. പോലീസ് സ്റ്റേഷനിൽ അറിയിക്കാതെ സിറ്റി പോലീസ് കമ്മീഷണറെയാണ് എംഎൽഎ പോലും വിളിച്ചത്. പൾസർ സുനി നിരന്തരമായി നടിയുടെ വീട്ടിൽ ചെല്ലുകയും അവിടെയുള്ള എല്ലാവരുമായും സൗഹൃ​ദം പുലർത്തിയിരുന്നയാളാണ്.

ഒന്നും ആളുകൾ കൃത്യമായി ചർച്ച ചെയ്യുന്നില്ല. ഒരാളെ നമ്മൾ ഫോക്കസ് ചെയ്താൽ അയാളെ ചട്ടിയിലാക്കണം എന്ന് മാത്രമെ നമുക്കുള്ളു. സാരി കമ്പിൽ ചുറ്റിയാൽ അതിന് പുറത്ത് ചാടി വീഴുന്നവരാണ് കേരളത്തിൽ സ്ത്രീപക്ഷത്ത് നിൽക്കുന്നത്. പൾസർ സുനിയുടെ ഓഡിയോ സിഡിയും ഇതുവരെ ചർച്ചയായിട്ടില്ല. അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് ഒറ്റ ഫോക്കസെ ഉണ്ടായിരുന്നുള്ളു അത് ദിലീപാണ്.

Dileep
Photo Credit: dileep / facebook

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എനിക്ക് മുന്നിൽ വന്ന ഒരു ഫയലിലും ദിലീപിനെ സൂചിപ്പിക്കുന്ന ഒന്നുമില്ലെന്ന് സെൻകുമാർ പറഞ്ഞിട്ടുണ്ട്. സെൻകുമാർ പെൻഷനായി ലോക്നാഥ് ബെ​ഹ്റ ചാർജെടുത്തശേഷമാണ് ഈ കളികൾ എല്ലാം നടക്കുന്നത്. ഏഴ് വർഷം കഴിഞ്ഞിട്ടും ദിലീപിന്റെ പേരിൽ തെളിവുകൾ കണ്ടെത്താനായിട്ടില്ല. നടിയെ ആക്രമിച്ച വിഷയവുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് തന്റെ പക്ഷമുണ്ടെന്ന് പൾസർ സുനി പറഞ്ഞിട്ടും രണ്ട് ഇടികൊടുത്ത് അത് വാങ്ങിക്കാൻ ഒരു പോലീസ് ഉദ്യോ​ഗസ്ഥനും ശ്രമിച്ചിട്ടില്ല.

അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് പൾസർ സുനി മച്ചമ്പിയായിരുന്നു. ജയിലിലായിരിക്കുമ്പോൾ പൾസർ സുനിക്ക് എങ്ങനെ ഫോൺ ലഭിച്ചുവെന്നും ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടിക്കുക എന്നതല്ല ഏത് വിധേനയും ദിലീപിന് പിടിച്ച് അകത്തിടം എന്നതായിരുന്നു പ‌ലരുടേയും ലക്ഷ്യം. ദിലീപ് വളരെ ദയാലുവാണ്.

അതുപോലെ കേസിലെ പ്രധാന സാക്ഷി ബാലചന്ദ്ര കുമാറിന് വീട് വെച്ച് കൊടുത്തതും ഇടയ്ക്കെല്ലാം അമ്പതിനായിരവും ഒരു ലക്ഷവും കൊടുത്ത് സഹായിച്ചിരുന്നതും ദിലീപാണ്. തുടരെ തുടരെ പരാജയങ്ങൾ‌ വന്നപ്പോൾ ബാലചന്ദ്ര കുമാറിന്റെ സിനിമയിൽ അഭിനയിക്കാൻ ​ദിലീപ് മടിച്ചിരുന്നു. അതുകൊണ്ട് താൻ ദിലീപിന് എതിരെ തിരിയാൻ പോവുകയാണെന്ന് ബാലചന്ദ്ര കുമാർ എന്നെ വിളിച്ച് പറഞ്ഞു. അന്നം കൊടുത്തവന്റെ കയ്യിൽ ബാലചന്ദ്രകുമാർ കൊത്തുകയാണ് ചെയ്തതെന്നും ദിനേശ് പറയുന്നു.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X