'മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോവുകയാണെന്ന് വരെ പറ‍ഞ്ഞു, ദിലീപിനോടുള്ള പകയാണ്'; ശാന്തിവിള ദിനേശ്!

മുമ്പൊക്കെ എല്ലാ ഫെസ്റ്റിവൽ സീസണുകളിലും ഒരു ദിലീപ് ചിത്രമെങ്കിലും തിയേറ്ററിൽ റിലീസ് ചെയ്യുമായിരുന്നു. കുടുംബസമേതമാണ് അക്കാലത്ത് ജനങ്ങൾ സിനിമകൾ കാണാൻ തിയേറ്ററുകളിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഒരു ദിലീപ് സിനിമ പോലും തിയേറ്ററിൽ റിലീസ് ചെയ്തിട്ടില്ല.

2021 അവസാനം ഒടിടിയിൽ റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിസീല് ചെയ്ത ദിലീപ് സിനിമ. വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ആരാധകർക്ക് വളരെ അധികം പ്രതീക്ഷയുള്ള സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. സിനിമാസ്വാദകർ കാത്തിരിക്കുന്ന ദിലീപിന്റെ ഫാമിലി പാക്ക്‌ഡ്‌ ഫൺ റൈഡർ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥനെന്നാണ് റിപ്പോർട്ടുകൾ.

Santhivila Dinesh, Dileep

റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം, സംവിധാനം എന്നിവ ചെയ്തിരിക്കുന്നത്. വീണയാണ് ചിത്രത്തിൽ നായിക. ജോജു ജോർജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരീക്ഷണ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്തിട്ടുള്ള ഒരു നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായി പ്രഖ്യാപിക്കപ്പെട്ട പ്രൊഫസർ ഡിങ്കൻ ആരാധകർക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. സിനിമ പ്രഖ്യാപിച്ചിട്ട് വളരെ നാളുകളായിയെങ്കിലും സിനിമയുടെ റിലീസ്, ഷൂട്ടിങ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

മലയാളത്തിൽ ആദ്യമായി ത്രീഡിയിൽ ചിത്രീകരിക്കുന്ന മാജിക് സിനിമയാണ് പ്രൊഫസർ ഡിങ്കൻ. വലിയ മുതൽ മുടക്കിലെത്തുന്ന സിനിമയുടെ പകുതി ചിത്രീകരണം നടത്തി. മുതിർന്ന ഛായാഗ്രഹകനായിരുന്ന രാമചന്ദ്രബാബുവിൻ്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചിത്രം. പിന്നീട് അദ്ദേഹം മരണപ്പെട്ടു.

റാഫിയായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ദിലീപ് മജീഷ്യൻ ദീപാംങ്കുരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ദീപാംങ്കുരൻ എന്ന പേര് സ്റ്റൈലിഷാക്കി ഡിങ്കനെന്ന് വിളിക്കുന്നതാണ്. നമിത പ്രമോദാണ് നായികയെന്നാണ് വിവരം. ഇപ്പോഴിത പ്രാെഫസർ ഡിങ്കൻ സിനിമയുമായി ബന്ധപ്പെട്ടുള്ള അറിയാക്കഥകൾ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

Santhivila Dinesh, Dileep

താൻ ഡിങ്കൻ സിനിമയുടെ ചില ഭാ​ഗങ്ങൾ കണ്ടിട്ടുണ്ടെന്നും സിനിമ വലിയ ഹിറ്റായിരിക്കുമെന്നും മോഹൻലാലിന്റെ ബാറോസിന് മുകളിൽ നിൽക്കുമെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. 'റാഫിയാണ് ഡിങ്കൻ ചെയ്യുന്നത്. ഞാൻ അതിന്റെ കുറച്ച് ത്രീഡി വിഷ്വലുകൾ കണ്ടിരുന്നു. സത്യം പറഞ്ഞാൽ മൈ ഡിയർ കുട്ടിച്ചാത്തന്റെ ആയിരം ഇരിട്ടി മുകളിൽ നിൽക്കും ഡിങ്കൻ. ഡിങ്കൻ ഷൂട്ടിന് ഉപയോ​ഗിച്ച ക്യാമറയും മറ്റ് സംവിധാനങ്ങളുമാണ് ബാറോസിനും ഉപയോ​ഗിച്ചിരിക്കുന്നത്.'

'ബാറോസിനും മുകളിൽ നിൽക്കും ഡിങ്കനെന്ന് എനിക്ക് ഉറപ്പുണ്ട്. തായ്ലന്റിലെ ഒരു വനിത ഫൈറ്ററുടെ ഒരു രം​ഗം എടുത്തിട്ടുണ്ട്. അത് കണ്ടാൽ നമ്മൾ കിടുങ്ങിപ്പോകും. ചിത്രത്തിന് വേണ്ടി നാദിർഷ ചെയ്ത ഒരു പാട്ട് ഒന്നര കോടി രൂപ മുടക്കിയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. തായ്ലന്റിൽ ആ പാട്ട് ഷൂട്ട് ചെയ്തിരിക്കുന്നത് കണ്ടാൽ ഏത് പ്രേക്ഷകനും ഡിങ്കൻ സിനിമ തിയേറ്ററിൽ പോയി കാണും. ഡിങ്കൻ വലിയ വിജയമായിരിക്കും', ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപ് ഇടയ്ക്കൊക്കെ സംസാരിക്കാൻ വേണ്ടി തന്നെ വിളിക്കാറുണ്ടെന്ന് മുമ്പും ശാന്തിവിള ദിനേശ് പറഞ്ഞിട്ടുണ്ട്. പല്ലിശ്ശേരി പതിവായി ദിലീപിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനെ കുറിച്ചും പുതിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് സംസാരിച്ചു. 'ഡിങ്കന്റെ പൂജയ്ക്ക് പല്ലിശ്ശേരിയെ വിളിച്ചിരുന്നില്ല. മാധ്യമപ്രവർത്തകൻ പല്ലിശ്ശേരി അവസരം കിട്ടുമ്പോഴെല്ലാം ദിലീപിനെ താഴ്ത്തും. എല്ലാം കണ്ണടച്ച് അടിച്ച് വിടുന്നതാണ്.'

'ദിലീപിന്റെ ഏഴ് അയലത്ത് പല്ലിശ്ശേരിക്ക് പോകാൻ പറ്റില്ല. എന്നിട്ടും ദിലീപിനെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. കാവ്യ മാധവൻ ബന്ധം വേർപ്പെടുത്തുന്നു, ദിലീപ് മൂന്നാമതും കെട്ടാൻ പോകുന്നു, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നൊക്കെ തലക്കെട്ട് കൊടുത്താണ് ഓരോ എപ്പിസോഡും പല്ലിശ്ശേരി ഇറക്കുന്നത്.'

'കുറേനാളായി അയാൾ ഇത് പറയാൻ തുടങ്ങിയിട്ട്... പക്ഷെ അതിൽ ഒന്നുപോലും സംഭവിച്ചില്ല. ഇയാൾ എന്തിനാണ് ഇങ്ങനെ കുടുംബം കലക്കുന്ന വാ‌ർത്തകൾ ചെയ്യുന്നത്. ദിലീപിനോടുള്ള പകയാണ് പല്ലിശ്ശേരി ഇത്തരം വാർത്തകളിലൂടെ കാണിക്കുന്നതെന്നും', ശാന്തിവിള ദിനേശ് പറയുന്നു.

Read more about: santhivila dinesh dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X